മികച്ച ഒന്നാംപാദ ഫലങ്ങള്‍, കുതിച്ച് യാത്ര ഓഹരികള്‍
മുംബൈ: മികച്ച ഒന്നാംപാദ പ്രകടനത്തിന്റെ മികവില്‍ യാത്ര ഓഹരികള്‍ ചൊവ്വാഴ്ച 16 ശതമാനം ഉയര്‍ന്നു. ഇത് തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഓഹരി നേട്ടത്തിലാവുന്നത്. തിങ്കളാഴ്ച ഓഹരി 20 ശതമാനം അപ്പര്‍ സര്‍ക്യൂട്ടിലെത്തിയിരുന്നു. 16 കോടി രൂപയാണ് ഒന്നാംപാദത്തില്‍ കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 298 ശതമാനം വര്‍ദ്ധനവാണിത്. വരുമാനം 108.1 ശതമാനം ഉയര്‍ന്ന് 209.8 കോടി രൂപയായപ്പോള്‍ എബിറ്റ 410.7 ശതമാനമുയര്‍ന്ന് 22.98 കോടി രൂപ.Read More →



