റിയൽ എസ്റ്റേറ്റ് പദ്ധതി പരസ്യങ്ങളിൽ ക്യുആർ കോഡ് നിർബന്ധം

റിയൽ എസ്റ്റേറ്റ് പദ്ധതി പരസ്യങ്ങളിൽ ക്യുആർ കോഡ് നിർബന്ധം

Spread the News
റിയൽ എസ്റ്റേറ്റ് പദ്ധതി പരസ്യങ്ങളിൽ ക്യുആർ കോഡ് നിർബന്ധം

തിരുവനന്തപുരം: റിയൽ എസ്റ്റേറ്റ് പദ്ധതികളുടെ പരസ്യങ്ങളിൽ ഇനി ക്യുആർ കോഡ് കൂടി ഉൾപ്പെടുത്തണമെന്ന് കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ (കെ റെറ) ഉത്തരവ്. സെപ്റ്റംബർ 1 മുതലാണ് മാറ്റം.

പരസ്യത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന കെ റെറ റജിസ്‌ട്രേഷൻ നമ്പർ, വിലാസം എന്നിവയോടൊപ്പം വ്യക്തമായി കാണുന്ന വിധത്തിൽ വേണം ക്യുആർ കോഡ് നൽകാൻ.

പത്രങ്ങൾ, ടിവി ചാനലുകൾ, ബ്രോഷറുകൾ, പ്രോജക്റ്റ് സൈറ്റിൽ സ്ഥാപിക്കുന്നതുൾപ്പെടെയുള്ള ഹോർഡിങ്ങുകൾ, സമൂഹമാധ്യമങ്ങൾ, ഡവലപ്പർമാരുടെ വെബ്‌സൈറ്റ്, ഓഫിസ് തുടങ്ങി എവിടെ പരസ്യം പ്രദർശിപ്പിച്ചാലും ക്യുആർ കോഡ് നിർബന്ധമാണ്.

പ്രോജക്ടിന്റെ ക്യുആർ കോഡ് കെ റെറ പോർട്ടലിലെ പ്രമോട്ടേഴ്‌സ് ഡാഷ്‌ബോർഡിൽ നിന്നു ഡൗൺലോഡ് ചെയ്യാം. ക്യൂആർ കോഡ് സ്‌കാൻ ചെയ്യുമ്പോൾ കെ റെറയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് റിയൽ എസ്റ്റേറ്റ് പ്രോജക്ടിന്റെ പുതിയ വിവരങ്ങൾ കാണാനാകും.

റജിസ്‌ട്രേഷൻ നമ്പർ, സാമ്പത്തിക പുരോഗതി, പൊതുസൗകര്യങ്ങൾ ഉൾപ്പെടെയുള്ള നിർമാണ പുരോഗതി, ത്രൈമാസ പുരോഗതി റിപ്പോർട്ട് തുടങ്ങിയവ അറിയാൻ കഴിയുക എന്നതാണ് ലക്‌ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *