അദാനി കമ്പനികളുടെ റേറ്റിംഗ് മൂഡീസ് കുറച്ചു

കൊച്ചി: പ്രമുഖ റേറ്റിംഗ് ഏജൻസിയായ മൂഡീസ് അദാനി ഗ്രൂപ്പിലെ ഏഴ് കമ്പനികളുടെ റേറ്റിംഗ് കുറച്ചു. അമേരിക്കയിൽ ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കും മറ്റ് ഉയർന്ന ഉദ്യോഗസ്ഥർക്കുമെതിരെ കൈക്കൂലി കേസിൽ കുറ്റപത്രം സമർപ്പിച്ചത് കണക്കിലെടുത്താണ് റേറ്റിംഗ് സ്‌റ്റേബിളിൽ നിന്ന് നെഗറ്റീവായി കുറച്ചത്. പുതിയ സാഹചര്യത്തിൽ അദാനി കമ്പനികൾക്ക് ആഗോള വിപണിയിൽ നിന്ന് പണം സമാഹരിക്കുന്നതിന് വെല്ലുവിളിയുണ്ടെന്ന് മൂഡീസ് പറയുന്നു. അമേരിക്കയ്ക്ക് പിന്നാലെ ശ്രീലങ്കയിലെ ധന, വിദേശ മന്ത്രാലയങ്ങളും അദാനി ഗ്രൂപ്പിനെതിരെ നടപടിക്കൊരുങ്ങുകയാണ്.Read More →

ലണ്ടൻ: 5,900 കോടി രൂപ (569 മില്യൻ പൗണ്ട്) വിലമതിക്കുന്ന 8000 ബിറ്റ്കോയിൻ അടങ്ങിയ മുൻ പങ്കാളിയുടെ ഹാർഡ് ഡ്രൈവ് അബദ്ധത്തിൽ വലിച്ചെറിഞ്ഞതായി യുവതിയുടെ വെളിപ്പെടുത്തൽ. വെയിൽസിൽനിന്നുള്ള ഹൽഫിന എഡ്ഡി ഇവാൻസ് പത്ത് വർഷം മുമ്പ് വീട് വൃത്തിയാക്കുന്നതിനിടെയാണ് ഹാർഡ് ഡ്രൈവ് ഒഴിവാക്കിയത്. ഹൽഫിനയുടെ മുൻ പങ്കാളി ജെയിംസ് ഹോവെൽസിന്റേതാണ് നഷ്ടപ്പെട്ട ഹാർഡ് ഡ്രൈവ്. നിലവിൽ വെയിൽസിലെ ന്യൂപോർട്ട് മാലിന്യ നിക്ഷേപ സൈറ്റിൽ 1,00,000 ടൺ മാലിന്യത്തിന് താഴെയാണ് ഇത്Read More →

ഇനി ന്യൂ ജെൻ പാൻ കാർഡ്; സൗജന്യമായി ‘പാൻ 2.0’ അപ്ഗ്രേഡ് ചെയ്യാം

ബിസിനസ് സംരംഭങ്ങൾക്ക് പൊതു തിരിച്ചറിയൽ കാർഡ് എന്ന ലക്ഷ്യത്തോടെ കേ​ന്ദ്രസർക്കാർ പദ്ധതിയായ ‘പാൻ 2.0’ പ്രാബല്യത്തിൽ. സൗജന്യമായി ന്യൂ ജെൻ പാൻ കാർഡിലേക്ക് അപ്ഗ്രേഡ് ചെയ്യാം ആദായനികുതി വകുപ്പ് നൽകുന്ന പെർമനന്റ് അക്കൗണ്ട് നമ്പർ (പാൻ) പുതിയ ഫീച്ചറുകളോടെ അപ്ഗ്രേഡ് ചെയ്യാൻ ​കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു. ‘പാൻ 2.0’ എന്ന പേരിലുള്ള പുതിയ കാർഡ് ബിസിനസ് സംരംഭങ്ങൾക്കുള്ള ‘പൊതു തിരിച്ചറിയൽ കാർഡ്’ എന്ന സങ്കൽപത്തിലാണ് പുറത്തിറങ്ങുക. ഉപയോക്താക്കൾക്ക്Read More →

കൊച്ചി: അന്താരാഷ്ട്ര വിപണിയിൽ ഇന്നലെ ട്രായ് ഔൺസ് സ്വർണത്തിന് ഒറ്റയടിക്ക് ഇടിഞ്ഞത് 100 ഡോളർ. 2020 നവംബറിനുശേഷം ഒറ്റദിവസത്തെ ഏറ്റവും വലിയ ഇടിവാണ് ഇത്. ഇതോടെ കേരളത്തിലും തുടർച്ചയായി രണ്ടാം ദിവസവും സ്വർണവില ഗണ്യമായി ഇടിഞ്ഞു. കേരള വിപണിയിൽ രണ്ടുദിവസത്തിനുള്ളിൽ ഗ്രാമിന് 220 രൂപയും പവന് 1760 രൂപയുമാണ് കുറഞ്ഞത്. ചൊവ്വാഴ്ച ഗ്രാമിന്​ 120 രൂപ കുറഞ്ഞ്​ 7080ഉം പവന്​ 960 രൂപ കുറഞ്ഞ്​ 56,640ഉം ആയി. തിങ്കളാഴ്ച ഗ്രാമിന്​Read More →

ന്യൂഡൽഹി: യു.എസിൽ അഴിമതി കേസിൽ ആരോപണവിധേയനായതിന് പിന്നാലെ ഗൗതം അദാനിക്ക് ഇന്ത്യയിലും തിരിച്ചടി. അദാനിയുമായുള്ള വൈദ്യുത കരാർ റദ്ദാക്കുന്നതിനുള്ള നടപടികൾക്ക് ആന്ധ്ര സർക്കാർ തുടക്കം കുറിച്ചു. അദാനിയുടെ 100 കോടിയുടെ സഹായം വേണ്ടെന്ന് തെലങ്കാനയും നിലപാടെടുത്തു. ആന്ധ്ര ധനകാര്യമന്ത്രി പയ്യുവാല കേശവ് റോയിട്ടേഴ്സിനോടാണ് അദാനിയുമായുള്ള കരാർ പുനഃപരിശോധിക്കാനുള്ള സാധ്യതകൾ ആരായുമെന്ന് അറിയിച്ചത്. ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈ.എസ്.ആർ കോൺഗ്രസ് സർക്കാർ ഒപ്പിട്ട കരാർ റദ്ദാക്കുന്നത് പരിഗണിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കരാർRead More →