സർക്കാറിന് കെ.എഫ്.സിയുടെ 21 കോടി ലാഭവിഹിതം
തിരുവനന്തപുരം: കേരള ഫിനാൻഷ്യൽ കോർപറേഷൻ (കെ.എഫ്.സി) സംസ്ഥാന സർക്കാറിന് 21 കോടി രൂപ ലാഭവിഹിതം പ്രഖ്യാപിച്ചു. കോർപറേഷൻ ആസ്ഥാനത്ത് ചേർന്ന 70ാമത് വാർഷിക പൊതുയോഗത്തിലാണ് പ്രഖ്യാപനം. 2022-23 സാമ്പത്തിക വർഷത്തെ കണക്കുകളും യോഗം അംഗീകരിച്ചു. ഒരു ഓഹരിക്ക് അഞ്ചു രൂപയാണ് ലാഭവിഹിതം. 99 ശതമാനം ഓഹരിയും സംസ്ഥാന സർക്കാർ ഉടമസ്ഥതയിലാണ്. സിഡ്ബി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എൽ.ഐ.സി എന്നിവയാണ് മറ്റ് ഓഹരി ഉടമകൾ. അറ്റാദായം മുൻ വർഷത്തെക്കാൾ നാലിരട്ടിRead More →




