രാജസ്ഥാന് പുതിയ ഉടമകൾ; വിൽപ്പന നടന്നത് 15,000 കോടിയിലധികം രൂപയ്ക്ക്

ജയ്പുർ: ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസിന് ഇനി പുതിയ ഉടമസ്ഥർ. അമേരിക്കൻ സംരംഭകനായ കൽ സൊമാനിയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യം രാജസ്ഥാനെ ഏറ്റെടുത്തു. ഫ്രാഞ്ചൈസിയെ ഏകദേശം 15,286 കോടി രൂപയ്ക്കാണ് (1.63 ബില്ല്യൺ യുഎസ് ഡോളർ) സ്വന്തമാക്കിയതെന്നാണ് വിവരം. രാജസ്ഥാന്റെ മുഴുവൻ ഓഹരികളും വാങ്ങിയതായാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. നേരത്തേ രാജസ്ഥാനിൽ ചെറിയ ഓഹരി സ്വന്തമാക്കിയയാളാണ് സൊമാനി. ഇതോടെ ഐപിഎല്ലിലെ ഏറ്റവും ഉയർന്ന മൂല്യമുള്ള ഫ്രാഞ്ചൈസിയായി രാജസ്ഥാൻ മാറി. ഒരു ബില്ല്യൺ യുഎസ്Read More →

രാജ്യത്ത് 90 മരുന്നുകൾ നിരോധിക്കുന്നു

ന്യൂഡൽഹി: അംഗീകാരമില്ലാത്ത 90 ഫിക്സഡ് ഡോസ് കോംബിനേഷൻ മരുന്നുകളുടെ വിൽപന തടയണമെന്ന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾ നിർദേശം നൽകി. 2025ലെ ലാബ് ടെസ്റ്റിങ് ഡാറ്റയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ക്ലിനിക്കൽ ട്രയൽ നിയമങ്ങൾ പാലിച്ചിട്ടില്ലെന്ന കണ്ടെത്തിയിട്ടുണ്ട്. നിരോധിക്കണമെന്ന് ആവശ്യപ്പെട്ട മരുന്നുകളിൽ പാരസെറ്റമോളിന്റെ സംയുക്തങ്ങൾ, മൾട്ടി വൈറ്റമിനുകൾ, ഫോളിക് ആസിഡ് ഗുളികകൾ, സിറപ്പുകൾ, ക്ലോട്രിമസോൾ, ബെറ്റാമെത്തസോൺ ക്രീം, ഡിക്ലോഫെനാക് പൊട്ടാസ്യം, ഡൈസൈക്ലോമൈൻ ഹൈഡ്രോക്ലോറൈഡ് ഗുളികകൾ എന്നിവRead More →

പ്ലാറ്റ്‌ഫോം ഫീസില്‍ 17% വര്‍ധന വരുത്തി സ്വിഗ്ഗി

രാജ്യത്ത് പാചകവാതക പ്രതിസന്ധി തുടരുന്നതിനിടെ പ്ലാറ്റ്‌ഫോം ഫീസ് വര്‍ധിപ്പിച്ച് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്പനിയായ സ്വിഗ്ഗി. കഴിഞ്ഞ ദിവസം സൊമാറ്റോ ഫീസ് വര്‍ധിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സ്വിഗ്ഗിയും നിരക്കുകള്‍ ഉയര്‍ത്തിയത്. പ്ലാറ്റ്‌ഫോം ഫീ 17 ശതമാനം വര്‍ധിച്ച് 17.58 ശതമാനമായി ഉയര്‍ന്നു. പുതിയ നിരക്ക് മാറ്റത്തോടെ സൊമാറ്റോയുടെ നിരക്കിനൊപ്പമായി സ്വിഗ്ഗിയുടെ പ്ലാറ്റ്‌ഫോം ഫീസും. കഴിഞ്ഞ ഏഴുമാസത്തിനിടെ ഇത് നാലാംതവണയാണ് സ്വിഗ്ഗി നിരക്ക് വര്‍ധിപ്പിക്കുന്നത്. 2023ല്‍ കേവലം രണ്ട് രൂപ മാത്രമായിരുന്നുRead More →

ഇന്ത്യൻ സമുദ്രമേഖലയിൽ വൻ നിക്ഷേപത്തിനൊരുങ്ങി ഹപാഗ്-ലോയ്‌ഡ്; കേന്ദ്ര സർക്കാറുമായി നിർണായക കരാറിൽ ഒപ്പിട്ടു

മുംബൈ: ആഗോള ഷിപ്പിംഗ് ഭീമന്മാരായ ജർമ്മൻ ഷിപ്പിംഗ് കമ്പനി ഹപാഗ്-ലോയ്‌ഡും ഇന്ത്യാ ഗവൺമെന്റും സമുദ്രമേഖലയിലെ സഹകരണം ശക്തമാക്കുന്നതിനുള്ള സുപ്രധാന ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഇന്ത്യയുടെ ഷിപ്പിംഗ്, ലോജിസ്റ്റിക്‌സ് മേഖലകളുടെ വികസനം ലക്ഷ്യമിട്ടുള്ള കരാറിൽ ഹപാഗ്-ലോയ്‌ഡ്‌ സിഇഒ റോൾഫ് ഹബ്ബൻ ജാൻസണും കേന്ദ്ര തുറമുഖ-കപ്പൽ ഗതാഗത മന്ത്രി സർബാനന്ദ സോനോവാളും ചേർന്നാണ് ഒപ്പിട്ടത്. കരാറിൻ്റെ ഭാഗമായി ഹപാഗ്-ലോയ്‌ഡിൻ്റെ നാല് വമ്പൻ കപ്പലുകൾ ഇന്ത്യൻ പതാകയ്ക്ക് കീഴിലേക്ക് മാറ്റാൻ തീരുമാനമായി. കൂടാതെ, മഹാരാഷ്ട്രയിലെ വധാവൻRead More →

മാധ്യമ സർവേകളിൽ എൽ.ഡി.എഫ് തരംഗം; ചരിത്രം വഴിമാറുമോ?

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പോരാട്ടം മുറുകിയതോടെ, ‘ആരായിരിക്കും അടുത്ത ഭരണാധികാരി’ എന്ന ചോദ്യം ചായക്കടകൾ മുതൽ സോഷ്യൽ മീഡിയ വരെ സജീവ ചർച്ചയായിട്ടുണ്ട്. ഓരോ മുന്നണിയുടെയും പ്രതീക്ഷകളെ വാനോളമുയർത്തുന്നവയായിരുന്നു പല മാധ്യമ സർവേകളും. എന്നാൽ, ഈ പ്രവചനങ്ങൾക്കും അഭിപ്രായ രൂപീകരണങ്ങൾക്കും അപ്പുറം, ഏപ്രിൽ 9-ന് വോട്ടർമാർ തങ്ങളുടെ വിധി രേഖപ്പെടുത്തും. എല്ലാ സർവേകൾക്കും ഒടുവിൽ വോട്ടറുടെ മനസ്സിലിരുപ്പാണ് അവസാന വാക്കെങ്കിലും, സമീപകാല മാധ്യമ സർവേകളെ വിശദമായി പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാണ്.Read More →