എയര്‍ഏഷ്യ ഡോക്ടര്‍മാര്‍ക്കായി 50,000 സൗജന്യ സീറ്റുകള്‍ നല്കുന്നു

കൊച്ചി: എയര്‍ഏഷ്യ ഇന്ത്യ കോവിഡ് മഹാമാരിയുടെ കാലത്ത് ഒട്ടേറ ജീവനുകള്‍ക്ക് തുണയായി ക്ഷീണമറിയാതെ ജോലി നോക്കിയ ഡോക്ടര്‍മാരുടെ സേവനങ്ങളെ ആദരിക്കുന്നു. ഇതിനായി ‘എയര്‍ഏഷ്യ റെഡ്പാസ്’ എന്ന പേരില്‍ ആഭ്യന്തര സര്‍വീസുകളില്‍ 50,000 സീറ്റുകള്‍ സൗജന്യമായി നല്കും.2020 ജൂലൈ ഒന്നു മുതല്‍ സെപ്റ്റംബര്‍ 30 വരെ സൗകര്യപ്രദമായ ഏതു ദിവസമാണ് യാത്ര ചെയ്യാന്‍ സാധിക്കുന്നതെന്നു കാണിച്ച് ഡോക്ടര്‍മാര്‍ അവരുടെ രജിസ്ട്രേഷന്‍ നമ്പരും തിരിച്ചറിയല്‍ രേഖയും https://air.asia/GCs2R എന്ന ലിങ്കിലേയ്ക്ക് അയച്ചുകൊടുക്കണം. ജൂണ്‍Read More →

ജനമൈത്രി ട്രെയിനിംഗ് സെന്‍റര്‍ നവീകരിച്ചു

വലപ്പാട്: വലപ്പാട്  സ്റ്റേഷനില്‍ മണപ്പുറം ഗ്രൂപ്പിന്‍റെയും, ലയണ്‍സ് ക്ലബ്സ് ഇന്‍റര്‍നാഷണലിന്‍റേയും  സഹകരണത്തോടു കൂടി    ജനമൈത്രി ട്രെയിനിംഗ് സെന്‍റര്‍ നവീകരിച്ചു. പുതുക്കി പണിത ട്രെയിനിംഗ് സെന്‍ററിന്‍റെ ഉദ്ഘാടനം ലയണ്‍ ഡിസ്ട്രിക്ട് 318 ഡി യുടെ സെക്കന്‍ഡ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ എലെക്ട് ലയണ്‍ സുഷമ നന്ദകുമാര്‍  നിര്‍വഹിച്ചു.  സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍ സുമേഷ്. കെ അധ്യക്ഷത  വഹിച്ച ചടങ്ങില്‍ എസ്. ഐ അരിസ്റ്റോട്ടില്‍ വി.പി. സ്വാഗതവും സ്റ്റേഷന്‍ അഡ്മിനിസ്ട്രേഷന്‍ ഓഫീസര്‍Read More →

ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് അറ്റാദായത്തില്‍ വന്‍ വര്‍ധന

കൊച്ചി: മാര്‍ച്ച് 31ന് അവസാനിച്ച 2019-20 സാമ്പത്തിക വര്‍ഷം ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് അറ്റാദായത്തില്‍ വന്‍ വര്‍ധന. മുന്‍ വര്‍ഷം 90.29 കോടി രൂപയായിരുന്ന അറ്റാദായം 110 ശതമാനം വര്‍ധിച്ച് 190.39 കോടി രൂപയിലെത്തി. വിപണിയില്‍ മാന്ദ്യമുണ്ടെങ്കിലും ബാങ്ക് കരുത്തുറ്റ പ്രകടനം കാഴ്ചവെച്ചുവെന്നാണ് ഈ മികച്ച ഫലം വ്യക്തമാക്കുന്നതെന്ന് മാനേജിങ് ഡയറക്ടറും സിഇഒയുമായ കെ പോള്‍ തോമസ് പ്രതികരിച്ചു. ‘ബിസിനസിലെ വളര്‍ച്ച ആസ്തി ഗുണമേന്മയെ ബാധിച്ചിട്ടില്ല. ദരിദ്രരും പാര്‍ശ്വവല്‍കൃതരുമായ ജനവിഭാഗത്തെRead More →

കല്യാണ്‍ ജൂവലേഴ്സ് ഇന്ന് മുതല്‍ തുറന്നു പ്രവര്‍ത്തിക്കും

കൊച്ചി: കല്യാണ്‍ ജൂവലേഴ്സിന്‍റെ കേരളത്തിലെ എല്ലാ ഷോറൂമുകളും ഇന്നുമുതല്‍ തുറന്നു പ്രവര്‍ത്തിക്കും. സര്‍ക്കാരിന്‍റെയും ആരോഗ്യ വകുപ്പിന്‍റെയും നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടാണ് കല്യാണ്‍ ജൂവലേഴ്സ്  ബിസിനസ് പുനരാരംഭിക്കുന്നത്.ഗവണ്‍മെന്‍റ് നിയമങ്ങള്‍ക്ക് അനുസൃതമായാണ് എല്ലാ ഷോറൂമുകളുടെയും പ്രവര്‍ത്തന സമയം. ഉപയോക്താക്കളുടെയും ജീവനക്കാരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിന് പ്രത്യേക ശ്രദ്ധ നല്‍കും. ജീവനക്കാരുടെയും ഉപയോക്താക്കളുടെയും ശരീരതാപനില പരിശോധിക്കുകയും ഹാന്‍ഡ് സാനിറ്റൈസറുകളും മാസ്കുകളും ഗ്ലൗസുകളും ഉപയോഗിക്കുകയും കൗണ്ടര്‍ ടോപ്പുകള്‍, വാതിലുകള്‍ എന്നിവ അണുവിമുക്തമാക്കുകയും ആഭരണങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനു മുമ്പും അണിഞ്ഞുനോക്കിയതിനുശേഷവും അണുവിമുക്തമാക്കുകയുംRead More →

പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് അധികമായി 7.95 കോടി സംഭാവന ചെയ്ത് എസ്ബിഐ ജീവനക്കാർ

കൊച്ചി: കോവിഡ്-19 ന് എതിരായ പോരാട്ടത്തില്‍ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ജീവനക്കാര്‍ പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് അധികമായി 7.95 കോടി രൂപ സംഭാവന ചെയ്യാന്‍ തീരുമാനിച്ചു. ഒരു ദിവസത്തെ ശമ്പളവും ഒരു ദിവസത്തെ അവധി എന്‍ക്യാഷ്‌മെന്റും ചേര്‍ത്ത് എസ്ബിഐ ജീവനക്കാര്‍ നല്‍കിയ ആകെ സംഭാവന 107.95 കോടിയായി . കൊറോണ വൈറസിനെതിരെ പോരാടുന്നതിനായി ആരംഭിച്ച പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് 2020 മാര്‍ച്ചില്‍ എസ്ബിഐയിലെRead More →