സെന്‍സെക്‌സ് 2025 ഡിസംബറോടെ 105000 കടക്കുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി
ഈ വര്‍ഷം ഡിസംബറോടെ ബിഎസ്‌ഇ സെന്‍സെക്‌സ് 105000 പോയിന്റില്‍ എത്തുമെന്ന് അമേരിക്കൻ സാമ്പത്തിക സേവന സ്ഥാപനമായ മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ റിപ്പോര്‍ട്ട്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് ഭീഷണികളുടെയും വിവിധ രാഷ്ട്രീയ പ്രതിസന്ധികളുടെയും പശ്ചാത്തലത്തില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ആഗോള വിപണികള്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടര്‍ച്ചയായി ഇടിവ് നേരിടുമ്പോഴാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. നിലവിലെ സ്ഥാനത്തുനിന്ന് 41 ശതമാനത്തിന്റെ ഉയര്‍ച്ചയാണ് ഇത് കാണിക്കുന്നത്. ഇന്ത്യന്‍ വിപണികള്‍ക്കുള്ള റിസ്‌ക്-റിവാര്‍ഡ് അനുകൂലമായി മാറുകയാണെന്നും 2025Read More →





