അഴിമതി ആരോപണത്തെ തുടർന്ന് അദാനി ഗ്രൂപ്പിലെ നിക്ഷേപത്തിനുള്ള തീരുമാനം പിൻവലിച്ച് ഫ്രഞ്ച് എണ്ണ കമ്പനി
മുംബൈ: അഴിമതി ആരോപണത്തെ തുടർന്ന് അദാനി ഗ്രൂപ്പിൽ നടത്താനിരുന്ന പുതിയ നിക്ഷേപം നിർത്തിവെച്ച് ഫ്രഞ്ച് എണ്ണ കമ്പനിയായ ടോട്ടൽ എനർജി. യു.എസിൽ അഴിമതി ആരോപണത്തെ തുടർന്നാണ് ടോട്ടൽ എനർജിയുടെ നടപടി. നിക്ഷേപം നടത്തുന്നതിന് മുമ്പ് യു.എസിൽ അദാനിക്കെതിരെ അന്വേഷണം നടത്തുന്നതിനെ കുറിച്ച് അറിയില്ലായിരുന്നുവെന്ന് ടോട്ടൽ എനർജി പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്. എല്ലാതരത്തിലുള്ള അഴിമതിയേയും നിഷേധിക്കുകയാണെന്നും കമ്പനി കൂട്ടിച്ചേർത്തു. അദാനി ഗ്രീൻ എനർജിയോ അതുമായി ബന്ധപ്പെട്ട കമ്പനികളേയോ കുറ്റപത്രത്തിൽ കുറ്റപ്പെടുത്തുന്നില്ലെന്നും ടോട്ടൽ എനർജിRead More →




