നടപ്പ് സാമ്പത്തികവര്‍ഷത്തെ എംഎസ്എംഇ വരുമാനം പകര്‍ച്ചവ്യാധിയ്ക്ക് മുമ്പുള്ളതിനെ മറികടക്കും

ന്യൂഡല്‍ഹി: എംഎസ്എംഇ മേഖല വരുമാനം നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ കോവിഡിന് മുമ്പുള്ള കാലയളവിനെ മറികടക്കും, റിസര്‍വ് ബാങ്ക് (ആര്‍ബിഐ) പ്രതിമാസ ബുള്ളറ്റിന്‍ പറയുന്നു.” 2023-24 സാമ്പത്തിക വര്‍ഷത്തില്‍ കയറ്റുമതി അധിഷ്ഠിത സ്ഥാപനങ്ങള്‍ ഒഴികെയുള്ള എംഎസ്എംകളുടെ വരുമാനം പകര്‍ച്ചവ്യാധിക്ക് മുമ്പുള്ളതിനേക്കാള്‍ വര്‍ധിക്കും. ആഗോള പ്രതിസന്ധി ബാധിച്ചതിനാല്‍ കയറ്റുമതി അധിഷ്ടിത സ്ഥാപനങ്ങള്‍ തിരിച്ചടിയാകും നേരിടുക,”ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ മൈക്കല്‍ ദേബബ്രത പത്ര, സെന്‍ട്രല്‍ ബാങ്കിന്റെ സാമ്പത്തിക നയ ഗവേഷണ വകുപ്പിലെ പ്രിന്‍സിപ്പല്‍ ഉപദേഷ്ടാവ് ദേബRead More →

പോണ്‍സി ആപ്പുകളെ നിയന്ത്രിക്കാന്‍ റെഗുലേറ്ററി സംവിധാനം

ന്യൂഡല്‍ഹി: പോണ്‍സി ആപ്ലിക്കേഷനുകള്‍ക്കെതിരെ നടപടി എടുക്കാന്‍ കേന്ദ്രസര്‍ക്കാറും വിവര സാങ്കേതിക മന്ത്രാലയവും റിസര്‍വ് ബാങ്കും ഒരുമിക്കുന്നു. ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഞായറാഴ്ച അറിയിച്ചതാണിത്. കുറഞ്ഞ റിസ്‌ക്കും ഉയര്‍ന്ന വരുമാനവും വാഗ്ദാനം ചെയ്യുന്ന തട്ടിപ്പ് ആപ്പുകളാണ് പോണ്‍സി ആപ്പുകള്‍. പോന്‍സി സ്‌ക്കീം സൂത്രധാരന്മാരുടെ പ്രധാന ലക്ഷ്യമാണ് ക്രിപ്റ്റോ. പുതിയ നിക്ഷേപകരില്‍ നിന്ന് ശേഖരിച്ച ഫണ്ടുകള്‍ ഉപയോഗിച്ച് നിലവിലുള്ള നിക്ഷേപകര്‍ക്ക് പണം നല്‍കുന്ന ക്രിപ്റ്റോ നിക്ഷേപ തട്ടിപ്പുകളാണ് ക്രിപ്റ്റോ പോന്‍സി സ്‌കീമുകള്‍. ഗൂഗിളുംRead More →

കേരള ഓഹരികളുടെ ക്ലോസിംഗ് വില

കൊച്ചി : ആസ്പിന്‍ വാള്‍, കൊച്ചിന്‍ മിനറല്‍സ്, കൊച്ചിന്‍ ഷിപ്പിയാഡ്, സി എസ് ബി ബാങ്ക്, ധനലക്ഷ്മി ബാങ്ക്, ഈസ്റ്റേണ്‍ ട്രേഡ്സ്, ഫെഡറല്‍ ബാങ്ക്, കേരള ആയുര്‍വേദ, കിറ്റെക്സ് ഗാര്‍ഡ്മെന്റ്സ്, കെ എസ് ഇ ലിമിറ്റഡ്, കല്ല്യാണ്‍ ജ്വുവല്ലേഴ്സ്, മണപ്പുറം ഫിനാന്‍സ്, എം ആര്‍ എഫ്, റബ്ഫില ഇന്റര്‍നാഷ്ണല്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക്, വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്, തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു. അപ്പോളോ ടയേഴ്സ്, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍,Read More →

ഐഡിയഫോര്‍ജിന് വ്യോമയാന മന്ത്രാലയത്തിന്റെ പിഎല്‍ഐ ധനസഹായം ലഭിച്ചു

കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ വ്യവസായിക ഉല്‍പ്പാദന പ്രോത്സാഹന പദ്ധതിയായ പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതി പ്രകാരമുള്ള ഇളവുകള്‍ ഡ്രോണ്‍ നിര്‍മാണ രംഗത്തെ പ്രമുഖരായ ഐഡിയഫോര്‍ജ് ടെക്‌നോളജി ലിമിറ്റഡിന് ലഭിച്ചു. ഇന്ത്യയില്‍ ഡ്രോണുകള്‍ വികസിപ്പിക്കുന്നിനും അവയുടെ അനുബന്ധ ഉപകരണങ്ങളുടെ നിര്‍മാണത്തിനുമാണ് വ്യോമയാന മന്ത്രാലയത്തില്‍ നിന്ന് കമ്പനിക്ക് ധനസഹായം ലഭിച്ചത്. പിഎല്‍ഐ പദ്ധതി പ്രകാരം 23 ഡ്രോണ്‍ ഉല്‍പ്പാദന കമ്പനികള്‍ക്കാണ് ധനസഹായം അനുവദിച്ചത്. 2022-23 സാത്തിക വര്‍ഷം ഏകദേശം 30 കോടിRead More →