മുംബൈ: അപ്രതീക്ഷിത തടസ്സങ്ങളുണ്ടായാല്‍ തത്സമയം പരിഹരിച്ച് വ്യാപാരം തുടരാന്‍ സഹായിക്കുന്ന ബദൽ സംവിധാനം (ഡിസാസ്റ്റര്‍ റിക്കവറി സൈറ്റ്) പരീക്ഷിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ ഓഹരി വിപണിയിൽ ശനിയാഴ്ച പ്രത്യേക വ്യാപാരം നടത്തും. മാര്‍ച്ച് രണ്ടിനും ഇത്തരത്തിൽ പ്രത്യേക വ്യാപാരം സംഘടിപ്പിച്ചിരുന്നു. രാവിലെ 9.15 മുതൽ പത്തുവരെ പ്രാഥമിക സൈറ്റിലും 11.30 മുതല്‍ 12.30 വരെ ഡി.ആർ സൈറ്റിലുമാണ് വ്യാപാരം നടക്കുക. ഇത് ഇടപാടുകാരെ ബാധിക്കുന്നതല്ല. അവർക്ക് ഈ സമയപരിധിയിൽ സാധാരണ പോലെRead More →

പ്രതീക്ഷിച്ചതിലും മോശമായി ജപ്പാന്‍ സമ്പദ്വ്യവസ്ഥ

ജപ്പാന്റെ സമ്പദ്വ്യവസ്ഥ ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങളില്‍ പ്രതീക്ഷിച്ചതിലും മോശമായി 0.5 ശതമാനം ചുരുങ്ങി. ഇത് സംബന്ധിച്ച ഔദ്യോഗിക സര്‍ക്കാര്‍ ഡാറ്റ വ്യാഴാഴ്ച പുറത്തുവന്നു. സാമ്പത്തിക വിദഗ്ധരുടെ പ്രവചനങ്ങള്‍ അനുസരിച്ച്, ലോകത്തിലെ നാലാമത്തെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയായ ജപ്പാന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം മുന്‍ പാദത്തേക്കാള്‍ 0.3 ശതമാനം മാത്രമായി ചുരുങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നു. കഴിഞ്ഞ പാദത്തില്‍ 2.8 ശതമാനം വളര്‍ച്ച നേടിയതിന് ശേഷം കയറ്റുമതി 5.0 ശതമാനം ചുരുങ്ങി.Read More →

എസ്ബിഐയുടെ എഫ്.ഡി പലിശ നിരക്ക് ഉയര്‍ത്തി

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വിവിധ കാലാവധികളിലുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 0.25 ശതമാനം മുതല്‍ 0.75 ശതമാനം വരെ കൂട്ടി. രണ്ട് കോടി രൂപയില്‍ താഴെയുള്ള നിക്ഷേപങ്ങളുടെ നിരക്കിലാണ് മാറ്റം. 46 ദിവസം, 179 ദിവസം, 180 ദിവസം, 210 ദിവസം, 211 മുതല്‍ ഒരു വര്‍ഷത്തില്‍ താഴെ എന്നീ കാലാവധികളിലുള്ള നിക്ഷേപങ്ങള്‍ക്ക് ഇനി ഉയര്‍ന്ന പലിശ ലഭിക്കും. മേയ് 15 മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തിലായി.Read More →

റഷ്യൻ എണ്ണ കയറ്റുമതി 5 മാസത്തെ ഇടിവിൽ

ആഗോള വിപണിയിൽ എണ്ണവിലയിലെ കയറ്റിറക്കങ്ങൾ തുടരുന്നു. യുഎസ് ക്രൂഡ് ഇൻവെന്ററിയിൽ വീണ്ടും കുറവ് രേഖപ്പെടുത്തിയതാണ് എണ്ണവില വർധിക്കാൻ കാരണമായത്്. എനർജി ഇൻഫർമേഷൻ അഡ്മിനിസ്ട്രേഷൻ റിപ്പോർട്ട് പ്രകാരം, മെയ് 10 വരെയുള്ള ആഴ്ചയിൽ 2.5 ദശലക്ഷം ബാരലിന്റെ ഇൻവെന്ററി ഇടിവാണ് രേഖപ്പെടുത്തിയത്. വേനൽക്കാല ഡ്രൈവിംഗ് സീസൺ ആരംഭിക്കുന്നതിന് മുമ്പാണ് ഗ്യാസോലിൻ, മിഡിൽ ഡിസ്റ്റിലേറ്റ് ഇൻവെന്ററികളിൽ തിരിച്ചടി ഉണ്ടായിരിക്കുന്നത്. മെയ് രണ്ടാം വാരത്തിൽ പെട്രോൾ സ്റ്റോക്കുകൾ 2,00,000 ബാരൽ കുറഞ്ഞു. നിലവിൽ ഉൽപ്പാദനംRead More →

സംസ്ഥാനത്ത് ചിക്കൻ വില കുതിച്ചുയരുന്നു

പാലക്കാട്: ഭക്ഷണ വിഭവത്തിലെ പ്രിയ താരമായ ചിക്കന്റെ വില കുതിച്ചുയരുകയാണ്. ചൊവ്വാഴ്ച ഒരുകിലോ ഇറച്ചിക്കോഴിക്ക് 164 രൂപയും ഇറച്ചിക്ക് മാത്രമായി 280 രൂപ വരെയും എത്തിനിൽക്കുകയാണ്. കടുത്ത ചൂടിൽ കോഴികൾ ചാവുന്നതിനാൽ ഫാമുകളിൽ കോഴിവളർത്തൽ കുറച്ചതാണ് വില ഉയരാൻ കാരണം. പെരുന്നാളിനും വിഷുവിനും കൂടിയ വില മേയിൽ കുറയുമെന്ന് കരുതിയെങ്കിലും കാലാവസ്ഥയിൽ വന്ന മാറ്റം വില വർധിപ്പിക്കുകയാണ് ചെയ്തത്. ഇങ്ങനെ വില കൂടുന്നത് ഹോട്ടലുകാർക്കും വീട്ടുകാർക്കും ഒരേപോലെ ആശങ്കയുണ്ടാക്കുന്നു. തമിഴ്നാട്,Read More →