വ്യവസായിക വളർച്ച നാല് മാസത്തെ ഉയരത്തിൽ
ന്യൂഡൽഹി: ഇന്ത്യയുടെ വ്യവസായിക വളർച്ച നാല് മാസത്തെ ഉയരത്തിൽ. ഫെബ്രുവരിയിൽ 5.7 ശതമാനമാണ് വളർച്ചനിരക്ക്. ഖനനമേഖലയുടെ മികച്ച പ്രകടനമാണ് വളർച്ചക്ക് മുഖ്യ കാരണം. ഫാക്ടറി ഉൽപാദന വളർച്ച ഫെബ്രുവരിയിൽ ആറ് ശതമാനമാണ്. ഇതിനു മുമ്പത്തെ ഉയർന്ന വ്യവസായിക ഉൽപാദന വളർച്ചനിരക്ക് കഴിഞ്ഞ വർഷം ഒക്ടോബറിൽ രേഖപ്പെടുത്തിയ 11.9 ശതമാനമാണ്. നവംബറിൽ വളർച്ച 2.5 ശതമാനമായും ഡിസംബറിൽ 4.2 ശതമാനമായും ജനുവരിയിൽ 4.1 ശതമാനമായും കുറഞ്ഞു. ഖനന ഉൽപാദന വളർച്ച ഫെബ്രുവരിയിൽRead More →




