ആനന്ദ് അംബാനിയുടെ വിവാഹം സർക്കസായി മാറി; ചടങ്ങിൽ പങ്കെടുക്കാത്തത് ആത്മാഭിമാനമുള്ളതിനാൽ -ആലിയ കശ്യപ്
ആനന്ദ് അംബാനിയുടെ വിവാഹം സർക്കസായി മാറിയെന്നും ആത്മാഭിമാനമുള്ളതിനാലാണ് താൻ ചടങ്ങിൽ പങ്കെടുക്കത്തതെന്നും അനുരാഗ് കശ്യപിന്റെ മകൾ ആലിയ കശ്യപ്. ആനന്ദിന്റെ വിവാഹത്തിലെ പ്രധാന ചടങ്ങുകൾ വെള്ളിയാഴ്ച നടക്കാനിരിക്കെയാണ് ആലിയയുടെ പരാമർശം. പബ്ലിക് റിലേഷൻ പരിപാടിക്ക് വേണ്ടിയാണ് അംബാനി താനടക്കമുളള ചിലരെ വിവാഹത്തിന് ക്ഷണിച്ചിരിക്കുന്നതെന്നും ആലിയ പറഞ്ഞു. ഇൻസ്റ്റഗ്രാമിലൂടെയാണ് ആലിയയുടെ പ്രതികരണം. ആനന്ദിന്റെ വിവാഹം ഇപ്പോൾ ഒരു വിവാഹമല്ലാതായി മാറി. അതൊരു സർക്കാസായാണ് തനിക്ക് തോന്നുന്നത്. ചില ചടങ്ങുകൾക്ക് തന്നെയും ക്ഷണിച്ചിരുന്നു.Read More →

