സാങ്കേതിക മത്സര രംഗത്ത് അമേരിക്കയെ പിന്നിലാക്കി ഗൾഫ് മേഖല

അബുദാബിയിലെ സർക്കാർ ഉടമസ്ഥതയിലുള്ള മുബദല നിക്ഷേപ കമ്പനിയുടെ പിന്തുണയുള്ള യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗ്രൂപ്പ് ജി 42, അമേരിക്കയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ ഒരുങ്ങുന്നുവെന്നാണ് കോർപ്പറേറ്റ് ഫയലിംഗുകൾ ഉദ്ധരിച്ച് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്‌. വിപണിയിൽ നിലയുറപ്പിക്കുന്നതിനായി പതിനായിരക്കണക്കിന് ഡോളർ നിക്ഷേപിക്കാനാണു ഗ്രൂപ്പ് പദ്ധതിയിടുന്നതെന്നും റിപ്പോർട്ട് പറയുന്നു. സെമികണ്ടക്ടർ വിഭാഗത്തോടൊപ്പം, ഡൊമെയ്‌നിലും അമേരിക്ക ആധിപത്യം സ്ഥാപിച്ചിട്ടുണ്ടെങ്കിലും, ആഗോളതലത്തിൽ തദ്ദേശീയമായ AI സാങ്കേതികവിദ്യകളും ചിപ്പുകളും വികസിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി കൂടുതൽ രാജ്യങ്ങൾRead More →

ഇന്ത്യയുമായുള്ള സംഘർഷം പാകിസ്താന് താങ്ങാൻ കഴിയില്ലെന്ന് മൂഡീസ്

ന്യൂഡൽഹി: ഇന്ത്യ പാക് സംഘർഷം പാകിസ്താന് തിരിച്ചടിയാകുമെന്ന് ചൂണ്ടിക്കാട്ടി മൂഡീസ്. ഇന്ത്യയുടെ സ്ഥിതി ഇതല്ല. ഇന്ത്യക്ക് സംഘർഷം അതിജീവിക്കാനാകും. വർദ്ധിച്ചുവരുന്ന ഇന്ത്യ പാക് സംഘർഷത്തിൻ്റെ അനന്തര ഫലങ്ങൾ സൂചിപ്പിച് ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ മൂഡീസ് റിപ്പോർട്ട് പുറത്ത് വിടുകയായിരുന്നു. ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ ഓഹരി വിപണയിൽ ഉൾപ്പെടെ അനിശ്ചിതത്വം സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യയുമായി ദീർഘകാലത്തേക്കുള്ള ഏറ്റുമുട്ടൽ പാകിസ്ഥാന്റെ വളർച്ചയെ ബാധിക്കുമെന്ന് മൂഡീസ് ചൂണ്ടിക്കാട്ടി. പാകിസ്താൻ്റെ സാമ്പത്തിക സ്ഥിതി ഇത് അപകടത്തിലാക്കുമെന്നും മൂഡീസ്Read More →

ഇന്ത്യ- യുകെ സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ഥ്യമാകുന്നു

ന്യൂഡല്‍ഹി: ഇന്ത്യ- യുകെ സ്വതന്ത്ര വ്യാപാര കരാർ യാഥാർഥ്യത്തിലേക്ക്. കരാർ സംബന്ധിച്ച ചർച്ചകള്‍ വിജയകരമായി പൂർത്തിയാക്കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. യു.കെ പ്രധാനമന്ത്രി കെയ്ർ സ്റ്റാർമറുമായി സംസാരിച്ചുവെന്നും മോദി ‘എക്സ്’ പോസ്റ്റില്‍ വ്യക്തമാക്കി. കരാർ ഒപ്പിടാൻ യു.കെ പ്രധാനമന്ത്രി ഇന്ത്യയിലെത്തുമെന്നാണ് വിവരം. “ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിനുള്ള ചർച്ചകള്‍ വിജയകരമായി പൂർത്തിയായി. ഇരുരാജ്യങ്ങള്‍ക്കും പ്രയോജനം ചെയ്യുന്ന കരാറിലൂടെ ബന്ധം മെച്ചപ്പെടും. വ്യാപാരവും തൊഴിലും നിക്ഷേപവും വർധിക്കും.”Read More →

ഒലയുടെ ഏറ്റവും വില കുറഞ്ഞ സ്കൂട്ടർ ഓല ഗിഗ് നിരത്തിൽ

ഇന്ത്യയിലെ മുൻനിര ഇലക്‌ട്രിക് സ്കൂട്ടർ ബ്രാൻഡായ ഓല ഇലക്‌ട്രിക് തങ്ങളുടെ ഏറ്റവും വിലക്കുറഞ്ഞ സ്കൂട്ടർ നിരത്തിലിറങ്ങി. ഓല ഗിഗ് എന്ന് പേരിട്ടിരിക്കുന്ന ഈ വാഹനത്തിന് വെറും 39,999 രൂപ മാത്ര വിലയുള്ളൂ. മാത്രവുമല്ല, ഒറ്റ ചാർജിൽ 112 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയും. ഓല ഗിഗ് ലോ-സ്പീഡ് ഇലക്‌ട്രിക് സ്കൂട്ടറാണ്. അതുകൊണ്ടുതന്നെ ഇത് ഓടിക്കാൻ ഡ്രൈവിംഗ് ലൈസൻസോ രജിസ്ട്രേഷനോ ആവശ്യമില്ല. മണിക്കൂറിൽ 25 കിലോമീറ്റർ വേഗമുള്ള ഈ വാഹനം നഗരയാത്രകൾക്കും ചെറിയRead More →

സംരംഭകവർഷം പദ്ധതിയിലൂടെ തുടങ്ങിയത് 3.5 ലക്ഷം പുതിയ സംരംഭങ്ങൾ: പിണറായി വിജയൻ

രണ്ടാം എൽ.ഡി.എഫ് സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലതോറും സംഘടിപ്പിക്കുന്ന -എന്റെ കേരളം- പ്രദർശനവിപണന മേളയുടെ കോഴിക്കോട് ജില്ലയിലെ പതിപ്പിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കോഴിക്കോട് ബീച്ചിൽ നടന്ന ചടങ്ങിൽ വീഡിയോ സന്ദേശത്തിലൂടെയാണ് മുഖ്യമന്ത്രി പരിപാടി ഉദ്ഘാടനം ചെയ്തത്. കുടുംബശ്രീയുടെ നേതൃത്വത്തിൽ നടക്കുന്ന സരസ് വിപണനമേളയും അദ്ദേഹം ഉദ്ഘാടനം ചെയ്തു. സംരംഭക വികസനത്തിനായി നടത്തിയ സംരംഭകവർഷം പദ്ധതിയിലൂടെ കേരളത്തിൽ ഇതുവരെ 3.5 ലക്ഷം പുതിയ സംരംഭങ്ങൾ തുടങ്ങിയതായിRead More →