ടെസ്ലയ്ക്ക് ചൈനയില്‍ തിരിച്ചടി

ഇലോണ്‍ മസ്‌കിന്റെ ടെസ്ലയ്ക്ക് ചൈനയില്‍ വന്‍ തിരിച്ചടി എന്ന് റിപ്പോര്‍ട്ട്. ചൈനയില്‍ കമ്പനി കഴിഞ്ഞ അഞ്ച് മാസമായി തുടര്‍ച്ചയായി വില്‍പ്പനയില്‍ പിന്നോട്ട് പോകുകയാണെന്ന് രാജ്യത്തെ പാസഞ്ചര്‍ കാര്‍ അസോസിയേഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഫെബ്രുവരിയില്‍ ടെസ്ലയുടെ കയറ്റുമതി മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 49 ശതമാനം ഇടിഞ്ഞ് 30,688 വാഹനങ്ങളായി. കോവിഡ് കാലത്ത് 2022 ജൂലൈയില്‍ 28,217 ഇലക്ട്രിക് വാഹനങ്ങള്‍ മാത്രം കയറ്റുമതി ചെയ്തതിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിമാസ കണക്കാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍.Read More →

ഇലക്‌ട്രിക് പാസഞ്ചർ വാഹനങ്ങളുടെ വില്പന ഉയർന്നു

മുംബൈ: ഫെബ്രുവരിയിൽ ഇലക്‌ട്രിക് പാസഞ്ചർ വാഹനങ്ങളുടെ (ഇവി) റീട്ടെയ്ൽ വിൽപ്പന ഫെബ്രുവരിയിൽ ഉയർന്നു. വിൽപ്പനയിൽ 18.95 ശതമാനം വർധനയുമായി 8,968 യൂണിറ്റുകളുടെ വിൽപ്പനയാണ് നടന്നത്. ഈ വിഭാഗത്തിൽ ടാറ്റ മോട്ടോഴ്സാണ് ഒന്നാമത്. കഴിഞ്ഞ വർഷം ഇതേ മാസം 7,539 യൂണിറ്റ് പാസഞ്ചർ വാഹനങ്ങളുടെ വിൽപ്പനയാണ് നടന്നത്. എന്നാൽ, ജനുവരിയിൽ 11,266 യൂണിറ്റുകളാണ് വിറ്റത്. ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ (ഫാഡ) കണക്കുകൾ പുറത്തുവിട്ടത്.ടാറ്റയുടെ 3,825 എണ്ണവും എംജി മോട്ടർRead More →

ഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

ന്യൂഡൽഹി: അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഏർപ്പെടുത്തുന്ന ഉയർന്ന ഇറക്കുമതി തീരുവ വെട്ടിക്കുറയ്ക്കാൻ ഇന്ത്യ തയാറായിട്ടുണ്ടെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഇന്ത്യ ഭീമൻ തീരുവ ഈടാക്കുന്നുവെന്നും അതിനാൽ ഇന്ത്യയിൽ ഉത്പന്നങ്ങൾ വിൽക്കാൻ കഴിയുന്നില്ലെന്നും കഴിഞ്ഞദിവസം നടത്തിയ പ്രസ്താവന ആവർത്തിച്ചുകൊണ്ടാണ് ഇന്ത്യ നികുതി കുറയ്ക്കാൻ തയാറായിട്ടുണ്ടെന്ന് ട്രംപ് വെളിപ്പെടുത്തിയത്. അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഭീമൻ നികുതി ചുമത്തുന്ന ഇന്ത്യൻ വ്യാപാരനയത്തിനെതിരായ വിമർശനം തുടർന്ന ട്രംപ് തീരുവ കുറയ്ക്കാൻ ഇന്ത്യ തയാറായത് ഇന്ത്യയുടെRead More →

ജിഎസ്ടി നിരക്കുകൾ ഇനിയും കുറയും: നിർമല സീതാരാമൻ

മുംബൈ: രാജ്യത്തെ ജി.എസ്.ടി നിരക്കുകൾ ഇനിയും കുറയുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ജി.എസ്.ടി സ്ലാബുകളുടെ ഏകീകരണം അന്തിമഘട്ടത്തിലാണെന്നും വൈകാതെ തന്നെ ഇത് യാഥാർത്ഥ്യമാകുമെന്നും ധനമന്ത്രി പറഞ്ഞു. ഒന്നുകൂടി പഠിച്ചതിന് ശേഷമായിരിക്കും ജി.എസ്.ടി നിരക്കുകൾ ഏകീകരിക്കുന്നതിൽ അന്തിമ തീരുമാനമെടുക്കുക. മന്ത്രിമാരുടെ സംഘം ഇതിനുള്ള നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഇക്കാര്യം പരിശോധിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും ധനമന്ത്രി പറഞ്ഞു. പൊതുമേഖല ബാങ്കുകളുടെ വളർച്ചക്ക് കുടുതൽ റീടെയിൽ നിക്ഷേപം ആവശ്യമായി വരുമെന്നും നിർമല സീതാരാമൻRead More →

ചൈനീസ്, ജാപ്പനീസ് രാസവസ്തുക്കള്‍ക്ക് ഇന്ത്യ ആന്റി-ഡമ്പിംഗ് ഡ്യൂട്ടി ചുമത്തി

ന്യൂഡൽഹി: ചൈനയില്‍ നിന്നും ജപ്പാനില്‍ നിന്നും ഇറക്കുമതി ചെയ്ത് ജലശുദ്ധീകരണത്തിന് ഉപയോഗിക്കുന്ന ഒരു രാസവസ്തുവിന് ആന്റി-ഡംപിംഗ് തീരുവ ചുമത്തിയതായി ധനമന്ത്രാലയം. അഞ്ച് വര്‍ഷത്തേക്ക് ഇന്ത്യ ടണ്ണിന് 986 ഡോളര്‍ വരെയാണ് തീരുവ ചുമത്തിയതെന്ന് വിജ്ഞാപനത്തില്‍ പറയുന്നു. ആഭ്യന്തര വ്യവസായത്തെ വിലകുറഞ്ഞ ഇന്‍ബൗണ്ട് ഷിപ്പ്മെന്റുകളില്‍ നിന്ന് സംരക്ഷിക്കുന്നതിനുള്ള നടപടിയാണിത്. ‘ട്രൈക്ലോറോ ഐസോസയനൂറിക് ആസിഡിന്’ തീരുവ ചുമത്താനുള്ള വാണിജ്യ മന്ത്രാലയത്തിന്റെ അന്വേഷണ വിഭാഗമായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ട്രേഡ് റെമഡീസിന്റെ (ഡിജിടിആര്‍) ശുപാര്‍ശകളെRead More →