തുടർച്ചയായ നാലാംദിനവും സ്വർണക്കുതിപ്പ്; ഇന്ന് കൂടിയത് പവന് 240 രൂപ, നാല് ദിവസംകൊണ്ട് കൂടിയത് 1680 രൂപ
കോഴിക്കോട്: തുടർച്ചയായ നാലാംദിവസവും സ്വർണവിലയിൽ വർധനവ്. ഇന്ന് പവന് 240 രൂപ വർധിച്ച് 57,160 രൂപയായി. ഗ്രാമിന് 7145 രൂപയാണ് വില. ഇന്നലെ പവന് 56,920 രൂപയായിരുന്നു. നവംബർ 17ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയായ 55,480 രൂപയായിരുന്നു പവൻ വില. തുടർച്ചയായ നാല് ദിവസംകൊണ്ട് 1680 രൂപയാണ് വർധിച്ചത്. ഒക്ടോബറിൽ 59,640 വരെ ഉയർന്ന ശേഷം സ്വർണവില കുത്തനെ ഇടിഞ്ഞിരുന്നു. ഈ മാസമാദ്യം 59,080 രൂപയായിരുന്നു പവൻവില.Read More →
