ന്യൂഡല്‍ഹി: റഷ്യയുമായുള്ള വ്യാപാരകമ്മി ഉയരുന്ന സാഹചര്യത്തില്‍ വാണിജ്യ മന്ത്രാലയത്തിന്റെ ഇടപെടല്‍. കയറ്റുമതി വര്‍ദ്ധിപ്പിച്ച് കമ്മി കുറയ്ക്കുകയാണ് ലക്ഷ്യം. ഇതിനായി റഷ്യയ്ക്ക് വില്‍ക്കാന്‍ കഴിയുന്ന അധിക ഉത്പന്നങ്ങള്‍ കണ്ടെത്താന്‍ എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സിലുകളോട് വാണിജ്യ മന്ത്രാലയം ആവശ്യപ്പെട്ടു. റഷ്യയിലേക്ക് കയറ്റുമതി ചെയ്യാന്‍ സാധ്യതയുള്ള ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ മനസിലാക്കാന്‍ എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സിലുകളുടെ പ്രതിനിധികള്‍ കഴിഞ്ഞ മാസം റഷ്യ സന്ദര്‍ശിച്ചിരുന്നു. 2022 ഏപ്രിലിനും 2023 ജനുവരിക്കും ഇടയില്‍ റഷ്യയുമായുള്ള ഇന്ത്യയുടെ വ്യാപാരക്കമ്മി 34.79Read More →

പുതിയ സ്മാര്‍ട്ട് ടാങ്ക് പ്രിന്ററുകളുമായി എച്ച് പി

കൊച്ചി: സൂക്ഷ്മചെറുകിട ബിസിനസുകാര്‍ക്കും വീടുകളിലും ഉപയോഗിക്കാവുന്ന പുതിയ സ്മാര്‍ട്ട് ടാങ്ക് പ്രിന്റര്‍ എച്ച് പി.പുറത്തിറക്കി. വളര്‍ന്നുവരുന്ന സംരംഭകര്‍ക്കും ബിസിനസ്സുകാര്‍ക്കും പുതിയ എച്ച് പി സ്മാര്‍ട്ട് ടാങ്ക് പ്രിന്ററുകള്‍ ഉപയോഗപ്രദമാണ്. സ്മാര്‍ട്ട് ഫീച്ചറുകള്‍, മികച്ച കണക്ടിവിറ്റി, സ്മാര്‍ട്ട് ആപ്പ്, സ്മാര്‍ട്ട് അഡ്വാന്‍സ് എന്നിവയും പ്രത്യേകതയാണ്. 12,000 ബ്ലാക്ക് പേജുകളും 6,000 കളര്‍ പേജുകളും പ്രിന്റ് ചെയ്യാനുള്ള പുതിയ മഷി ടാങ്ക് പ്രിന്റിലുണ്ട്. പുതിയ എച്ച്പി സ്മാര്‍ട്ട് ടാങ്ക് പ്രിന്ററില്‍ ഐഡി കാര്‍ഡുകള്‍Read More →

ഗോ ഫസ്റ്റിന് ആശ്വാസവുമായി കമ്പനി നിയമ ട്രിബ്യൂണൽ; പാപ്പർ ഹരജി അംഗീകരിച്ചു

ന്യൂഡൽഹി: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ഗോ ഫസ്റ്റിന് ആശ്വാസമായി കമ്പനി നിയമ ട്രിബ്യൂണലിന്റെ നടപടി. കമ്പനിയുടെ പാപ്പർ ഹരജി കമ്പനി നിയമട്രിബ്യൂണൽ അംഗീകരിച്ചു. ഇതോടെ ഗോ ഫസ്റ്റിന്റെ ആസ്തികളും പാട്ടവും വായ്പ നൽകിയവരും വാടകക്ക് കൊടുത്തവരും വീണ്ടെടുക്കുന്നതിൽ നിന്ന് മൊറട്ടോറിയത്തിന് കീഴിൽ സംരക്ഷണം ലഭിക്കും. ജസ്റ്റിസ് രാമലിംഗം സുധാകർ, എൽ.എൻ ഗുപ്ത എന്നിവരുൾപ്പെട്ട രണ്ടംഗ ബെഞ്ചാണ് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. പ്രൊഫഷണലുകൾ അടങ്ങുന്ന സംഘം കമ്പനിയുടെ ഇടക്കാല ഭരണം ഏറ്റെടുക്കും.അഭിലാഷ്Read More →

2027-ഓടെ ഇന്ത്യയില്‍ ഡീസല്‍ കാറുകള്‍ നിരോധിക്കും

ന്യൂഡൽഹി: മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 2027-ഓടെ ഡീസല് കാറുകള്ക്ക് പൂര്ണ നിരോധനം ഏര്പ്പെടുത്താന് നിര്ദേശിച്ച് സര്ക്കാര് സമിതി. ഡീസല് ഇന്ധനമായി ഉപയോഗിക്കുന്ന നാലുചക്ര വാഹനങ്ങള്ക്ക് നിരോധനം ഏര്പ്പെടുത്താനാണ് പെട്രോളിയം മന്ത്രാലയത്തിന്റെ എനര്ജി ട്രാന്സിഷന് അഡൈ്വസറി കമ്മിറ്റി റിപ്പോര്ട്ടില് നിര്ദേശിച്ചിരിക്കുന്നത്. മുന് പെട്രോള് സെക്രട്ടറി തരുണ് കപൂര് നേതൃത്വത്തിലുള്ള പാനലാണ് ഈ നിര്ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്. എന്നാല്, പ്രധാനമായും നഗരപരിധിയിലുള്ള ഡീസല് വാഹനങ്ങളെയായിരിക്കും ഇത് പ്രധാനമായും ബാധിക്കുക. പത്ത് ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളിലായിരിക്കുംRead More →

വിലകളിൽ  ഇടിവ് നേരിട്ട്  ക്രിപ്‌റ്റോകറന്‍സി

ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സി വിപണി ചൊവ്വാഴ്ച ഇടിവ് നേരിട്ടു. 0.70 ശതമാനം താഴ്ന്ന് 1.14 ട്രില്യണ്‍ ഡോളറിലാണ് ആഗോള ക്രിപ്‌റ്റോ വിപണി മൂല്യമുള്ളത്. വിപണി അളവ് 2.53 ശതമാനം ഉയര്‍ന്ന് 39.14 ബില്യണ്‍ ഡോളറായപ്പോള്‍ ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 7.98 ശതമാനം അഥവാ 3.12 ബില്യണ്‍ ഡോളറും സ്‌റ്റേബിള്‍ കോയിന്‍ 89.72 ശതമാനം അഥവാ 35.12 ബില്യണ്‍ ഡോളറുമാണ്. ബിറ്റ്‌കോയിന്‍ മേധാവിത്തം 0.14 ശതമാനം ഉയര്‍ന്ന് 46.96 ശതമാനം. ബിറ്റ്‌കോയിന്‍-27792.24 ഡോളര്‍ (0.36Read More →