സൗദിയിൽ ദേശീയ വ്യവസായിക സംരംഭം ശരിയായി നടപ്പാക്കപ്പെടുന്നു -വ്യവസായ മന്ത്രി
ജിദ്ദ: ലൂസിഡ് ഇലക്ട്രിക് കാർ ഫാക്ടറി സൗദിയിൽ പ്രവർത്തനം ആരംഭിച്ചത് ദേശീയ വ്യവസായിക സംരംഭം ശരിയായി നടപ്പാക്കപ്പെടുന്നതിന്റെ തെളിവാണെന്ന് വ്യവസായ, ധാതു വിഭവശേഷി മന്ത്രി ബന്ദർ ബിൻ ഇബ്രാഹിം അൽഖുറൈഫ് പറഞ്ഞു. റാബിഖിലെ കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിൽ ലൂസിഡ് ഇലക്ട്രിക് കാർ ഫാക്ടറിയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് സ്വകാര്യമേഖലയുടെ നേതൃത്വത്തിൽ വഴക്കമുള്ളതും മത്സരപരവും സുസ്ഥിരവുമായ വ്യവസായിക സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിൽ മന്ത്രാലയം നടത്തുന്ന ശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്നു. ഓട്ടോമൊബൈൽRead More →




