അദാനി ഗ്രൂപ്പിനെതിരേ കൂടുതല്‍ കമ്പനികള്‍; നിക്ഷേപത്തില്‍നിന്ന് പിന്‍മാറി ഫ്രാന്‍സ് കമ്പനി
ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിന്റെ ഗ്രീൻ എനർജിക്കെതിരേ അമേരിക്കയില്‍ നടപടി തുടങ്ങിയതിന് പിന്നാലെ നിക്ഷേപത്തില്‍നിന്ന് പിൻമാറി കൂടുതല്‍ കമ്പനികള്‍. രാജ്യത്തിന്റെ പ്രധാന വിമാനത്താവളത്തിന്റെ വികസനത്തിനായി അദാനി ഗ്രൂപ്പുമായുണ്ടാക്കിയ കരാറുകള്‍ നേരത്തെ കെനിയ റദ്ദാക്കിയതിന് പിന്നാലെ ഗ്രീൻ എനർജിയുമായുള്ള നിക്ഷേപത്തില്‍നിന്ന് ഫ്രാൻസിന്റെ ടോട്ടല്‍ എനർജീസും പിൻമാറി. ഗ്രീൻ എനർജിയില്‍ 19.75 ശതമാനം ഓഹരിയാണ് ടോട്ടർ എനർജീസിനുണ്ടായിരുന്നത്. ഇതിന് പുറമെ കൂടുതല്‍ നിക്ഷേപങ്ങള്‍ ഉണ്ടാവില്ലെന്നും ബന്ധപ്പെട്ടവർ വാർത്താക്കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്. സൗരോർജ കരാറുകള്‍ ഉറപ്പാക്കാൻ ഇന്ത്യയിലെRead More →




