വിപണി നേട്ടത്തില്‍, നിഫ്റ്റി 19500 ന് മുകളില്‍

മുംബൈ: ഇന്ത്യന്‍ ഇക്വിറ്റി വിപണി തുടര്‍ച്ചയായ രണ്ടാം പ്രതിദിന നേട്ടം സ്വന്തമാക്കി. സെന്‍സെക്‌സ് 240.8 പോയിന്റ് അഥവാ 0.37 ശതമാനം ഉയര്‍ന്ന് 65628.14 ലെവലിലും നിഫ്റ്റി 93.50 പോയിന്റ് അഥവാ 0.48 ശതമാനം ഉയര്‍ന്ന് 19528.80 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. 2210 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1425 ഓഹരികള്‍ തിരിച്ചടി നേരിട്ടു. 182 ഓഹരി വിലകളില്‍ മാറ്റമില്ല. കോള്‍ ഇന്ത്യ,വിപ്രോ,എച്ച്‌സിഎല്‍ ടെക്‌നോളജീസ്,അള്‍ട്രാടെക്ക്,ടാറ്റ സ്റ്റീല്‍ എന്നിവയാണ് നിഫ്റ്റിയില്‍ മികച്ച നേട്ടം സ്വന്തമാക്കിയ ഓഹരികള്‍.Read More →

ഏഴ് മുന്‍നിര കമ്പനികളുടെ മൂല്യത്തില്‍ 62279 കോടി രൂപയുടെ ചോര്‍ച്ച

ന്യൂഡല്‍ഹി:റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഐടിസി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഭാരതി എയര്‍ടെല്‍ എന്നീ ഏഴ് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ 62279 രൂപയുടെ ഇടിവ്. നിക്ഷേപകരുടെ ഭാഗത്തുനിന്നുണ്ടായ തണുപ്പന്‍ പ്രതികരണമാണ് ഓഹരികളെ ബാധിച്ചത്. പ്രതിവാര കണക്കെടുപ്പില്‍ സെന്‍സെക്‌സ് 500.65 പോയിന്റ് അഥവാ 0.77 ശതമാനം ഇടിവ് നേരിട്ടിരുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യം 38,495.79 കോടി രൂപ ഇടിഞ്ഞ്Read More →

ക്രൂഡ് ഓയില്‍ വിന്‍ഡ്ഫാള്‍ നികുതി കുറച്ചു,പെട്രോള്‍,ഡീസല്‍,ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനങ്ങളുടെത് വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: ക്രൂഡ് ഓയില്‍ വിന്‍ഡ്ഫാള്‍ നികുതി 7,100 രൂപയില്‍ നിന്ന് 6,700 രൂപയാക്കി കുറച്ചു. അതേസമയം  ഡീസല്‍ കയറ്റുമതി  വിന്‍ഡ്ഫാള്‍ നികുതി ലിറ്ററിന് 6 രൂപയായും  ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനങ്ങളുടെ 2 രൂപയില്‍ 4 രൂപയായും കൂട്ടി, സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പറയുന്നു. പെട്രോളിയം കയറ്റുമതി നികുതി പൂജ്യമാക്കി നിലനിര്‍ത്തി. റഷ്യ-യുക്രെയ്ന്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നു. അപ്രതീക്ഷിത നേട്ടമെന്ന നിലയില്‍ എണ്ണ നിര്‍മ്മാതാക്കള്‍ വന്‍ ലാഭംRead More →

1000 ഏക്കർ എ.വി.ടി. എസ്റ്റേറ്റ് സ്വന്തമാക്കി ബോചെ

കല്പറ്റ: എ.വി.ടി. ഗ്രൂപ്പിന്റെ വയനാട് മേപ്പാടിയിലുള്ള ആയിരം ഏക്കർ തേയിലത്തോട്ടവും ഫാക്ടറിയും ബോബി ചെമ്മണ്ണൂ‌ർ (ബോചെ )​ സ്വന്തമാക്കി. ഈ ഭൂമി ‘ബോചെ ഭൂമിപുത്ര’ എന്ന് അറിയപ്പെടുമെന്നും വരും മാസങ്ങളിൽ ബോചെ ടീ എന്ന പേരിൽ പ്രീമിയം ചായപ്പൊടി ഇന്ത്യൻ വിപണിയിൽ ലഭ്യമാവുമെന്നും ബോചെ അറിയിച്ചു. അമേരിക്ക, യൂറോപ്പ്, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് ബോചെ ടീ കയറ്റുമതി ചെയ്യും. സർക്കാരിന്റെ പുതിയ നയത്തിന്റെ ഭാഗമായി തേയിലകൃഷി കൂടാതെ കേറ്റിൽ ഫാമുംRead More →

ഇന്ത്യയുടെ ആദ്യ സൂര്യപഠന ദൗത്യമായ ‘ആദിത്യ എൽ 1’ വിക്ഷേപണം വിജയം

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ആദ്യ സൂര്യ പഠന ദൗത്യമായ ആദിത്യ എൽ 1ന്റെ വിക്ഷേപണം വിജയകരം. കൃത്യമായ ഭ്രമണപദത്തിൽ പേടകം സ്ഥാപിച്ചു. ഇനി 4 മാസം നീളുന്ന യാത്രയാണ് ആദിത്യ എൽ 1ന്റെ മുന്നിലുള്ളത്. ശ്രീഹരിക്കോട്ടയിൽ നിന്നാണ് ഇന്ത്യയുടെ ആദ്യ സൗരദൗത്യം കുതിച്ചുയർന്നത്. ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പർ ലോഞ്ച് പാഡിൽ നിന്ന് രാവിലെ 11.50 യോടെയാണ് വിക്ഷേപണം നടന്നത്. ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെ ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കാണ്Read More →