മുംബൈ: ലാഭവിഹിത വിതരണത്തിന്റെ റെക്കോര്‍ഡ് തീയതിയായി സെപ്തംബര്‍ 5 നിശ്ചയിച്ചിരിക്കയാണ് രേഖ ജുന്‍ജുന്‍വാല പോര്‍ട്ട്‌പോളിയോ ഓഹരിയായ മെട്രോ ബ്രാന്‍ഡ്‌സ്. ഓഹരിയൊന്നിന് 2.50 രൂപയാണ് കമ്പനി പ്രഖ്യാപിച്ച ഫൈനല്‍ ഡിവിഡന്റ്. മെച്ചപ്പെട്ട പ്രകടനമാണ് ഒന്നാംപാദത്തില്‍ കമ്പനി നടത്തിയത്. 615 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ വരുമാനം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 9.2 ശതമാനം അധികം. അറ്റാദായം 7.1 ശതമാനമുയര്‍ന്ന് 99 കോടി രൂപയായപ്പോള്‍ ഇബിറ്റ മാര്‍ജിന്‍ 32 ശതമാനത്തില്‍ നിന്നും 31.4 ശതമാനമായിRead More →

മുംബൈ: സില്‍വര്‍ കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സ് (SCEL) 1,400 കോടി രൂപയുടെ ഐപിഒ (പ്രാരംഭ പബ്ലിക് ഓഫറിംഗ്)യ്ക്കായി കരട് രേഖകള്‍ സമര്‍പ്പിച്ചു. 1,000 കോടി രൂപയുടെ ഫ്രഷ് ഇ്ഷ്യുവും400 കോടി രൂപയുടെ ഓഫര്‍-ഫോര്‍-സെയിലുമുള്‍പ്പെടുന്നതാണ് ഐപിഒ. ഫ്രഷ് ഇഷ്യവഴി സമാഹരിക്കുന്ന തുക കടം തിരിച്ചടയ്ക്കാനും പ്രീപേ ചെയ്യാനും അനുബന്ധ സ്ഥാപനമായ ബിഎപിഎല്ലിന്റെ തീര്‍ക്കാനും പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കും. രാജ്‌കോട്ട് ആസ്ഥാനമായുള്ള കമ്പനി പമ്പുകള്‍, മോട്ടോറുകള്‍, സോളാര്‍ പമ്പുകള്‍, കണ്‍ട്രോളറുകള്‍, ഫാനുകള്‍, ലൈറ്റിംഗ്,Read More →

മുംബൈ: പ്രധാന ക്ലയ്ന്റായ സാബര്‍ കോര്‍പ്പറേഷന്റെ ഓഹരികള്‍ നസ്ദാഖില്‍ 35 ശതമാനം ഇടിഞ്ഞതിനെ തുടര്‍ന്ന് കോഫോര്‍ജ് ഓഹരികള്‍ തിരിച്ചടി നേരിട്ടു. 6 ശതമാനത്തോളം താഴ്ന്ന് 1606.08 രൂപയിലാണ് സ്റ്റോക്ക് വെള്ളിയാഴ്ച ക്ലോസ് ചെയ്തത്. കഴിഞ്ഞ നാല് ദിവസത്തില്‍ 10 ശതമാനത്തിലധികമാണ് ഓഹരി ഇടിഞ്ഞത്. എബിറ്റയും വരുമാനവും പ്രതീക്ഷിച്ചതിനേക്കാള്‍ താഴ്ന്നതാണ് സാബറിന്റെ ഓഹരികളെ നിക്ഷേപകര്‍ കൈവിടാന്‍ കാരണം. സാബറുമായി 13 വര്‍ഷത്തെ കരാറാണ് കോഫോര്‍ജിനുള്ളത്. ഈ കരാര്‍ അവരുടെ ഉത്പാദന ഡെലവിറികളേയുംRead More →

മുംബൈ: മികച്ച ഒന്നാംപാദ ഫലങ്ങള്‍ പുറത്തുവിട്ടിട്ടും ബിഎസ്ഇ ഓഹരികള്‍ വെള്ളിയാഴ്ച ഇടിഞ്ഞു. 2 ശതമാനം താഴ്ചയില്‍ 2392.90 രൂപയിലായിരുന്നു ക്ലോസിംഗ്. 539 കോടി രൂപയാണ് കമ്പനി റിപ്പോര്‍ട്ട് ചെയ്ത അറ്റാദായം. ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 103 ശതമാനം കൂടുതലാണ്. വരുമാനം 59 ശതമാനമുയര്‍ന്ന് 958 കോടി രൂപയിലെത്തിയപ്പോള്‍ എബിറ്റ 105 ശതമാനമുയര്‍ന്ന് 704 കോടി രൂപയായി. മോതിലാല്‍ ഓസ്വാള്‍ ഓഹരിയ്ക്ക് ന്യൂട്രല്‍ റേറ്റിംഗാണ് നല്‍കുന്നത്. അതേസമയം ലക്ഷ്യവില 2442 രൂപയില്‍Read More →

മുംബൈ: നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി (എന്‍എസ്ഡിഎല്‍) ഓഹരികള്‍ ലിസ്റ്റിംഗിന് ശേഷമുള്ള മൂന്നാംദിവസവും മുന്നേറ്റം തുടരുന്നു. വെള്ളിയാഴ്ച 18.59 ശതമാനമുയര്‍ന്ന ഓഹരി നിലവില്‍ ഐപിഒ വിലയേക്കാള്‍ 62 ശതമാനം ഉയരത്തിലാണുള്ളത്. 10 ശതമാനത്തില്‍ പ്രീമിയത്തില്‍ ലിസ്റ്റ് ചെയ്ത ശേഷം 48 ശതമാനം വര്‍ധനവ്. ഇതോടെ വിപണി മൂല്യം 25000 കോടി കടന്നു. 800 രൂപയായിരുന്നു ഐപിഒ വില. ബ്രോക്കറേജുകള്‍ ഓഹരി ദീര്‍ഘകാലത്തില്‍ ഹോള്‍ഡ് ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്നു. എന്‍എസ്ഡിഎല്‍ പിഇ 77 കോംപിറ്റീറ്ററായRead More →