കെൽട്രോണിന് ഇന്ത്യൻ നേവിയിൽ നിന്ന് 97 കോടി രൂപയുടെ ഓർഡർ

സമുദ്രാന്തർ മേഖലക്ക് ആവശ്യമായ വിവിധ പ്രതിരോധ ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ നിർമ്മിച്ചു നൽകുന്നതിനായി കെൽട്രോണിന് ഇന്ത്യൻ നാവികസേനയിൽ നിന്നും 97 കോടി രൂപയുടെ പുതിയ ഓർഡർ ലഭിച്ചു. കെൽട്രോണിന്റെ തിരുവനന്തപുരം കരകുളത്തുള്ള കെൽട്രോൺ എക്യുപ്‌മെന്റ് കോംപ്ലക്‌സ്, അരൂരിലുള്ള കെൽട്രോൺ കൺട്രോൾസ്, സബ്‌സിഡിയറി കമ്പനിയായ കെൽട്രോൺ ഇലക്ട്രോ സെറാമിക്‌സ് ലിമിറ്റഡ് എന്നീ യൂണിറ്റുകളാണ് ഓർഡർ അനുസരിച്ചുള്ള ഉൽപ്പന്നങ്ങൾ നാവികസേനയ്ക്ക്  നിർമ്മിച്ചു നൽകുന്നത്. നാവികസേനയിൽ നിന്ന് തന്ത്ര പ്രധാന ഉപകരണങ്ങൾക്കുള്ള ഓർഡറുകൾ തുടർച്ചയായി ലഭിക്കുന്നത് കെൽട്രോൺ കൈവരിച്ചRead More →

വെൽനെസ് ടൂറിസത്തിന്റെ പ്രധാന ഘടകമാണ് യോഗ : കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി

അന്താരാഷ്ട്ര യോഗ ദിനം 2024 ൻ്റെ ഭാഗമായി  സംഘടിപ്പിച്ച യോഗ പരിപാടിക്ക് കേന്ദ്ര സഹമന്ത്രി നേതൃത്വം നൽകി വെൽനെസ് ടൂറിസത്തിന്റെ പ്രധാന ഘടകമാണ് യോഗയെന്ന് കേന്ദ്ര ടൂറിസം പെട്രോളിയം പ്രകൃതി വാതക സഹമന്ത്രി ശ്രീ. സുരേഷ് ഗോപി പറഞ്ഞു. അന്താരാഷ്ട്ര യോഗ ദിനം  2024 ൻ്റെ ഭാഗമായി തിരുവനന്തപുരം കോവളം, കേരള ആര്‍ട്ട് ആന്റ് ക്രാഫ്റ്റ്‌സ് വില്ലേജിൽ കേന്ദ്ര ടൂറിസം മന്ത്രാലയം സംഘടിപ്പിച്ച സമൂഹ യോഗാഭ്യാസ പരിപാടിയിൽ  അധ്യക്ഷത വഹിക്കുകയായിരുന്നുRead More →

കൊല്ലം തീരത്തെ ഇന്ധന പര്യവേക്ഷണം ഡ്രില്ലിങ് ഘട്ടത്തിലേക്ക്

കൊല്ലം: ഇന്ധന പര്യവേക്ഷണത്തിന്റെ അടുത്തഘട്ടമായി കൊല്ലം സമുദ്രമേഖലയിൽ ഡ്രില്ലിങ് (കടൽത്തട്ട് തുരക്കൽ) നടക്കും. ഇതിനായി നൈജീരിയയിൽനിന്ന് എത്തേണ്ട ബ്രിട്ടീഷ് പര്യവേക്ഷണ കമ്പനിയായ ‘ഡോൾഫിൻ ഡ്രില്ലിങ്ങി’ന്റെ റിഗ്ഗിനുള്ള (എണ്ണക്കിണർ കുഴിക്കാൻ സംവിധാനമുള്ള ബാർജ്) തടസ്സങ്ങൾ ഒഴിവാക്കാൻ അധികൃതർ നടപടി തുടങ്ങി. മാസങ്ങൾക്കകം റിഗ് കൊല്ലത്ത് എത്തുമെന്നാണ് പ്രതീക്ഷ. 1,287 കോടി രൂപയ്ക്കാണ് ഓയിൽ ഇന്ത്യ ലിമിറ്റഡ് ഡോൾഫിൻ ഡ്രില്ലിങ്ങുമായി കരാർ ഒപ്പിട്ടിട്ടുള്ളത്. തീരത്തുനിന്ന് 48 കിലോമീറ്റർ അകലെ അന്താരാഷ്ട്ര കപ്പൽച്ചാലിനു പുറത്ത്Read More →

നളന്ദ സർവകലാശാലയുടെ പുതിയ കാമ്പസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ബിഹാർ: ബിഹാറിലെ രാജ്ഗിറിൽ നളന്ദ സർവകലാശാലയുടെ പുതിയ കാമ്പസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഇന്ത്യയും പൂർവഷ്യൻ ഉച്ചകോടി (EAS) രാജ്യങ്ങളും തമ്മിലുള്ള സംയുക്ത സഹകരണമായാണ് സർവകലാശാല വിഭാവനം ചെയ്തിരിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ 17 രാജ്യങ്ങളിലെ എംബസി മേധാവികൾ ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുത്തു. കാമ്പസിൽ 40 ക്ലാസ് മുറികളുള്ള രണ്ട് അക്കാദമിക് ബ്ലോക്കുകളുണ്ട്. മൊത്തം 1900 പേർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. 300 സീറ്റുകൾ വീതമുള്ള രണ്ട് ഓഡിറ്റോറിയങ്ങളുണ്ട്. ഏകദേശം 550Read More →

ഭെല്ലും എന്‍എച്ച്‌പിസിയും ലാര്‍ജ്‌കാപ്‌ വിഭാഗത്തിലേക്ക്‌

മുംബൈ: ആംഫി ആറു മാസത്തിലൊരിക്കല്‍ നടത്തുന്ന പുനര്‍ വര്‍ഗീകരണത്തില്‍ ബെല്ലും എന്‍എച്ച്‌പിസിയും ലാര്‍ജ്‌കാപ്‌ ഓഹരികളായി മാറിയേക്കും. വിപണിമൂല്യത്തിന്റെ അടിസ്ഥാനത്തില്‍ അടിസ്ഥാനത്തില്‍ എല്ലാ ആറു മാസത്തിലൊരിക്കലും ആംഫി ഓഹരികളുടെ വര്‍ഗ്ഗീകരണത്തില്‍ മാറ്റം വരുത്താറുണ്ട്‌. ഭെല്ലും എന്‍.എച്ച്‌പിസിയും ലാര്‍ജ്‌കാപ്‌ ഓഹരികളായി അപ്‌ഗ്രേഡ്‌ ചെയ്യപ്പെടുമ്പോള്‍ എസ്‌ ബി കാര്‍ഡ്‌സ്‌, ബര്‍ഗര്‍ പെയിന്റ്‌സ്‌ തുടങ്ങിയ ഓഹരികള്‍ ലാര്‍ജ്‌കാപ്‌ വിഭാഗത്തില്‍ നിന്നും മിഡ്‌കാപ്‌ വിഭാഗത്തിലേക്ക്‌ ഡൗണ്‍ഗ്രേഡ്‌ ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്‌. സൈഡസ്‌ വെല്‍നെസ്‌, ജെഎസ്‌ഡബ്ല്യു എനര്‍ജി, ഭെല്‍, സംവര്‍ധന്‍Read More →