സ്ത്രീകളില്‍ ഇന്ന് കൂടുതലായും കണ്ടുവരുന്ന അസുഖമാണ് ഉപ്പൂറ്റി വേദന അഥവാ പ്ലാന്റര്‍ ഫേഷൈ്യറ്റിസ്. പുരുഷന്മാരിലും അമിതവണ്ണമുള്ളവരിലും കായികതാരങ്ങളിലും സൈനികരിലും ഈ രോഗം കണ്ടുവരാറുണ്ടെങ്കിലും ഏറ്റവും അധികം ഈ വേദനകൊണ്ട് ബുദ്ധിമുട്ടുന്നവരാണ് സ്ത്രീകള്‍. ജോലിത്തിരക്കുകള്‍ക്കിടയില്‍ ഉപ്പൂറ്റിവേദനയെ നിസ്സാരമായി കാണുന്നവരാണ് ഭൂരിഭാഗം പേരും.കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കില്‍ സങ്കീര്‍ണമായി മാറി ഒടുവില്‍ കാല്‍ നിലത്തുവെക്കാന്‍ സാധിക്കാത്ത തരത്തിലുള്ള വേദനയായി അത് മാറും. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഉപ്പൂറ്റിവേദന കൂടുതല്‍. മധ്യവയസ്‌കരിലാണ് കൂടുതലായും കണ്ടുവരുന്നത്. 30Read More →

ഒരു കോടി രൂപയുടെ കോവിഡ് സഹായ പദ്ധതിയുമായി മണപ്പുറം ഫൗണ്ടേഷൻ

തൃശ്ശൂർ : സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി ഒരു കോടി രൂപയുടെ കോവിഡ് സഹായ പദ്ധതിയുമായി മണപ്പുറം ഫൗണ്ടേഷൻ. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ ആശുപത്രികളിലേക്ക് വെന്റിലേറ്ററുകൾ സംഭാവന ചെയ്യും. ജില്ലാ കളക്ടർ എസ്. ഷാനവാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ  മേയർ എം.കെ.വർഗീസ് ഉദ്‌ഘാടനം ചെയ്തു. സംസ്ഥാനത്തിലുടനീളം അവശ്യാനുസരണം വെന്റിലേറ്റർ സൗകര്യം എത്തിക്കുന്നതിന്റെ ആദ്യ  ഭാഗമായി  ജില്ലാ കളക്ടർ എസ്. ഷാനവാസ് ഐ.എ.എസ്, മേയർ എം.കെ.വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ മണപ്പുറം ഫിനാൻസ്Read More →

പുകവലി നിര്‍ത്താന്‍ സഹായിക്കുന്ന നോസ്മോക്  പുറത്തിറക്കി ജെ ബി കെമിക്കല്‍സ്

കൊച്ചി: രാജ്യത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളിലൊന്നായ ജെ ബി കെമിക്കല്‍സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് പുകവലി നിര്‍ത്താന്‍ സഹായിക്കുന്ന നോസ്മോക് പുറത്തിറക്കി. പുകയില ഉപയോഗിക്കാനുള്ള ത്വര കുറക്കുകയും അതിന്റെ തുടര്‍ച്ചയായുള്ള മാനസികവും അല്ലാത്തതുമായ അനുബന്ധ ലക്ഷണങ്ങളില്‍ നിന്ന് ആശ്വാസം നല്‍കുന്നതുമാണ് നോസ്മോക് നികോട്ടില്‍ ലോസെന്ജസ് എന്ന് കമ്പനി അവകാശപ്പെടുന്നു. മിന്റ് വാസനയോടു കൂടി ഷുഗര്‍ ഉള്ളതും ഷുഗര്‍ വിമുക്തവുമായ 2 എംജി, 4 എംജി ശേഷികളില്‍ ഇതു ലഭ്യമാകും.Read More →

ഇന്ത്യയിൽ 5 ജി നെറ്റ്‌വർക്ക് നടപ്പിലാക്കാൻ പാടില്ല – വിചിത്ര വാദവുമായി കോടതിയെ സമീപിച്ച്  നടി ജൂഹി ചൗള

ബോളിവുഡിലെ ഒരുകാലത്തെ മുൻനിര താരങ്ങളിൽ ഒരാളായിരുന്നു ജൂഹി ചൗള. ബോളിവുഡിലെ ഒരുവിധം സൂപ്പർസ്റ്റാറുകൾക്കൊപ്പം എല്ലാം തന്നെ താരം നായികയായി അഭിനയിച്ചിട്ടുണ്ട്. ഹരികൃഷ്ണൻസ് എന്ന മലയാള ചിത്രത്തിലൂടെ മലയാളികൾക്കും താരത്തെ സുപരിചിതമാണ്.  ഒരു പരിസ്ഥിതി പ്രവർത്തക കൂടിയാണ് ജൂഹി ചൗള. പലപ്പോഴും പരിസ്ഥിതി പ്രാധാന്യമുള്ള വിഷയങ്ങളിൽ താരം സംസാരിച്ചിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടി നിരവധി പദ്ധതികളും താരം ആവിഷ്കരിച്ചിട്ടുണ്ട്. ഇപ്പോൾ സമാനമായ ഒരു ആവശ്യമുന്നയിച്ചു കൊണ്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് ജൂഹി ചൗള.Read More →

ആലപ്പുഴയില്‍ ഭക്ഷ്യകിറ്റ് വിതരണം ചെയ്ത് ബോബി ഫാന്‍സ്

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് ഭക്ഷ്യനാധ്യകിറ്റ് വിതരണം ചെയ്ത് ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് അംഗങ്ങള്‍. ഭക്ഷ്യ ധാന്യ കിറ്റ് വിതരണം ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജി.ജയദേവ് ഐപിഎസ്, ട്രസ്റ്റ് സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ഫാദര്‍ സേവ്യര്‍ കുടിയാംശേരിക്ക് നല്‍കി ഉദ്ഘാടം ചെയ്തു. ആലപ്പുഴ ജില്ലാ പ്രസിഡന്റ് ബിനീഷ് തോമസ്, സെക്രട്ടറി ഷിബു ഡേവിഡ്, വൈസ് പ്രസിഡന്റ് സുനി നൗഷാദ്, ജോയിന്റ് സെക്രട്ടറി അനി ഹനീഫ്, കമ്മിറ്റി അംഗങ്ങളായിRead More →