ആധാർ മുതൽ 2000 രൂപ നോട്ട് വരെ; ഒക്ടോബർ ഒന്ന് മുതൽ ജനങ്ങളെ ബാധിക്കുന്ന ആറ് സാമ്പത്തിക മാറ്റങ്ങൾ

ന്യൂഡൽഹി: പേഴ്സണൽ ഫിനാൻസിൽ ഒക്ടോബർ ഒന്ന് മുതൽ ചില മാറ്റങ്ങൾ വരികയാണ്. മ്യൂച്ചൽ ഫണ്ട് ഫോളിയോ കളുടേയും, ഡിമാറ്റ് ആൻഡ് ട്രേഡിങ് അക്കൗണ്ടുകളുടേയും നോമിനിയെ ചേർക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 30 ആണ്. വിദേശരാജ്യങ്ങളിൽ പുതിയ ടി.സി.എസ് നിയമങ്ങൾ അടുത്ത മാസം മുതൽ പ്രാബല്യത്തിൽ വരും. 2000 രൂപ നോട്ടുകൾ മാറ്റി വാങ്ങാനുള്ള അവസാന തീയതിയും സെപ്റ്റംബർ 30 ആണ്. ഒക്ടോബർ ഒന്ന് മുതൽ പേഴ്സണൽ ഫിനാൻസിൽ വരുന്ന മാറ്റങ്ങൾRead More →

25 ലക്ഷത്തിലധികം തിരിച്ചടവുള്ള അക്കൗണ്ടുകൾ പരിശോധിക്കണം: ആർബിഐ

ന്യൂഡൽഹി: വായ്പാത്തട്ടിപ്പുകാരെ കണ്ടെത്തുന്നതിനായി 25 ലക്ഷത്തിലധികം രൂപ തിരിച്ചടവുള്ള എല്ലാ വായ്പാ അക്കൗണ്ടുകളും ബാങ്കുകൾ പരിശോധിക്കണമെന്ന് റിസർവ് ബാങ്കിന്റെ കരടുമാർഗരേഖ. വായ്പയെടുത്ത വ്യക്തി മനഃപൂർവം തിരിച്ചടയ്ക്കാത്തതാണോ എന്നാണ് ബാങ്കുകൾ പരിശോധിക്കേണ്ടത്. 25 ലക്ഷം രൂപയ്ക്കു മുകളിലുള്ള തുക തിരിച്ചടയ്ക്കുന്നതിൽ മനഃപൂർവമായ വീഴ്ച വരുത്തുന്നവരെയാണ് തട്ടിപ്പ് ഗണത്തിൽ ഉൾപ്പെടുത്തുന്നത്. 25 ലക്ഷം രൂപയ്ക്കു മുകളിലുള്ള വായ്പാ അക്കൗണ്ടുകൾ തിരിച്ചടവ് മുടങ്ങി നിഷ്ക്രിയ ആസ്തിയായി 6 മാസത്തിനകം അതിനെ ഈ ഗണത്തിൽ ഉൾപ്പെടുത്തണമെന്നുംRead More →

മുത്തൂറ്റ് ഫിനാൻസിന്റെ എൻസിഡി ഇഷ്യു ആദ്യ ദിവസം തന്നെ ഓവർ സബ്‌സ്‌ക്രൈബ് ചെയ്തു

മുത്തൂറ്റ് ഫിനാൻസിന്റെ 32-ാമത് എൻസിഡി സീരീസ് ഇഷ്യൂ ആദ്യ ദിവസം തന്നെ ₹770.35 കോടി ഓവർ സബ്‌സ്‌ക്രൈബ് ചെയ്തു.ഇഷ്യൂവിന് 100 കോടി രൂപ അടിസ്ഥാന വലുപ്പമുണ്ട്, കൂടാതെ 600 കോടി രൂപ വരെ ഓവർസബ്‌സ്‌ക്രിപ്‌ഷൻ നിലനിർത്താനുള്ള ഓപ്‌ഷനും ട്രഞ്ച് പരിധിയായി 700 കോടി രൂപയും കണക്കാക്കുന്നു. “നിക്ഷേപകരുടെ പിന്തുണയിൽ ഞങ്ങൾക്ക് സന്തോഷവും നന്ദിയും ഉണ്ട്, ഞങ്ങളുടെ യാത്രയിൽ അവിഭാജ്യ ഘടകമായ റീട്ടെയിൽ നിക്ഷേപകർക്ക് മികച്ച സേവനം നൽകാനുള്ള ഞങ്ങളുടെ സമർപ്പണമാണ്Read More →

സ്വർണത്തിന് ഇ–വേ ബിൽ നടപ്പാക്കാതെ സംസ്ഥാന സർക്കാർ

തിരുവനന്തപുരം: വൻതോതിൽ നികുതി വെട്ടിപ്പു നടക്കുന്ന സ്വർണത്തിന് ഇ–വേ ബിൽ നടപ്പാക്കാൻ തയാറാകാതെ സംസ്ഥാന സർക്കാർ. മന്ത്രി കെ.എൻ.ബാലഗോപാലിന്റെ അധ്യക്ഷതയിലുള്ള ജിഎസ്ടി ഉപസമിതിയാണ് സ്വർണത്തിന് ഇ–വേ ബിൽ നടപ്പാക്കണമെന്ന ശുപാർശ ജിഎസ്ടി കൗൺസിലിനു കൈമാറിയത്. ഇൗ നിർദേശം ജിഎസ്ടി കൗൺസിൽ അംഗീകരിച്ചു മാസങ്ങൾ കഴിഞ്ഞിട്ടും വിജ്ഞാപനം ഇറക്കാൻ മടിക്കുകയാണ് സർക്കാർ. എത്ര രൂപയ്ക്കു മുകളിലെ സ്വർണ ഇടപാടുകൾ‌ക്ക് ഇ–വേ ബിൽ‌ ഏർപ്പെടുത്തണമെന്നതു സംബന്ധിച്ച തർക്കമാണ് തീരുമാനം വൈകിപ്പിക്കുന്നത്. സ്വർണത്തിന് ഇ–വേRead More →

കാരുണ്യ പദ്ധതിയിൽ നിന്ന് ഒക്ടോബർ 1 മുതൽ പിന്മാറുമെന്ന് സ്വകാര്യ ആശുപത്രികൾ

തിരുവനന്തപുരം: കാരുണ്യ രക്ഷ ആരോഗ്യ പദ്ധതി കടുത്ത പ്രതിസന്ധിയിലേക്ക്. ഒക്ടോബർ 1 മുതൽ പിന്മാറുമെന്ന തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണ് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി മാനേജ്മെൻ്റുകൾ. 300 കോടിയോളം രൂപ കുടിശ്ശികയുള്ളതിൽ 104 കോടി രൂപ മാത്രമാണ് സർക്കാർ കഴിഞ്ഞ ദിവസം അനുവദിച്ചത്. 42 ലക്ഷം കുടുംബങ്ങൾക്ക് ആശ്വാസമായ കാരുണ്യ സുരക്ഷ ആരോഗ്യ പദ്ധതിയിലാണ് പ്രതിസന്ധി. കുടിശ്ശികയായി കിട്ടാനുള്ള 300 കോടി ഇനിയും അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ഒക്ബോർ ഒന്ന് മുതൽ പിന്മാറാൻRead More →