ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവയ്ക്ക് കേന്ദ്രത്തിന്‍റെ താക്കീത്; ‘പാകിസ്ഥാൻ ചിഹ്നമുള്ള ഒരു ഉത്പന്നങ്ങളും വിൽക്കണ്ട’

പാകിസ്ഥാന്‍റെ ദേശീയ പതാകകളും അനുബന്ധ ഉല്‍പ്പന്നങ്ങളും വില്‍പന നടത്തുന്നതിന് പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ക്ക് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ) നോട്ടീസ് അയച്ചു. ആമസോണ്‍ ഇന്ത്യ, ഫ്ലിപ്കാര്‍ട്ട്, യുബൈ ഇന്ത്യ, എറ്റ്സി, ദി ഫ്ലാഗ് കമ്പനി, ദി ഫ്ലാഗ് കോര്‍പ്പറേഷന്‍ എന്നിവയ്ക്കെതിരെയാണ് നടപടി. ഇവ വില്‍പന പട്ടികയില്‍ നിന്നും ഉടന്‍ നീക്കം ചെയ്യാന്‍ പ്ലാറ്റ്ഫോമുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി കേന്ദ്ര ഉപഭോക്തൃ കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു. ഇത് നീതീകരിക്കാനാവാത്തതാണെന്നുംRead More →

സ്ഥിര നിക്ഷേപ പലിശ നിരക്കുകള്‍ ഉയര്‍ത്തി കെഎസ്എഫ്ഇ

സ്ഥിര നിക്ഷേപം നടത്തുന്നവര്‍ക്കും ചിട്ടി നിക്ഷേപകര്‍ക്കും ശുഭ വാര്‍ത്ത കൊച്ചി: വിവിധ നിക്ഷേപ പദ്ധതികളിലെ പലിശ നിരക്കുകള്‍ കെ.എസ്.എഫ്.ഇ പുതുക്കി. ജനറല്‍ ഫിക്‌സഡ് ഡിപ്പോസിറ്റ്, ചിട്ടിപ്രൈസ് മണി ഡിപ്പോസിറ്റ്, ഷോര്‍ട്ട് ടേം ഡിപ്പോസിറ്റ് തുടങ്ങിയ നിക്ഷേപ പദ്ധതികള്‍ക്കാണ് മാറ്റം വന്നിരിക്കുന്നത്.സാധാരണ സ്ഥിരനിക്ഷേപം, ചിട്ടിപ്പണം നിക്ഷേപം തുടങ്ങിയവക്ക് ഒരു വര്‍ഷത്തേക്ക് 8.50 ശതമാനമായും, ഒരു വര്‍ഷം മുതല്‍ രണ്ട് വര്‍ഷത്തേക്ക് 8 ശതമാനമായും, രണ്ട് വര്‍ഷം മുതല്‍ മൂന്ന് വര്‍ഷത്തേക്ക് 7.75Read More →

11.86 ലക്ഷം കോടിരൂപയുടെ ആയുധക്കരാര്‍ ഒപ്പിട്ട് യുഎസും സൗദിയും

റിയാദ്: പശ്ചിമേഷ്യാസന്ദർശനത്തിന്റെ ഭാഗമായി ചൊവ്വാഴ്ച സൗദി അറേബ്യയിലെ റിയാദിലെത്തിയ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 14,200 കോടി ഡോളറിന്റെ (11.86 ലക്ഷം കോടിയോളം രൂപ) ആയുധക്കരാറിലൊപ്പിട്ടു. ‘ചരിത്രത്തിലെ ഏറ്റവും വലിയ ആയുധ ഇടപാടെ’ന്നാണ് കരാറിനെ വൈറ്റ് ഹൗസ് വിശേഷിപ്പിച്ചത്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായുള്ള ചർച്ചയ്ക്കുശേഷമാണ് ഇരുനേതാക്കളും കരാറിലൊപ്പുവെച്ചത്. യുദ്ധ മുഖത്തുപയോഗിക്കാവുന്ന അത്യാധുനികശേഷിയുള്ള ആയുധങ്ങളും സൈനികോപകരണങ്ങളും സാങ്കേതികവിദ്യയും യുഎസ് സൗദിക്ക് കൈമാറും. ട്രംപിന്റെ സന്ദർശനത്തിന്റെ ഭാഗമായി യുഎസിലെ നിർമിതിബുദ്ധിമേഖലയിൽRead More →

സാമ്പത്തിക മാന്ദ്യം: യുഎസിന്റെ സാധ്യത കുറയുന്നതായി ഗോള്‍ഡ്മാന്‍ സാക്സ്

അമേരിക്കയുടെ സാമ്പത്തിക മാന്ദ്യ സാധ്യത വെട്ടിക്കുറച്ച് ഗോള്‍ഡ്മാന്‍ സാക്സ്. സാധ്യത 40 ശതമാനത്തില്‍ നിന്ന് 35 ശതമാനമാക്കി. ഇന്ത്യയുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുമെന്നും പ്രവചനം. അമേരിക്കയും ചൈനയും തമ്മിലുള്ള താരിഫ് യുദ്ധത്തിന് അറുതി വന്നതാണ് മാന്ദ്യ സാധ്യത വെട്ടികുറച്ചതിന് കാരണം. താരിഫ് പിന്‍വലിക്കാനുള്ള യുഎസും ചൈനയും തമ്മിലുള്ള 90 ദിവസത്തെ കരാര്‍ ‘പ്രതീക്ഷിച്ചതിലും മികച്ചതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎസിന്റെ വളര്‍ച്ചാ പ്രവചനം 0.5% ല്‍ നിന്ന് 1% ആയി ഉയര്‍ത്തിയെന്നുംRead More →

ചൂടിൽ ലാഭം കൊയ്ത് എസി നിര്‍മാതാക്കള്‍

പുറത്തേക്കിറങ്ങിയാല്‍ പൊള്ളുന്ന ചൂട്…വീടിനകത്ത് ഫാനിട്ടിരുന്നാല്‍ പുഴുകുന്ന ചൂട്… ഈ വേനലില്‍ ചൂടുണ്ടാക്കുന്ന പൊല്ലാപ്പുകളാണ് ചൂടുള്ള സംസാര വിഷയം. ചൂട് സഹിക്കാന്‍ വയ്യാതെ എയര്‍ കണ്ടീഷണറുകള്‍ വാങ്ങുന്നവരുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം 1.4 കോടി എസി യൂണിറ്റുകളാണ് രാജ്യത്ത് വിറ്റുപോയത്. പ്രതീക്ഷിച്ചതിനേക്കാള്‍ ഒമ്പത് മടങ്ങ് അധികം വില്‍പനയാണ് നടന്നത്. ലോകത്ത് തന്നെ ഏറ്റവുധികം വളര്‍ച്ചയുള്ള എസി വിപണിയാണ് ഇന്ത്യയുടേത്. പകല്‍ ജോലി കഴിഞ്ഞ്Read More →