നേരിയ കമ്മിയുമായി സൗദി ബജറ്റ് 2024; പ്രതീക്ഷിക്കുന്ന ചെലവ് 1.25 ലക്ഷം കോടി റിയാൽ
ജിദ്ദ: 1.25 ലക്ഷംകോടി റിയാൽ ചെലവും 1.17 ലക്ഷം കോടി റിയാൽ വരുമാനവും പ്രതീക്ഷിക്കുന്ന 2024ലേക്കുള്ള പൊതു ബജറ്റ് സൗദി ധനമന്ത്രാലയം പ്രഖ്യാപിച്ചു. 2024ലെ സാമ്പത്തിക വർഷ ബജറ്റിൽ ജി.ഡി.പിയുടെ ഏകദേശം 1.9 ശതമാനം കമ്മി രേഖപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും ബജറ്റ് സംബന്ധിച്ച ആദ്യ പ്രസ്താവനയിൽ മന്ത്രാലയം വ്യക്തമാക്കി. ചെലവുകളുടെയും സാമ്പത്തിക നിയന്ത്രണത്തിന്റെയും കാര്യക്ഷമതയും ഫലപ്രാപ്തിയും പൊതുധനകാര്യങ്ങളുടെ സുസ്ഥിരതയും വർധിപ്പിക്കുന്നതിനും സാമ്പത്തിക പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിനും ‘വിഷൻ 2030’ന്റെ ചട്ടക്കൂടിനുള്ളിൽ നിന്ന് പ്രവർത്തിക്കാൻRead More →



