അദാനി എനര്‍ജിക്ക് ഗുജറാത്തില്‍ 2,800 കോടി രൂപയുടെ കരാര്‍
ഊര്‍ജ വിതരണവുമായി ബന്ധപ്പെട്ട് ഗുജറാത്തില്‍ 2,800 കോടി രൂപയുടെ കരാര്‍ അദാനി എനര്‍ജി സൊലൂഷന്‍സ് സ്വന്തമാക്കി. ഇക്കാര്യം കമ്പനി പരസ്യപ്പെടുത്തിയതോടെ ഓഹരി വില വലിയ തോതില്‍ കുതിച്ചു. ഗുജറാത്തിലെ മുന്ദ്ര തുറമുഖ നഗരത്തിലെ ഊര്‍ജ വിതരണ സംവിധാനം മെച്ചപ്പെടുത്തുന്ന പദ്ധതിയാണ് അദാനി എനര്‍ജി സൊലൂഷന്‍സ് ഏറ്റെടുക്കുന്നത്. ഗ്രീന്‍ ഹൈഡ്രജന്‍, ഗ്രീന്‍ അമോണിയ എന്നിവയുടെ നിര്‍മാണത്തിനുള്ള ഗ്രീന്‍ ഇലക്ട്രോണ്‍സിന്റെ വിതരണമാണ് പ്രധാനമായും നടത്തുക. മുന്ദ്രയിലെ ഇലക്ട്രിക്കല്‍ സബ്‌സ്റ്റേഷനുകളുടെ നവീകരണവും കരാറില്‍ ഉള്‍പ്പെടുന്നു.Read More →





