വിവോ വി11 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

വിവോയുടെ പുതിയ സ്മാര്ട്ഫോണ്‍ വിവോ വി11 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 6.3 ഇഞ്ച് ഡിസ്പ്ലേയും ഡ്യുവല്‍ ക്യാമറയും മീഡിയാ ടെക് ഹീലിയോ പി 60 പ്രൊസസറുമാണ് ഈ ഫോണിന്റെ പ്രധാന സവിശേഷതകള്‍. സെപ്റ്റംബര്‍ 27 മുതല്‍ ഫ്ളിപ്പ്കാര്‍ട്ട്, വിവോ ഇന്ത്യ ഇസ്റ്റോര്‍, മറ്റ് ഓഫ്ലൈന്‍ റീടെയില്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും വാങ്ങാം. സ്റ്റാറി നൈറ്റ് ബ്ലാക്ക്, നെബുല പര്‍പ്പിള്‍ എന്നീ നിറങ്ങളിലാണ് ഫോണ്‍ വിപണിയിലെത്തുക. 22,990 രൂപ യാണ് വില.Read More →

സ്ത്രീകളില്‍ മൂത്രരോഗാണുബാധ കൂടുതലായി കാണപ്പെടുന്നു

മൂത്രസഞ്ചിയെ ബാധിക്കുന്ന പലവിധ അസുഖങ്ങളില്‍ പ്രധാനമായത് മൂത്രരോഗാണുബാധയാണ്. സ്ത്രീകളില്‍ മൂത്രരോഗാണുബാധ കൂടുതലായി കാണുന്നു. മലാശയത്തിലുള്ള ബാക്ടീരിയയാണ് മൂത്രരോഗാണുബാധ ഉണ്ടാക്കുന്നത്. സ്ത്രീകളില്‍ മൂത്രനാളം ചെറുതായത് കൊണ്ട് മൂത്രരോഗാണുബാധയ്ക്കുള്ള സാദ്ധ്യത കൂടുതലാണ്. ചില പ്രത്യേക സ്വഭാവസവിശേഷതകളുള്ള ബാക്ടീരിയ, ദീര്‍ഘനാള്‍ കത്തീറ്റര്‍ ഉള്ള രോഗികള്‍, മൂത്രം കൂടുതലായി കെട്ടിനില്‍ക്കുന്ന രോഗികള്‍ മുതലായ സാഹചര്യങ്ങളില്‍ മൂത്രരോഗാണുബാധയ്ക്ക് കൂടുതല്‍ സാദ്ധ്യതയുണ്ട്. കൂടുതല്‍ തവണ മൂത്രം പോവുക, വേദനയോടെ മൂത്രം പോവുക, പെട്ടെന്ന് മൂത്രം പോവുക, അറിയാതെ മൂത്രംRead More →

മ്യൂസിയം മൃഗശാല വകുപ്പില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഒഴിവ്

തിരുവനന്തപുരം: മ്യൂസിയം മൃഗശാല വകുപ്പില് കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് തസ്തികയില് ഓപ്പണ്‍ വിഭാഗത്തില് ഭിന്നശേഷിക്കാര്ക്കുള്ള താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്.സി പാസ്, ടൈപ്പ്റൈറ്റിംഗ് ഇംഗ്ലീഷ് ലോവര്, മലയാളം ലോവര്‍ കംമ്പ്യൂട്ടര്‍ വേഡ് പ്രോസസിംഗ് ലോവര്, ഷോര്‍ട്ട് ഹാന്‍ഡ് ഇംഗ്ലീഷ് ലോവര്, മലയാളം ലോവര്, എന്നിവയാണ് യോഗ്യത. 20,000-45,800 രൂപ വേതനം ലഭിക്കും. വയസ് 18-നും 41-നും ഇടയിലായിരിക്കണം. ഉദ്യോഗാര്ത്ഥികള് അസല് സര്ട്ടിഫിക്കറ്റുകളുമായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ 29-നകം പേര്Read More →

രാജ്യത്ത് 3000 വന്ധ്യത ചികില്‍സാകേന്ദ്രങ്ങള്‍; ക്ലിനിക്കുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ തീരുമാനം

വന്ധ്യതചികിത്സാകേന്ദ്രങ്ങളുടെ വിവരശേഖരണത്തിനായി ആരംഭിച്ച ദേശീയ രജിസ്ട്രിയോട് സഹകരിക്കാതെ ക്ലിനിക്കുകള്‍. രജിസ്ട്രി ആരംഭിച്ച് ആറുവര്‍ഷമായിട്ടും വിവരം നല്‍കിയത് 402 ക്ലിനിക്കുകള്‍മാത്രം. രാജ്യത്താകെ 3000 വന്ധ്യതചികിത്സാകേന്ദ്രങ്ങള്‍ ഉണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. നാട്ടിന്‍പുറത്തുപോലും കൂണുപോലെ മുളച്ചുപൊങ്ങുന്ന ഇത്തരം ക്ലിനിക്കുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും (ഐ.സി.എം.ആര്‍) ആരോഗ്യമന്ത്രാലയവും അസിസ്റ്റഡ് റിപ്രൊഡക്ടീവ് ടെക്നോളജി (ആര്‍ട്ട്) ദേശീയ രജിസ്ട്രിക്ക് രൂപം നല്‍കിയത്. ക്ലിനിക്കുകള്‍ പ്രചരിപ്പിക്കുന്ന പൊള്ളയായ വിജയ കഥകള്‍ വിശ്വസിച്ച് വഞ്ചിതരാകാതിരിക്കാന്‍ ജനങ്ങളെ സഹായിക്കാനുംRead More →

ക്ഷയരോഗികള്‍ കൂടുതല്‍ ഇന്ത്യയില്‍

ക്ഷയരോഗത്തെപ്പറ്റി ലോകാരോഗ്യ സംഘടന പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ഇന്ത്യക്കുള്ളത് കനത്ത മുന്നറിയിപ്പ്. സാധാരണ രോഗികളുടെയും മരുന്നുപ്രതിരോധമുള്ള രോഗികളുടെയും എണ്ണത്തില്‍ മറ്റു രാജ്യങ്ങളെക്കാള്‍ ഏറെ മുന്നിലാണ് നാം. ഏറ്റവുമധികം ജീവനുകള്‍ കവരുന്ന പകര്‍ച്ച വ്യാധിയാണ് ക്ഷയമെന്ന വസ്തുതയും റിപ്പോര്‍ട്ട് മുന്നോട്ടുവെയ്ക്കുന്നു. ഔഷധപ്രതിരോധമുള്ള ക്ഷയരോഗികളില്‍ 24 ശതമാനം പേരാണ് ഇന്ത്യയിലുള്ളത്. സാധാരണ ക്ഷയരോഗികളിലിത് 27 ശതമാനമാണ്. രണ്ടു വിഭാഗങ്ങളിലും ചൈനയാണ് രണ്ടാമത് – യഥാക്രമം 13, ഒന്‍പത് ശതമാനം വീതം. ക്ഷയരോഗികളില്‍ ഏറ്റവും ഫലപ്രദമായിRead More →