പുതിയ ജിപിഎംഐ സ്റ്റാന്റേര്‍ഡുമായി ചൈന

ഇന്ന് വിപണിയിലുള്ള ഇല്‌ക്ട്രോണിക് ഉപകരണങ്ങളില്‍ എച്ച്ഡിഎംഐ, തണ്ടര്‍ബോള്‍ട്ട്, ഡിസ്‌പ്ലേ പോര്‍ട്ട് തുടങ്ങി വിവിധ കണക്ടിവിറ്റി പോര്‍ട്ടുകള്‍ കാണാൻ സാധിക്കും. എന്നാല്‍ ഈ സ്റ്റാന്റേര്‍ഡുകളെല്ലാം താമസിയാതെ കാലാഹരണപ്പെട്ടേക്കും. ജനറല്‍ പര്‍പ്പസ് മീഡിയാ ഇന്റര്‍ഫെയ്‌സ് (ജിപിഎംഐ)എന്ന പുതിയ വയേര്‍ഡ് സ്റ്റാന്റേര്‍ഡുമായി എത്തിയിരിക്കുകയാണ് 50 ചൈനീസ് ടെക്ക് കമ്പനികളുടെ കൂട്ടായ്മയായ ഷെന്‍ഷെന്‍ 8കെ അള്‍ട്രാ എച്ച്ഡി ഇന്‍ഡസ്ട്രി അലയന്‍സ്. വീഡിയോ, ഓഡിയോ, ഡാറ്റ, പവര്‍ എന്നിവയ്‌ക്കെല്ലാമായി ഒരൊറ്റ പരിഹാരം എന്ന നിലയിലാണ് ജിപിഎംഐ അവതരിപ്പിക്കപ്പെടുന്നത്.Read More →

ബംഗ്ലാദേശിനുള്ള ട്രാൻസ് ഷിപ്പ്‌മെന്റ് സൗകര്യം ഇന്ത്യ റദ്ദാക്കി

ന്യൂഡല്‍ഹി: ബംഗ്ലാദേശിന് നല്‍കിയിരുന്ന ട്രാൻസ് ഷിപ്പ്മെന്റ് സംവിധാനം നിർത്തലാക്കി ഇന്ത്യ. ബംഗ്ലാദേശില്‍നിന്നുള്ള ചരക്കുകള്‍ നേപ്പാള്‍, ഭൂട്ടാൻ, മ്യാൻമാർ തുടങ്ങിയ രാജ്യങ്ങളേക്ക് എത്തിക്കാനായി പ്രത്യേകമായി നല്‍കിയ സൗകര്യമാണ് ഇന്ത്യ റദ്ദാക്കിയത്. ബംഗ്ലാദേശില്‍ നിന്നുള്ള കയറ്റുമതിക്കാർക്ക് ഏറെ പ്രയോജനപ്പെട്ടിരുന്ന സൗകര്യമായിരുന്നു ഇത്. ഇന്ത്യയിലെ വിമാനത്താവളങ്ങളും തുറമുഖങ്ങളും കയറ്റുമതിക്കായി ഉപയോഗിക്കാൻ ഈ സൗകര്യം ബംഗ്ലാദേശിനെ അനുവദിച്ചിരുന്നു. ഇന്ത്യയിലെ വടക്കു-കിഴക്കൻ സംസ്ഥാനങ്ങള്‍ സമുദ്രവുമായി ബന്ധമില്ലെന്നും അതിന് ബംഗ്ലാദേശ് അനിവാര്യമാണെന്നും ഉള്‍പ്പെടെയുള്ള ഇടക്കാല സർക്കാരിലെ മുഖ്യ ഉപദേഷ്ടാവ്Read More →

