മുന്‍നിര ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിൽ 1,724.95 കോടി രൂപയുടെ അറ്റാദായം

കൊച്ചി: മുന്‍നിര ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന് മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷം 1,724.95 കോടി രൂപയുടെ അറ്റാദായം. എക്കാലത്തേയും ഉയര്‍ന്ന വാര്‍ഷിക അറ്റാദായമാണിത്. ഇത്തവണ 16.53 ശതമാനമാണ് വാര്‍ഷിക വര്‍ധന. 2021 മാര്‍ച്ച് 31ന് അവസാനിച്ച നാലാം പാദത്തില്‍ 468.35 കോടി രൂപയുടെ അറ്റാദായവും നേടി. മുന്‍ വര്‍ഷം ഇതേകാലയളവില്‍ 398.20 കോടി രൂപയായിരുന്നു ഇത്. കമ്പനിയുടെ പ്രവര്‍ത്തന വരുമാനം 15.83 ശതമാനം വാര്‍ഷിക വളര്‍ച്ചRead More →

കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് പോളിസി വാങ്ങുന്നതിലും പുതുക്കുന്നതിലും അഞ്ച് ശതമാനം ഇളവുമായി റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ്

തിരുവനന്തപുരം: റിലയന്‍സ് കാപിറ്റലിന്റെ ഭാഗമായ റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ഉപഭോക്താക്കള്‍ക്ക് പുതിയ ഹെല്‍ത്ത് ഇന്‍ഫിനിറ്റി പോളിസി എടുക്കുമ്പോഴും പുതുക്കുമ്പോഴും അഞ്ച് ശതമാനം ഇളവ് നല്‍കുന്നു. പോളിസി വാങ്ങുമ്പോള്‍ ലഭ്യമാകുന്ന ഡിസ്‌ക്കൗണ്ടുകള്‍ക്ക് പുറമേയാണ് പുതിയ ഇളവ്. ഉപഭോക്താക്കള്‍ക്ക് ഇതുവഴി പ്രീമിയത്തില്‍ വലിയ കുറവു വരും. നിലവിലുള്ള പോളിസി ഉടമകള്‍ക്ക് പുതുക്കുന്നതിനും ഇളവുണ്ട്. ആദ്യ ഡോസ് വാക്‌സിന്‍ മാത്രം സ്വീകരിച്ചവര്‍ക്കും ഇളവ് ലഭ്യമാകും. എല്ലാവരും ഒന്നിച്ചു നിന്ന് വൈറസിനെതിരെRead More →

ഫെഡറല്‍ ബാങ്കിന് 477.81 കോടി രൂപ അറ്റാദായം; ഏറ്റവും ഉയര്‍ന്ന പാദവാര്‍ഷിക ലാഭം

കൊച്ചി: മാര്‍ച്ച് 31ന് അവസാനിച്ച 2020-21 സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ ഫെഡറല്‍ ബാങ്ക് 477.81 കോടി രൂപയുടെ അറ്റാദായം നേടി. ബാങ്കിന്‍റെ എക്കാലത്തേയും ഉയര്‍ന്ന പാദവാര്‍ഷിക ലാഭമാണിത്. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 301.23 കോടി രൂപയായിരുന്ന അറ്റാദായം 58.62 ശതമാനമാണ് വര്‍ധിച്ചത്. 10.91 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ മൊത്തം ബിസിനസ് മൂന്ന് ലക്ഷം കോടി രൂപയെന്ന നാഴികക്കല്ല് പിന്നിട്ട് 3,04,523.08 കോടി രൂപയിലെത്തി. അറ്റ പലിശ വരുമാനംRead More →

വീഡിയോ കെവൈസി അപ്‌ഡേറ്റ് സൗകര്യവുമായി ഐഡിബിഐ ബാങ്ക്

കൊച്ചി: വീഡിയോ കെവൈസി എന്നറിയപ്പെടുന്ന, വീഡിയോ അധിഷ്ഠിത ഉപഭോക്തൃ തിരിച്ചറിയല്‍ പ്രക്രിയക്ക് (വി-സിഐപി) സൗകര്യമൊരുക്കി ഐഡിബിഐ ബാങ്ക്. കോവിഡ് നടപടികളുടെ ഭാഗമായി റിസര്‍വ് ബാങ്ക് നടത്തിയ പ്രധാന പ്രഖ്യാപനങ്ങളിലൊന്നാണ് വീഡിയോ കെവൈസിയുടെ സാധ്യത വര്‍ധിപ്പിക്കുക എന്നത്. ഉപഭോക്തൃ സൗഹൃദ നടപടിയുടെ ഭാഗമായി, വീഡിയോ കെവൈസി വഴി കാലോചിതമായി കെവൈസി രേഖകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനും ഇത് ഉപഭോക്താക്കള്‍ക്കുള്ള അധിക വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്തുന്നതിനും ആര്‍ബിഐ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് വി-സിഐപി വഴി ആനുകാലികRead More →