ഓഫിസുകൾ പൂട്ടി ബൈജൂസ്; ഇനി വീട്ടിലിരുന്ന് പണിയെടുത്താൽ മതിയെന്ന് നിർദേശം

എജ്യു–ടെക് സ്ഥാപനമായ ബൈജൂസിന്‍റെ ഓഫിസുകൾ പൂട്ടുന്നു. ചെലവ് ചുരുക്കലിന്‍റെ ഭാഗമായാണ് ഇത്തരമൊരു നീക്കമെന്ന് കമ്പനി വ്യക്തമാക്കി. ബംഗളൂരുവിലെ ആസ്ഥാനം ഒഴികെയുള്ള ഓഫിസുകളാണ് പൂട്ടുന്നതെന്നാണ് റിപ്പോർട്ടുകൾ. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സാഹചര്യത്തിലാണ് ഈ ചെലവ് ചുരുക്കൽ നടപടി. ബൈജൂസിന്‍റെ ഇന്ത്യ സി.ഇ.ഒ അർജുൻ മോഹന്‍റെ പുനഃക്രമീകരണ പദ്ധതിയുടെ ഭാഗമായാണ് കമ്പനി ഈ തീരുമാനമെടുത്തത്. ഡൽഹി, ഗുരുഗ്രാം, മുംബൈ, പുണെ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലായി ഇരുപതിലധികം ഓഫിസുകൾ ഇത്തരത്തിൽ പൂട്ടുമെന്നാണ്Read More →

ജിയോ സൗണ്ട് ബോക്സുമായി അംബാനി; പേടിഎമ്മിനും ഗൂഗിൾ പേക്കും ഫോൺ പേക്കും മുട്ടൻ പണി

വഴിയോരക്കച്ചവടം മുതൽ ഹൈപ്പർമാർക്കറ്റുകളിൽ വരെ ഇപ്പോൾ പണം സ്വീകരിക്കാനായി  പേടിഎം, ഫോൺപേ പോലുള്ള കമ്പനികളുടെ ക്യൂ.ആർ കോഡ് സൗണ്ട് ബോക്സുകളാണ് കടയുടമകൾ സ്ഥാപിച്ചിരിക്കുന്നത്. എന്നാൽ, ഇരു കമ്പനികൾക്കും മുട്ടൻ പണിയുമായി എത്താൻ പോവുകയാണ് റിലയൻസ് ജിയോ. യു.പി.ഐ പേയ്‌മെൻ്റ് വിപണിയിലേക്കാണ് മുകേഷ് അംബാനിയുടെ ടെലികോം ഭീമൻ അടുത്തതായി ചുവടുവെക്കാനൊരുങ്ങുന്നത്. പേടിഎം സൗണ്ട്‌ബോക്‌സിന് സമാനമായി, റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലെ പേയ്‌മെൻ്റുകളിൽ വിപ്ലവം സൃഷ്ടിക്കാനായി ജിയോ സൗണ്ട്‌ബോക്‌സ് (Jio soundbox) അവതരിപ്പിക്കാനാണ് കമ്പനി തയ്യാറെടുത്തിരിക്കുന്നത്.Read More →

കുരുമുളകിന്റെ വിലത്തകർച്ച; ഇറക്കുമതി രാജ്യങ്ങളുടെ ശ്രദ്ധ ഇന്ത്യയിലേക്ക്

രാജ്യാന്തര വിപണിയിൽ ഇന്ത്യൻ കുരുമുളക്‌ നാല്‌ വർഷത്തിനിടയിലെ ഏറ്റവും ശക്തമായ സാങ്കേതിക തിരുത്തൽ കാഴ്‌ചവെച്ചത്‌ ഇറക്കുമതി രാജ്യങ്ങളുടെ ശ്രദ്ധ തിരിച്ചുപിടിക്കാൻ അവസരമൊരുക്കി. ജനുവരിയിൽ ടണ്ണിന്‌ 7500 ഡോളറിൽ നീങ്ങിയ ഇന്ത്യൻ കുരുമുളക്‌ വിലയിൽ ഇതിനകം ഏകദേശം 1500 ഡോളറിന്റെ തിരുത്തൽ സംഭവിച്ചത്‌ യൂറോപ്യൻ വ്യാപാരിക​ളെ ആകർഷിച്ചു. എന്നാൽ, പുതിയ വിദേശ വ്യാപാരങ്ങൾ സംബന്ധിച്ചുള്ള വിവരങ്ങൾ കയറ്റുമതി മേഖല പുറത്തുവിടുന്നില്ലെന്നാണ്‌ വ്യാപാര രംഗത്തുള്ളവരുടെ പക്ഷം. അന്താരാഷ്‌ട്ര മാർക്കറ്റിലെ കടുത്ത മത്സരങ്ങൾ മൂലംRead More →

തൃശൂർ: രാജ്യത്തെ ബാങ്ക് ജീവനക്കാർക്ക് ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിനം വൈകാതെ നടപ്പാകും. മുംബൈയിൽ സേവന-വേതന പരിഷ്കരണം സംബന്ധിച്ച് ചേർന്ന ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (ഐ.ബി.എ) -യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയൻസ് (യു.എഫ്.ബി.യു) യോഗത്തിന്‍റെ സംയുക്ത കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഐ.ബി.എയും യു.എഫ്.ബി.യുവും അഞ്ച് പ്രവൃത്തി ദിനം സംബന്ധിച്ച വ്യവസ്ഥകൾ അംഗീകരിച്ചു. ഇതോടെ ബാങ്ക് ഓഫിസർമാർക്കും ജീവനക്കാർക്കും എല്ലാ ശനിയാഴ്ചയും അവധിയാകും. അഞ്ച് പ്രവൃത്തി ദിനങ്ങളിലെ ജോലി സമയംRead More →

ശബരി കെ-റൈസ് വിതരണം 12 മുതൽ

തിരുവനന്തപുരം: സപ്ലൈകോ വഴി സബ്സിഡിയായി നൽകിയിരുന്ന 10 കിലോഗ്രാം അരിയിൽ 5 കിലോഗ്രാം ‘ശബരി കെ റൈസ്’ എന്ന ബ്രാൻഡിൽ വിപണിയിൽ എത്തും. ജയ അരി കിലോഗ്രാമിന് 29 രൂപ നിരക്കിലും കുറുവ, മട്ട ഇനങ്ങളിലെ അരി 30 രൂപ നിരക്കിലും റേഷൻ കാർഡ് ഉടമകൾക്കു നൽകും. ഏറെ നാളായി സപ്ലൈകോ വഴി സബ്സിഡി അരി വിതരണം നിലച്ചിരുന്നു. ഇതു പുനരാരംഭിക്കുന്നതിനായി ഇ ടെൻഡർ ക്ഷണിച്ചതോടെ റെയ്ഡ്കോ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾRead More →