ഇന്ത്യയിൽ ഗൂഗിൾ ടാക്സ് ഒഴിവാക്കിയേക്കും
ഗൂഗിൾ, മെറ്റ തുടങ്ങിയ വിദേശ ടെക് കമ്പനികൾ നൽകുന്ന ഓൺലൈൻ പരസ്യ സേവനങ്ങൾക്ക് ഇന്ത്യ ഏർപ്പെടുത്തിയിരുന്ന 6% ഇക്വലൈസേഷൻ ലെവി, ഗൂഗിൾ ടാക്സ് നീക്കം ചെയ്യാൻ സാധ്യത. ധനകാര്യ ബില്ലിലെ ഭേദഗതികളുടെ ഭാഗമായി 2025 ഏപ്രിൽ 1 മുതൽ നികുതി നിർത്തലാക്കുമെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. നേരത്തെ ലെവിയെ വിമർശിക്കുകയും പ്രതികാര താരിഫുകൾ ഏർപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്ന യുഎസുമായുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾക്കിടയിലാണ് ഈ നീക്കം.Read More →




