ആദായ നികുതി പരിധി ഉയര്‍ത്തിയേക്കും; നീക്കം ഉപഭോഗ വര്‍ധന ലക്ഷ്യമിട്ട്
ന്യൂഡൽഹി: ജിഡിപിയുടെ കുതിപ്പിന് ഉപഭോഗത്തിലെ വര്ധന നിര്ണായകമായതിനാല് ആദായ നികുതി പരിധി ഉയര്ത്താന് സര്ക്കാര്. വ്യക്തികള്ക്ക് ബാധകമായ ആദായ നികുതി പരിധി മൂന്ന് ലക്ഷത്തില് നിന്ന് അഞ്ച് ലക്ഷമായി ഉയര്ത്തിയേക്കുമെന്നാണ് റിപ്പോര്ട്ടുകള്. ജൂലായ് അവസാനത്തോടെ അവതരിപ്പിക്കുന്ന ബജറ്റില് ഇത് സംബന്ധിച്ച് പ്രഖ്യാപനമുണ്ടായേക്കും. പുതിയ നികുതി വ്യവസ്ഥയിലാകും പരിധിയില് വര്ധനവരുത്തുക. ഇതിലൂടെ ഇടത്തരക്കാരുടെ ചെലവഴിക്കല് ശീലത്തില് കുതിപ്പുണ്ടാകുമെന്നാണ് സര്ക്കാരിന്റെ പ്രതീക്ഷ. 7.60 ലക്ഷം മുതല് 50 ലക്ഷം രുപവരെ വാര്ഷിക വരുമാനമുള്ളവര്ക്ക്Read More →





)