ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് നെറ്റ്‍വർക്ക് പ്രൊവൈഡറെ ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം; മാറ്റത്തിനൊരുങ്ങി ആർ.ബി.ഐ

ന്യൂഡൽഹി: ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് ഇടപാടുകളിൽ നിർണായക മാറ്റവുമായി ആർ.ബി.ഐ. കാർഡുകളിലെ നെറ്റ്‍വർക്ക് പ്രൊവൈഡർമാരെ ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ കഴിയുന്ന സംവിധാനമാണ് ആർ.ബി.ഐ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ഇതിന്റെ കരട് സർക്കുലർ ജൂലൈ അഞ്ചിന് ആർ.ബി.ഐ പുറത്തിറക്കി. ഉപഭോക്താക്കൾ കാർഡിന്റെ നെറ്റ്‍വർക്ക് പ്രൊവൈഡറെ തെരഞ്ഞെടുക്കാനുള്ള അനുമതി കാർഡ് പുറത്തിറക്കുന്ന ബാങ്കുകളും മറ്റ് ധനകാര്യസ്ഥാപനങ്ങളും നൽകണമെന്നാണ് ആർ.ബി.ഐ നിർദേശിക്കുന്നത്. നിലവിൽ അഞ്ച് കമ്പനികളാണ് ഇന്ത്യയിൽ ഡെബിറ്റ്/ ക്രെഡിറ്റ് കാർഡുകളുടെ നെറ്റ്‍വർക്ക് പ്രൊവൈഡർമാരായി പ്രവർത്തിക്കുന്നത്. അമേരിക്കൻ എക്സ്പ്രസ്Read More →

സ്വർണവിലയിൽ വീണ്ടും വർധന

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധന. പവന് 320 രൂപ വർധിച്ച് 43,640 രൂപയിലെത്തി. ഗ്രാമിന് 40 രൂപ കൂടി 5,455 രൂപയിലാണ് വ്യാപാരം. ഈ മാസത്തെ ഏറ്റവും കൂടിയ വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച 43,320 രൂപയായിരുന്നു പവൻ വില.ജൂലൈ ഒന്നിനും രണ്ടിനും 43,320 രൂപയായിരുന്നു പവന്‍റെ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ 43,240 രൂപ ജൂലൈ മൂന്നിന് രേഖപ്പെടുത്തി. ജൂലൈ നാലിന് വീണ്ടുംRead More →

ന്യൂഡല്‍ഹി: കമ്പനികള്‍ ജൂണ്‍പാദ അറ്റാദായം വര്‍ദ്ധിപ്പിക്കുമെന്ന് ബ്രോക്കറേജ് സ്ഥാപനമായ നുവാമ റിസര്‍ച്ച്, പ്രതീക്ഷിക്കുന്നു.കുറഞ്ഞ ഇന്‍പുട്ട് ചെലവും എണ്ണ വിപണന കമ്പനികളുടെ ശ്രദ്ധേയമായ പ്രകടനവുമാണ് വളര്‍ച്ചയ്ക്ക് കാരണമാകുക. എന്നിരുന്നാലും, ബാങ്കിംഗ്, ധനകാര്യം, ഇന്‍ഷുറന്‍സ് മേഖലകള്‍ ഒഴികെ, വിവിധ വ്യവസായങ്ങളിലുടനീളം മൊത്തത്തിലുള്ള വരുമാനം കുറയും. ടോപ്പ് ലൈന്‍ വളര്‍ച്ചയിലെ വെല്ലുവിളികള്‍ക്കിടയിലും, ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്സ് (എഫ്എംസിജി), ആഭ്യന്തര ഓട്ടോമൊബൈല്‍ വ്യവസായം, സിമന്റ്, ടെലികമ്മ്യൂണിക്കേഷന്‍, ഇന്റര്‍നെറ്റ് മേഖല തുടങ്ങിയ മാര്‍ജിന്‍ സെന്‍സിറ്റീവ് മേഖലകള്‍Read More →

മുംബൈ: സാമ്പത്തിക സേവന വിഭാഗം ഡീമെര്‍ജ് ചെയ്യുന്നതിനും ലിസ്റ്റ് ചെയ്യുന്നതിനും ദേശീയ കമ്പനി നിയമ ട്രൈബ്യൂണല്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് അനുമതി നല്‍കി. റിലയന്‍സ് സ്ട്രാറ്റജിക് ഇന്‍വെസ്റ്റ്മെന്റ്സ് ലിമിറ്റഡ് (ആര്‍എസ്ഐഎല്‍) എന്ന പേരിലിള്ള ധനകാര്യ സേവന സ്ഥാപനം തങ്ങളില്‍ നിന്ന് വേര്‍പെടുത്താന്‍ റിലയന്‍സ് അനുമതി തേടിയിരുന്നു. ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് (ജെഎഫ്എസ്എല്‍) എന്ന് പുനര്‍നാമകരണം ചെയ്ത്, ലിസ്റ്റ് ചെയ്യാനാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. അനുമതി ലഭ്യമായതോടെ തുടര്‍ന്നുള്ള നടപടികളുമായിRead More →

കുത്തനെ ഉയര്‍ന്ന് സീ എന്റര്‍ടെയ്ന്‍മെന്റ് ഓഹരി

ന്യൂഡല്‍ഹി: സീ എന്റര്‍ടൈന്‍മെന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ ഓഹരികള്‍ വെള്ളിയാഴ്ച വ്യാപാരത്തില്‍ കുത്തനെ ഉയര്‍ന്നു. ഇതോടെ തുടര്‍ച്ചയായ അഞ്ചാം സെഷനിലും നേട്ടം വര്‍ദ്ധിപ്പിക്കാന്‍ സ്റ്റോക്കിനായി. ഓഹരി 10 ശതമാനം ഉയര്‍ന്ന് 207.55 രൂപയിലെത്തുകയായിരുന്നു. ഒടുവില്‍ 9.41 ശതമാനം ഉയര്‍ന്ന് 206.45 രൂപയിലായിരുന്നു ക്ലോസിംഗ്. ബിഎസ്ഇയില്‍ ഏകദേശം 26.89 ലക്ഷം ഓഹരികള്‍ കൈമാറ്റം ചെയ്തു. രണ്ടാഴ്ചത്തെ ശരാശരി, 6.71 ലക്ഷം ഓഹരികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ നാലിരട്ടി കൂടുതല്‍. ഇന്നത്തെ ക്ലോസിംഗ് വിലയായ 206.45 രൂപയില്‍,Read More →