ആനന്ദ് അംബാനി-രാധിക മെർച്ചന്റ് പ്രീ-വെഡ്ഡിങ് ചടങ്ങുകൾക്ക് 2,500 ഭക്ഷ്യവിഭവങ്ങൾ

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിയുടേയും രാധിക മെർച്ചന്റിനേയും വിവാഹത്തിനുണ്ടാവുക 2,500ഓളം വിഭവങ്ങളുടെ ഭക്ഷ്യമെനു. മാർച്ച് ഒന്ന് മുതൽ മൂന്ന് വരെയാണ് പ്രീ-വെഡ്ഡിങ് ചടങ്ങുകൾ നടക്കുക. ചടങ്ങിനെത്തുന്ന അതിഥികൾക്ക് എന്തെങ്കിലും ഭക്ഷണനിയന്ത്രണങ്ങൾ ഉണ്ടെങ്കിൽ അത് മുൻകൂട്ടി അറിയിക്കാവുന്നതാണെന്നും ഹോട്ടൽ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. 25ഓളം ഷെഫുമാരുടെ നിരയാണ് ഭക്ഷണമൊരുക്കുന്നതിനായി എത്തുക. ഇൻഡോരി വിഭവങ്ങളിൽ തുടങ്ങി പാഴ്സി, തായ്, മെക്സിക്കൻ, ജപ്പാനീസ് തുടങ്ങി പാൻ ഏഷ്യൻ ഭക്ഷ്യവിഭവങ്ങളുടെRead More →

2023ൽ ഇന്ത്യയിൽ വിതരണം ചെയ്തത് 1.37 കോടി പാസ്‌പോർട്ടുകൾ

2023ൽ ഇന്ത്യയിൽ ഏകദേശം 1.37 കോടി പാസ്‌പോർട്ടുകൾ വിതരണം ചെയ്തതായി വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പറയുന്നു. ഇത് ദിവസേന ശരാശരി 37,700 പാസ്‌പോർട്ടുകൾ എന്നതിന് തുല്യമാണ്. കേരളം, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, തമിഴ്‌നാട്, പഞ്ചാബ് എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ പാസ്‌പോർട്ട് അപേക്ഷകൾ ലഭിച്ചത്. ഈ എണ്ണത്തിൽ മുൻപന്തിയിൽ നിൽക്കുന്നത് കേരളവും മഹാരാഷ്ട്രയുമാണ്. കഴിഞ്ഞ വർഷം ജനുവരിയിൽ മാത്രം ഏകദേശം 11 ലക്ഷം പാസ്‌പോർട്ടുകൾ വിതരണം ചെയ്തു.Read More →

സോളർ പ്ലാന്റ് സ്ഥാപിക്കാൻ 7 ശതമാനത്തിന് വായ്പ നൽകും

ന്യൂഡൽഹി: പ്രധാനമന്ത്രി സൂര്യഭവനം പദ്ധതിയിൽ സോളർ പ്ലാന്റ് സ്ഥാപിക്കുന്നവർക്ക് പൊതുമേഖലാ ബാങ്കുകൾ വഴി 7% എന്ന കുറഞ്ഞ പലിശയ്ക്ക് വൈകാതെ വായ്പ ലഭ്യമാക്കും. ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് കേന്ദ്ര പുനരുപയോഗ ഊർജമന്ത്രാലയവൃത്തങ്ങൾ സൂചിപ്പിച്ചു. നിലവിൽ 9 മുതൽ 12% വരെയാണ് പല ബാങ്കുകളും വായ്പയ്ക്ക് ഈടാക്കുന്ന പലിശ. ഉദാഹരണത്തിന് 9.65% മുതൽ 10.65% ആണ് എസ്ബിഐയുടെ പലിശ. ഇത് കുറയ്ക്കാൻ കേന്ദ്രം ആവശ്യപ്പെട്ടേക്കും. ഒരു വർഷത്തിനുള്ളിൽ ഒരു കോടി വീടുകളിൽRead More →

ഭക്ഷ്യ വിതരണത്തിനായി സ്വിഗ്ഗിയുമായി കൈകോർക്കാൻ ഐആർസിടിസി

ട്രെയിൻ യാത്രക്കാർക്ക് ഒരു സന്തോഷവാർത്ത. ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) ഭക്ഷ്യ വിതരണത്തിനായി ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗി ഫുഡുമായി കൈകോർക്കുന്നു. ഐആർസിടിസിയുടെ ഈ തീരുമാനത്തിലൂടെ യാത്രക്കാർക്ക് ഇഷ്ടപ്പെട്ട ഭക്ഷണം ലഭിക്കും. കരാറനുസരിച്ച് മുൻകൂട്ടി ഓർഡർ ചെയ്ത ഭക്ഷണം സ്വിഗ്ഗി വിതരണം ചെയ്യും. ആദ്യ ഘട്ടമെന്ന് നിലയ്ക്ക് ഐആർസിടിസി ഇ-കാറ്ററിംഗ് പോർട്ടൽ വഴി മുൻകൂട്ടി ഓർഡർ ചെയ്ത ഭക്ഷണം വിതരണം ചെയ്യുന്നതിനുമായി നാല് റെയിൽവേRead More →

സംസ്ഥാനത്ത് മണൽ വാരൽ ഉടൻ തുടങ്ങും: മന്ത്രി കെ രാജൻ

തിരുവനന്തപുരം: സംസ്ഥാനത്ത് മണൽ വാരൽ ഉടൻ പുനരാരംഭിക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ. 32 നദികളിൽ സാൻഡ് ഓഡിറ്റിങ് നടത്തി. 8 ജില്ലകളിൽ ഖനന സ്ഥലങ്ങൾ കണ്ടെത്തി. ആദ്യ അനുമതി മലപ്പുറത്ത്. കടലുണ്ടി ചാലിയാർ പുഴകളിൽ മാർച്ച് അവസാനത്തോടെ ഖനനം നടത്തുമെന്നും മന്ത്രി കെ രാജൻ പറഞ്ഞു. 8 ജില്ലകളിൽ ഒന്നേമുക്കാൽ കോടിയോളം മെട്രിക് ടൺ മണൽ ഇവിടങ്ങളിൽ നിന്ന് ഖനനം ചെയ്യാമെന്നാണ് സാൻഡ് ഓഡിറ്റിംഗിൽ കണ്ടെത്തിയത്. 32 നദികളിൽRead More →