ന്യൂഡൽഹി: സാമ്പത്തിക സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യ പിന്നോട്ട്. 165 രാജ്യങ്ങളുടെ സൂചികയിൽ ഇന്ത്യ 87ാം സ്ഥാനത്താണ്. മുൻ വർഷം ഇന്ത്യ 86ാം സ്ഥാനത്തായിരുന്നു. കാനഡയിലെ ഫ്രേസർ ഇൻസ്റ്റിറ്റ്യൂട്ട് ന്യൂഡൽഹി ആസ്ഥാനമായുള്ള തിങ്ക് ടാങ്ക് സെന്റർ ഫോർ സിവിൽ സൊസൈറ്റിയുമായി ചേർന്ന് പുറത്തിറക്കിയ ഇക്കണോമിക് ഫ്രീഡം ഓഫ് വേൾഡ്: 2021 വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. സിംഗപ്പൂരാണ് സൂചികയിൽ ഒന്നാമത്. ഹോങ്കോങ്, സ്വിറ്റ്‌സർലൻഡ്, ന്യൂസിലൻഡ്, യു.എസ്, അയർലൻഡ്, ഡെൻമാർക്ക്, ആസ്‌ട്രേലിയ, യു.കെ, കാനഡRead More →

2,50,000 തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ ആമസോൺ

ദില്ലി: ഫെസ്റ്റിവൽ സീസണിൽ ആരംഭിക്കുകയാണ്. കൂടുതൽ കച്ചവടം ലക്ഷ്യമിട്ട് ഓൺലൈൻ ഇ – കൊമേഴ്സ് ഭീമൻ ആമസോൺ കൂടുതൽ തൊഴിലാളികളെ ക്ഷണിക്കുന്നു. അവധിക്കാല ഷോപ്പിംഗ് സീസണിൽ 2,50,000 തൊഴിലാളികളെ ചേർക്കാനാണ് പദ്ധതി. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ആമസോൺ ജോലിക്ക് എടുത്ത ആളുകളുടെ എണ്ണത്തേക്കാൾ 67 ശതമാനം കൂടുതലാണ് ഇത്. യുഎസിലേക്കാണ് നിയമനം. 2023-ൽ ഉപഭോക്തൃ ചെലവ് കുറയുമെന്ന പ്രതീക്ഷയിൽ ഈ വർഷം സ്റ്റോറുകളിലും വെയർഹൗസുകളിലും കുറച്ച് ആളുകളെ നിയമിക്കുമെന്ന് പറയുന്നRead More →

മുംബൈ: യു.എസ് ഫെഡറൽ റിസർവിന്റെ വായ്പനയത്തിന് പിന്നാലെ ഇന്ത്യൻ ഓഹരി വിപണികളിൽ ഇടിവ്. പലിശനിരക്കുകളിൽ മാറ്റം വരുത്താതിരുന്ന ഫെഡറൽ റിസർവ് പണപ്പെരുപ്പം ഉയർന്നാൽ നിരക്കുയർത്തുമെന്ന സൂചനയും നൽകി. ഇതിന് പിന്നാലെയാണ് ഇന്ത്യൻ ഓഹരി വിപണികളിൽ ഇടിവുണ്ടായത്. തുടർച്ചയായ മൂന്നാം ​സെഷനിലാണ് ഓഹരി വിപണിയിൽ ഇടിവ് രേഖപ്പെടുത്തുന്നത്. 506 പോയിന്റ് നഷ്ടത്തോടെ 66,286 പോയിന്റിലാണ് ബോംബെ സൂചിക സെൻസെക്സിൽ വ്യാപാരം പുരോഗമിക്കുന്നത്. നിഫ്റ്റി 160 പോയിന്റ് നഷ്ടത്തോടെ 19,740 പോയിന്റിലാണ് വ്യാപാരംRead More →

വന്‍കിട ഐടി കമ്പനി സോഹോ കൊട്ടാരക്കരയിലേക്ക്

കൊല്ലം: ഗ്രാമീണ മേഖലയില്‍ ബഹുരാഷ്ട്ര ഐടി കമ്പനി കെട്ടിപ്പടുക്കുകയും ആയിരക്കണക്കിന് ഗ്രാമീണ യുവജനങ്ങള്‍ക്ക് ഐടി രംഗത്ത് ജോലി നല്‍കുകയും ചെയ്ത് വിപ്ലവം സൃഷ്ടിച്ച സോഹോ കോര്‍പ് കൊട്ടാരക്കരയില്‍ പുതിയ കേന്ദ്രം ആരംഭിക്കുന്നു. കമ്പനിയുടെ പുതിയ ഗവേഷണ, വികസന കേന്ദ്രം തുറക്കുന്നതിനു മുന്നോടിയായി സോഹോ സ്ഥാപകനും പത്മശ്രീ ജേതാവുമായ ശ്രീധര്‍ വെമ്പു അസാപ് കേരളയുടെ കുളക്കട കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് സന്ദര്‍ശിച്ചു സൗകര്യങ്ങള്‍ വിലയിരുത്തി. പ്രദേശത്തെ ആയിരം പേര്‍ക്ക് ഐടി തൊഴില്‍Read More →

ഡെര്‍മ കോ ബ്രാൻഡിന് 30 കോടി മാസ വരുമാനം

കൊച്ചി: സജീവ ചേരുവകള്‍ (ആക്റ്റീവ് ഇന്‍ഗ്രിഡിയന്‍സ്) അടങ്ങിയ ചര്‍മ്മസംരക്ഷണ ഉല്‍പന്ന ബ്രാന്‍ഡായ ഡെര്‍മ കോ. 41 മാസത്തിനുള്ളില്‍ പ്രതിമാസം 30 കോടി രൂപയുടെ വരുമാനം എന്ന നിർണായകമായ നേട്ടം കൈവരിച്ചു. ഹൊനാസ കണ്‍സ്യൂമര്‍ ലിമിറ്റഡിന് കീഴില്‍ 2020 ലാണ് ഡെര്‍മ കോ സ്ഥാപിതമായത്. ഈ നേട്ടത്തിലൂടെ ബ്രാന്‍ഡ് ഹൊനാസയുടെ പതാകവാഹക ബ്രാന്‍ഡായ മാമഎര്‍ത്തിനെ പ്രതിമാസ വരുമാന നേട്ടത്തില്‍ മറികടക്കുകയും ചെയ്തു. ഡെര്‍മ കോ ചര്‍മ്മത്തിനും മുടിയ്ക്കും സംരക്ഷണം നല്‍കുകയും മുഖക്കുരു,Read More →