ദുബായില്‍ പ്രവര്‍ത്തിക്കുന്ന വിദേശകമ്പനികളുടെ എണ്ണത്തില്‍ ഇന്ത്യ ഒന്നാമത്

ദുബായ്: കഴിഞ്ഞ 10 വർഷത്തിനിടെ ദുബായിയില്‍ രജിസ്റ്റർ ചെയ്ത ഇന്ത്യൻ കമ്പനികളുടെ എണ്ണത്തില്‍ 173 ശതമാനം വർധനവ്. ദുബായ് ചേംബർ ഓഫ് കൊമേഴ്സില്‍ അംഗങ്ങളായ വിദേശ കമ്ബനികളില്‍ ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. ചൊവ്വാഴ്ച മുംബൈയില്‍ നടന്ന ദുബായ്-ഇന്ത്യ ബിസിനസ് ഫോറത്തിലാണ് സുപ്രധാന വെളിപ്പെടുത്തലുണ്ടായത്. ദുബായില്‍ രജിസ്റ്റർ ചെയ്ത 70,000 ത്തിലേറെ ഇന്ത്യൻ കമ്ബനികള്‍ സജീവമായി പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യ ഇപ്പോഴും ദുബായിയുടെ മികച്ച വ്യാപാര പങ്കാളികളിലൊന്നാണെന്ന് ദുബായ് ചേംബേഴ്സ് വൈസ് ചെയർമാൻRead More →

നവംബറിന് ശേഷം ആദ്യമായി ഇലോൺ മസ്കിന്റെ ആസ്തി 300 ബില്യൺ ഡോളറിൽ താഴെയായി

അമേരിക്കൻ പ്രസിഡൻ്റ് ട്രംപിൻ്റെ താരിഫ് നയങ്ങളുടെ ചുവടുപിടിച്ച് ഓഹരി വിപണികൾ ഇടിഞ്ഞപ്പോൾ ശതകോടീശ്വരൻമാരുടെ നഷ്ടം ഭീമമായി. അതിൽ തന്നെ ട്രംപിൻ്റെ സുഹൃത്തായ ഇലോൺ മസ്കിൻ്റെ ആസ്തി നവംബറിന് ശേഷം ആദ്യമായി 300 ബില്യൺ ഡോളറിൽ താഴെയായി. ടെസ്‌ല ഓഹരികൾ വീണ്ടും നഷ്ടത്തിലായതിനെ തുടർന്നാണ് മസ്കിന്റെ ആസ്തി കുത്തനെ ഇടിഞ്ഞത്. ഓഹരി വിപണിയിലെ കറുത്ത ദിനമെന്ന് വിശേഷിപ്പിക്കപ്പെട്ട ഇന്നലെ മസ്‌കിന് 4.4 ബില്യൺ ഡോളർ നഷ്ടമുണ്ടായി, ഇതോടെ അദ്ദേഹത്തിന്റെ മൊത്തം ആസ്തിRead More →

വഞ്ചിച്ചവർക്കെതിരെ കേസ് നൽകി ബൈജൂസ് രവീന്ദ്രൻ; ശക്തമായി തിരിച്ചുവരുമെന്ന് കുറിപ്പ്

ദില്ലി: എഡ്ടെക് കമ്പനിയായ ബൈജൂസിന്റെ സിഇഒയും സഹസ്ഥാപകനുമായ ബൈജു രവീന്ദ്രൻ കമ്പനിയുടെ മുൻ ഇൻസോൾവൻസി റെസല്യൂഷൻ പ്രൊഫഷണൽ (ആർപി), യുഎസ് വായ്പാദാതാക്കളെ പ്രതിനിധീകരിക്കുന്ന ട്രസ്റ്റി, കൺസൾട്ടിംഗ് സ്ഥാപനമായ ഇവൈയിലെ ജീവനക്കാർ എന്നിവർക്കെതിരെ പൊലിസിൽ പരാതി നൽകി. കടുത്ത പ്രതിസന്ധിയിലായി ബിസിനസ് തകർന്ന് പാപ്പരത്വത്തിലെത്തിയ ബൈജു തിരിച്ച് വരവിനൊരുങ്ങുകയാണ്. ബൈജൂസിന്റെ വായ്പാദാതാവായ ഗ്ലാസ് ട്രസ്റ്റ്, കൺസൾട്ടൻസി സ്ഥാപനമായ ഇവൈ, മുൻ റെസല്യൂഷൻ പ്രൊഫഷണലായ പങ്കജ് ശ്രീവാസ്തവ എന്നിവർ നടത്തിയ ഗൂഢാലോചനയെയും വഞ്ചനയെയുംRead More →