സ്റ്റെയിൻലെസ് സ്റ്റീൽ, അലുമിനിയം പാത്രങ്ങൾക്ക് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സിന്റെ (ബിഐഎസ്) മാനദണ്ഡങ്ങൾ നിർബന്ധം
ഡൽഹി : അടുക്കള സുരക്ഷ, ഗുണമേന്മ, കാര്യക്ഷമത എന്നിവ വർദ്ധിപ്പിക്കുന്നതിനായുള്ള സുപ്രധാന നീക്കത്തിൽ, സ്റ്റെയിൻലെസ് സ്റ്റീൽ, അലുമിനിയം പാത്രങ്ങളിൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) മാനദണ്ഡങ്ങൾ പാലിക്കണമെന്ന് കേന്ദ്ര ഗവൺമെൻ്റ് നിർബന്ധിതമാക്കിയിട്ടുണ്ട്. 2024 മാർച്ച് 14-ന് വാണിജ്യ, വ്യവസായ മന്ത്രാലയത്തിൻ്റെ വ്യവസായ -ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് (ഡിപിഐഐടി) പുറത്തിറക്കിയ ഗുണ മേന്മാ നിയന്ത്രണ ഉത്തരവ് അനുസരിച്ച്, അത്തരം പാത്രങ്ങൾക്ക് ഐഎസ്ഐ മാർക്ക് നിർബന്ധമാക്കി എല്ലാ അടുക്കള പാത്രങ്ങളും ഗുണനിലവാര-Read More →





