പുതിയ ലുക്കിൽ റെനോ ക്വിഡ്; ജൂലൈ 3-ന് അവതരിച്ചേക്കും

പുതിയ ലുക്കിൽ റെനോ ക്വിഡ്; ജൂലൈ 3-ന് അവതരിച്ചേക്കും

Spread the News

ഡസ്റ്ററിന് പിന്നാലെ ക്വിഡ് ഹാച്ച്ബാക്കിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പും അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് റെനോ. പുതിയ ക്വിഡ് ജൂലൈ 3-ന് പുറത്തിറങ്ങുമെന്നാണ് സൂചന. വാഹനത്തിന്റെ ഔദ്യോഗിക വിശദാംശങ്ങൾ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ഡാസിയ സ്പ്രിംഗ് ഇ.വിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഡിസൈൻ അപ്ഡേറ്റുകളോടെയാകും പുതിയ ക്വിഡ് എത്തുക. Y-ആകൃതിയിലുള്ള എൽഇഡി ഡേടൈം റണ്ണിങ് ലാമ്പുകൾ, അതേ ഡിസൈനിലുള്ള ടെയിൽ ലാമ്പുകൾ, പുതുക്കിയ ബംപറുകൾ, ഹെഡ്‌ലാംപുകൾ, പുതിയ അലോയ് വീലുകൾ എന്നിവ വാഹനത്തിന്റെ പ്രധാന ബാഹ്യ മാറ്റങ്ങളായിരിക്കും.

ഇന്റീരിയറിലും ശ്രദ്ധേയമായ നവീകരണങ്ങൾ പ്രതീക്ഷിക്കാം. ഏകദേശം 10 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീൻ, പുതിയ സ്റ്റിയറിങ് വീൽ, പുതുക്കിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയുള്ള ഡാഷ്‌ബോർഡാകും ഉൾവശത്തെ പ്രധാന ആകർഷണം. ടോപ് വേരിയന്റിൽ 6 എയർബാഗുകൾ ഉൾപ്പെടെ കൂടുതൽ സുരക്ഷാ ഫീച്ചറുകളും ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

മെക്കാനിക്കൽ വിഭാഗത്തിൽ നിലവിലെ 1.0 ലീറ്റർ, 3-സിലിണ്ടർ പെട്രോൾ എൻജിൻ തന്നെയാകും തുടരുക. 65 ബി.എച്ച്.പി കരുത്തുള്ള എൻജിനോടൊപ്പം 5-സ്പീഡ് മാനുവൽ, എ.എം.ടി ഗിയർബോക്സ് ഓപ്ഷനുകളും ലഭിക്കും.

എൻട്രി ലെവൽ ഹാച്ച്ബാക്ക് വിഭാഗത്തിൽ മാരുതി ആൾട്ടോ K10-നോടാണ് പുതിയ ക്വിഡ് മത്സരിക്കുക. വാഹനത്തിന്റെ പ്രതീക്ഷിക്കുന്ന എക്‌സ്‌ഷോറൂം വില ₹4.50 ലക്ഷം മുതൽ ₹5.99 ലക്ഷം വരെയായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *