ജെറോം പവലിനെ പുറത്താക്കില്ലെന്ന് പ്രസിഡന്‍റ് ട്രംപ്
വാഷിംഗ്ടണ്‍: ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിനെ പുറത്താക്കാൻ പദ്ധതിയില്ലെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. പലിശനിരക്ക് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ട്രംപ് നിരന്തരം പവലിനെ വിമർശിക്കുന്നതിനെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഞാൻ എന്തിനാണ് അങ്ങനെ ചെയ്യുന്നത് എന്നാണ് ഞായറാഴ്ച സംപ്രേഷണം ചെയ്ത എൻബിസിയുടെ മീറ്റ് ദ പ്രസിൽ പ്രസിഡന്‍റ് പറഞ്ഞത്. കടുത്ത തീരുവ നയത്തെത്തുടർന്ന് വലിയ സമ്മർദത്തെയാണ് ട്രംപ് അഭിമുഖീകരിക്കുന്നത്. ഇതേത്തുടർന്ന് ബുധനാഴ്ച ട്രംപ് കേന്ദ്ര ബാങ്ക് തലവനെ വിമർശിച്ചിരുന്നു. 2026Read More →





