യു.എ.ഇയിൽ ഇന്ധനവില കൂടി

Spread the News

ദുബൈ: യു.എ.ഇയിൽ ഇന്ധനവിലയിൽ വർധന. പെട്രോൾ ലിറ്ററിന് രണ്ടു ഫിൽസും ഡീസൽ 17 ഫിൽസുമാണ് കൂടിയത്. ഒക്ടോബർ ഒന്ന് മുതൽ പുതിയ വില നിലവിൽ വരും.

സൂപ്പർ 98 പെട്രോളിന് രണ്ട് ഫിൽസ് കൂടിയിട്ടുണ്ട്. ലിറ്ററിന് 3.42 ദിർഹം എന്നത് 3.44 ദിർഹം ആയി. സ്പെഷൽ 95 പെട്രോൾ 3.31ൽനിന്ന് 3.33 ആയി. ഇ പ്ലസ് 91 പെട്രോൾ 3.23ൽനിന്ന് 3.26 ആയി. ഡീസൽ ലിറ്ററിന് 3.40 ദിർഹത്തിൽനിന്ന് 3.57 ആയാണ് ഉയർന്നത്.

Leave a Reply

Your email address will not be published. Required fields are marked *