ബിവൈഡി കമ്പനിയുടെ പ്ലാന്റിന് ഇന്ത്യ അനുമതി നിഷേധിച്ചു

ഹൈദരാബാദ്: നിക്ഷേപകർക്ക് ഇന്ത്യ സുസ്വാഗതം പറയുമ്പോഴും ചൈനീസ് കമ്പനികളോട് അതല്ല സമീപനം. ഇപ്പോഴിതാ ഇന്ത്യയില്‍ നിർമാണ പ്ലാന്റ് തുടങ്ങാനുള്ള ചൈനീസ് വാഹന നിർമാതാക്കളായ ബിവൈഡി പദ്ധതിയും സർക്കാർ വെട്ടി. അമേരിക്കൻ ഇലക്‌ട്രിക് വാഹന നിർമാതാക്കളായ ടെസ്ലയെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുകയും നിർമാണ പ്ലാന്റ് ആരംഭിക്കുന്നതിനുള്ള എല്ലാ പിന്തുണയും കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, ബിവൈഡി ഇന്ത്യയില്‍ തത്കാലം നിർമാണ പ്ലാന്റ് ആരംഭിക്കേണ്ടെന്നാണെന്നാണ് സർക്കാർ നിലപാടെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയല്‍Read More →

പൊതുമേഖല സ്ഥാപനങ്ങള്‍ കുതിക്കുന്നുവെന്ന് മന്ത്രി പി.രാജീവ്

ആലപ്പുഴ: വ്യവസായ വകുപ്പിലെ 24 പൊതുമേഖല സ്ഥാപനങ്ങളെ ലാഭത്തിലാക്കിയതില്‍ അഭിമാനമുണ്ടെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. കെ.എസ്.ഡി.പി 50ാം വാർഷികാഘോഷവും മെഡിമാർട്ടും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്വകാര്യവല്‍ക്കരിക്കാൻ ഒരുങ്ങിയ പൊതുമേഖല സ്ഥാപനമായ കെ.എസ്.ഡി.പി ഇന്ന് ലാഭത്തിലാണ്. പൊതുമേഖല സ്ഥാപനങ്ങളുടെ വിറ്റുവരവ് ഈ വർഷം 5,119.18 കോടി രൂപയാണെന്നും മന്ത്രി പറഞ്ഞു. ഓങ്കോളജി പാർക്ക് യാഥാർത്ഥ്യമാകുമ്പോള്‍ കെ.എസ്.ഡി.പി രാജ്യത്തെ മുൻനിര പൊതുമേഖല സ്ഥാപനമാകും.പൊതുമേഖലയെ മത്സരക്ഷമമാക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. കയർ കോർപ്പറേഷനും കയർഫെഡുംRead More →

വിനോദ വ്യവസായ മേഖലയിലെ സംരംഭകർക്കായി വേവ്സ് ബസാർ

രാജ്യത്തെ വിനോദ വ്യവസായ മേഖലയിലെ സംരംഭങ്ങൾക്കായി ഓൺലൈൻ വിപണി വരുന്നു. ഈ രംഗത്തെ വ്യാപാര സംരംഭങ്ങളും വിപണി വിദഗ്ധരും കണ്ടൻ്റ് ക്രിയേറ്റേഴ്സും ഉൾപ്പെടെ വ്യത്യസ്ത പങ്കാളികളെ ബന്ധിപ്പിക്കുന്ന നൂതന ഓൺലൈൻ വിപണിയാണ് വേവ്സ് ബസാർ. 2025 ജനുവരി 27 ന് ന്യൂഡൽഹിയിൽ കേന്ദ്ര ഇലക്ട്രോണിക്സ് & ഐടി മന്ത്രി അശ്വിനി വൈഷ്ണവും കേന്ദ്ര സാംസ്കാരിക – ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്തും ചേർന്നാണ് ഈ സംരംഭം ഔദ്യോഗികമായി ഉദ്ഘാടനംRead More →

പാലാട്ട് മിൽക്ക് വിപണിയിൽ അവതരിപ്പിച്ചു

മണ്ണാർക്കാട്: ധനകാര്യ സ്ഥാപനമായ അർബൻ ഗ്രാമീൺ സൊസൈറ്റി (യുജിഎസ്) ഗ്രൂപ്പ് പുറത്തിറക്കുന്ന പാലാട്ട് മിൽക്ക് വിപണിയിൽ അവതരിപ്പിച്ചു. ചലച്ചിത്രതാരവും യുജിഎസ് ബ്രാൻഡ് അംബാസഡറുമായ ഭാവന പാലാട്ട് മിൽക്കിന്റെ ലോഗോ പ്രകാശനം നിർവഹിച്ചു. യുജിഎസ് ഗ്രൂപ്പിനു കീഴിലുള്ള പുതിയ സ്ഥാപനമായ പിരമിഡ് അഗ്രോ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് പാൽ ഉൾപ്പെടെ പാലാട്ട് ഡയറി പ്രൊഡക്ട്സ് വിപണിയിൽ എത്തിക്കുന്നത്. ഒറ്റപ്പാലം വരിക്കാശ്ശേരി മനയിൽ നടന്ന യുജിഎസ് ഗ്രൂപ്പിന്റെ കുടുംബ സംഗമത്തോടനുബന്ധിച്ചാണ് ലോഗോRead More →

റീപ്പോ നിരക്ക് കാൽ ശതമാനം വെട്ടിക്കുറച്ച് ആർബിഐ; ലോണുകളുടെ ഇഎംഐ കുറയും

ദില്ലി: തുടർച്ചയായ രണ്ടാം തവണയും റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചു. കഴിഞ്ഞ പണനയത്തിനു തുല്യമായി ഇത്തവണയും കാൽ ശതമാനമാണ് കുറച്ചത്. ഇതോടെ റിപ്പോ നിരക്ക് 6 ശതമാനമായി. റിപ്പോ നിരക്ക് കുറച്ചതോടെ, വായ്പ എടുക്കുന്നവർക്ക് ഉടൻ തന്നെ ഇ‌എം‌ഐ കുറയ്ക്കുമെന്ന് പ്രതീക്ഷിക്കാം. നിലവിൽ നേരത്തെ റിപ്പോ നിരക്ക് 6.25% ആയിരുന്നു, ഫെബ്രുവരി 2025 ലെ ധനനയ അവലോകനത്തിലാണ് എംപിസി അവസാനമായി കുറച്ചത്. പുതിയ സാമ്പത്തിക വർഷത്തിലെ ആദ്യ മോണിറ്ററിRead More →