ഐസിഐസിഐ ബാങ്കിന് 12.2 കോടി പിഴ ചുമത്തി ആർബിഐ

മുംബൈ: സ്വകാര്യമേഖലയിലെ മുൻനിര ബാങ്കുകളിൽ ഒന്നായ ഐസിഐസിഐ ബാങ്കിന് പിഴ ചുമത്തി ആർബിഐ. വായ്പാ നിയമങ്ങൾ ലംഘിച്ചതിനും തട്ടിപ്പ് റിപ്പോർട്ട് ചെയ്യുന്നതിൽ കാലതാമസം വരുത്തിയതിനുമാണ് പിഴ. 12.2 കോടിയാണ് പിഴയായി ഐസിഐസിഐ ബാങ്ക് നൽകേണ്ടത്. ആർബിഐ ഇതുവരെ ചുമത്തിയതിൽവെച്ച് റെക്കോർഡ് പിഴയാണ് ഇത്. ഇതിനു മുൻപ് എച്ച്‌ഡിഎഫ്‌സി ബാങ്കിനാണ് ആർബിഐ ഏറ്റവും കൂടുതൽ പിഴ ചുമത്തിയത്. 10 കോടി രൂപയാണ് വാഹന വായ്പകളിലെ ക്രമക്കേടുകൾക്ക് എച്ച്‌ഡിഎഫ്‌സി ബാങ്കിന് നൽകേണ്ടി വന്നത്.Read More →

ബാങ്ക് ഓഫ് ബറോഡയില്‍ 60 പേര്‍ക്ക് സസ്പെന്‍ഷന്‍

ബാങ്ക് ഓഫ് ബറോഡയുടെ ഡിജിറ്റല്‍ ആപ്പ് ആയ ബോബ് വേള്‍ഡില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് 60 ജീവനക്കാരെ ബാങ്ക് സസ്പെന്‍ഡ് ചെയ്തു. സസ്പെന്‍ഡ് ചെയ്യപ്പെട്ടവരില്‍ 11 അസിസ്റ്റന്‍റ് ജനറല്‍ മാനേജര്‍മാരും ഉള്‍പ്പെടുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വഡോദര റീജിയണില്‍ പെട്ടവരാണ് ഇവരില്‍ ഭൂരിഭാഗം പേരും. ദി റിപ്പോര്‍ട്ടേഴ്സ് കളക്ടീവ് നടത്തിയ അന്വേഷണത്തിലാണ് ബോബ് വേള്‍ഡ് ഉപയോഗിച്ച് ബാങ്ക് ഓഫ് ബറോഡ ജീവനക്കാര്‍ നടത്തിയ തട്ടിപ്പ് പുറത്തായത്. ബോബ് വേള്‍ഡ്Read More →

ചെറുകിട വ്യാപാരികൾക്ക് വായ്പയുമായി ഗുഗ്ൾപേ

ചെറുകിട വ്യാപാരികൾക്ക് വായ്പയുമായി ഗൂഗ്ൾ പേ. സചേത് ലോൺ എന്ന പേരിലാണ് കമ്പനി ചെറുകിട വ്യാപാരികൾക്കായി വായ്പ നൽകുന്നത്. 15000 രൂപ വരെയാണ് ഇത്തരത്തിൽ വായ്പയായി നൽകുക. 111 രൂപയിലാണ് പ്രതിമാസ തിരിച്ചടവ് തുടങ്ങുക. ഡി.എം.ഐ ഫിനാൻസുമായി ചേർന്നാണ് കമ്പനി വായ്പകൾ നൽകുന്നത്. ഇപേ ലേറ്റർ സംവിധാനത്തിലൂടെയാണ് ഗൂഗ്ൾ വ്യാപാരികൾക്ക് വായ്പ നൽകുന്നുണ്ട്. ഓൺലൈൻ, ഓഫ്​ലൈൻ വ്യാപാരികൾക്ക് അവരുടെ വ്യാപാരാവശ്യങ്ങൾക്ക് വേണ്ടിയാണ് ഇത്തരത്തിൽ വായ്പ. ഐ.സി.ഐ.സി.ഐ ബാങ്കുമായി ചേർന്ന് യു.പി.ഐRead More →

ആഭ്യന്തര സർവ്വിസുകളിൽ പുതുമയുമായി എയർ ഇന്ത്യ എക്സ്പ്രസ്

കൊച്ചി: ആഭ്യന്തര വ്യോമഗതാഗത മേഖലയിലേയ്ക്ക് ചിറകുവിരിക്കാൻ പുത്തൻ വിമാനങ്ങളും പുതുവർണങ്ങളുമായി എയർ ഇന്ത്യ എക്സ്പ്രസ് എത്തുന്നു. 2005 ഏപ്രിലിൽ കേരളത്തിൽ നിന്നു പ്രയാണമാരംഭിച്ച എയർഇന്ത്യ എക്സ്പ്രസിന്റെ യാത്രയിൽ ഇനി നിർണായകമാകുക ഇന്ത്യൻ നഗരങ്ങളിലേക്കുള്ള യാത്രകൾ. ഇതുവരെ ഗൾഫ്, സിംഗപ്പൂർ റൂട്ടുകളിൽ ബജറ്റ് എയർലൈനായി പ്രവർത്തിച്ച എയർ ഇന്ത്യ എക്സ്പ്രസിന് ടാറ്റ ഓർഡർ ചെയ്ത പുതിയ വിമാനത്താവളങ്ങളെത്തുന്നതോടെ കൂടുതൽ ആഭ്യന്തര സർവീസുകളാകും. എയർ ഏഷ്യ ഇന്ത്യയെ ഏറ്റെടുത്തതോടെയാണ് ആഭ്യന്തര മേഖലയിൽ സജീവRead More →

30,000 കോടി വിപണി മൂല്യം നേടുന്ന നാലാമത്തെ കേരള കമ്പനിയായി കല്യാണ്‍ ജ്വല്ലേഴ്സ്

തൃശൂർ: ഓഹരി വിപണി മൂല്യം 30,000 കോടി രൂപയ്ക്ക് മുകളില്‍ എത്തുന്ന നാലാമത്തെ കേരള കമ്പനിയെന്ന നേട്ടം സ്വന്തമാക്കി കല്യാണ്‍ ജ്വല്ലേഴ്സ്. ചൊവ്വാഴ്ച 4.09 ശതമാനം ഉയര്‍ന്ന് 295.35 രൂപയിലാണ് കല്യാണിന്‍റെ ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ഇതോടെ വിപണി മൂല്യം 30,000 തൊട്ടു. ഇന്നലെയും കമ്പനിയുടെ ഓഹരികള്‍ മികച്ച മുന്നേറ്റമാണ് രേഖപ്പെടുത്തിയത്. വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ 309.75 രൂപയിലേക്ക് വരെ വില ഉയര്‍ന്നു. മുത്തൂറ്റ് ഫിനാന്‍സ് -50,403 കോടി രൂപ,Read More →