ന്യൂഡൽഹി: വനിത ദിനത്തിൽ ഗാർഹിക സിലിണ്ടറിന് 100 രൂപ കുറച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്സിലൂടെയാണ് പാചകവാതക സിലിണ്ടറിന്റെ വില കുറച്ച വിവരം മോദി അറിയിച്ചത്. ഇത് കുടുംബങ്ങളുടെ സാമ്പത്തികഭാരം കുറക്കുമെന്ന് മോദി പറഞ്ഞു. രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് തീരുമാനം ഗുണകരമാവുമെന്നും മോദി പറഞ്ഞു. പാചക വാതകം കൂടുതൽ താങ്ങാനാവുന്നതാക്കി മാറ്റുന്നതിലൂടെ, കുടുംബങ്ങളുടെ ക്ഷേമത്തെ പിന്തുണയ്ക്കാനും ആരോഗ്യകരമായ അന്തരീക്ഷം ഉറപ്പാക്കാനും ഞങ്ങൾ ലക്ഷ്യമിടുന്നു. സ്ത്രീകളെ ശാക്തീകരിക്കുന്നതിനും അവർക്ക് ‘ജീവിതം എളുപ്പം’Read More →

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ്​ പ്രഖ്യാപനത്തിനു മുമ്പ്​ കേന്ദ്രസർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത (ഡി.എ) വർധിപ്പിച്ചു. അടിസ്ഥാന ശമ്പളത്തിന്‍റെ 46 ശതമാനമായിരുന്ന ഡി.എ 50 ശതമാനമായാണ്​ കൂട്ടിയത്​. ഇക്കഴിഞ്ഞ ജനുവരി ഒന്നു മുതൽ മുൻകാല പ്രാബല്യം. ഒരു കോടി ജീവനക്കാർക്കും പെൻഷൻകാർക്കും പ്രയോജനപ്പെടുന്നതാണ്​ തീരുമാനം. വിലക്കയറ്റം നേരിടാൻ നാലു ശതമാനം ഡി.എ വർധന സഹായിക്കുമെന്ന്​ മന്ത്രി പീയുഷ്​ ഗോയൽ വാർത്തസമ്മേളനത്തിൽ വിശദീകരിച്ചു. പ്രതിവർഷം 12,869 കോടി രൂപ അധിക ചെലവു വരും.Read More →

കിലോമീറ്ററില്‍ 28 രൂപ വരുമാനമില്ലെങ്കില്‍ ട്രിപ് വേണ്ടെന്ന് കെഎസ്ആർടിസി

കണ്ണൂർ: ഒരുകിലോമീറ്ററിൽ ശരാശരി 28 രൂപ വരുമാനം കിട്ടുന്നില്ലെങ്കിൽ ട്രിപ്പ് നിർത്താൻ ജീവനക്കാർക്ക് കെ.എസ്.ആർ.ടി.സി.യുടെ നിർദേശം. എല്ലാ യൂണിറ്റ് ഓഫീസുകളിലേക്കും നിർദേശം കൈമാറിയിട്ടുണ്ട്. ദീർഘദൂര സർവീസുകൾ ഉൾപ്പെടെ കുറഞ്ഞ കളക്ഷനുള്ള കെ.എസ്.ആർ.ടി.സി. ട്രിപ്പുകൾ നിർത്തലാക്കുന്ന നടപടികൾ ആരംഭിച്ചതിനു പിന്നാലെയാണിത്. പത്തനംതിട്ട റാന്നിയെയും കണ്ണൂർ കുടിയാന്മലയെയും ബന്ധിപ്പിക്കുന്ന ട്രിപ്പ് കെ.എസ്.ആർ.ടി. നിർത്തലാക്കിയത് കഴിഞ്ഞദിവസമാണ്. കണ്ണൂരിലേക്ക് എത്തുംമുൻപേ മിക്കപ്പോഴും ബസ് കാലിയാകുന്ന പതിവാണുള്ളതെന്നും കുടിയാന്മലയിൽനിന്ന് കണ്ണൂരിലേക്കു മാത്രമാണ് ബസിൽ ആളുകളെ കിട്ടുന്നതെന്നും അധികൃതർRead More →

കൊക്കോക്ക്‌ ചരിത്ര നേട്ടം; റബർ ക്ഷാമം രൂക്ഷം

മധ്യകേരളത്തിൽ കൊക്കോ വില കിലോ 425 രൂപയിൽ നിന്നും 500 രൂപയായി ഉയർന്ന്‌ വിപണനം നടന്നു. പച്ച കൊക്കോ 195 രൂപയായും കയറി. വിപണിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച വില നേട്ടമാക്കാൻ ഉൽപാദകർ കൈവശമുള്ള കൊക്കോ വിറ്റുമാറാൻ വാരാവസാനം ഉത്സാഹിച്ചു. വൻകിട ചെറുകിട ചോക്‍ലറ്റ്‌ നിർമാതാക്കളും ബേക്കറി വിതരണക്കാരും ചരക്ക്‌ ശേഖരിക്കാൻ രംഗത്തുണ്ട്‌. ബഹുരാഷ്‌ട്ര ചോക്‍ലറ്റ്‌ വ്യവസായികളിൽ നിന്നുള്ള ഡിമാൻഡിൽ റെക്കോഡ്‌ വിലയിലാണ് ആഗോള വിപണിയിലെ ഇടപാടുകൾ. ജനുവരി ആദ്യംRead More →

ഗിഫ്റ്റ് സിറ്റി പദ്ധതി സ്ഥലം ഏറ്റെടുക്കൽ വേഗത്തിലാക്കും

കൊച്ചി: കേരളത്തിലെ വ്യവസായ വളർച്ചയ്ക്ക് ഊർജം നൽകുമെന്നു കരുതുന്ന കൊച്ചി – ബെംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായ ഗിഫ്റ്റ് സിറ്റി പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കൽ നടപടികൾ ജൂണോടെ ഊർജിതമാകും. സ്ഥല വിലയായ 850 കോടി രൂപ ജൂലൈയോടെ വിതരണം ചെയ്യുമെന്നാണു പ്രതീക്ഷ. ലോക്സഭാ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം വൈകാതെ പ്രാബല്യത്തിൽ വരുമെന്നതിനാൽ ഉടൻ നടപടികൾക്കു സാധ്യതയില്ല. കിഫ്ബി മുഖേന പണം നൽകുമെന്നു പ്രഖ്യാപിച്ചിട്ടു മാസങ്ങളായെങ്കിലും സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതോടെയാണു നടപടികൾRead More →