സ്വകാര്യ സർവകലാശാല: അപേക്ഷ നൽകാനൊരുങ്ങി സംസ്ഥാനത്തെ സ്വാശ്രയ കോളേജുകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ പ്രവർത്തിക്കുന്ന സ്വാശ്രയ കോളേജുകളും സ്വകാര്യ സർവ്വകലാശാല പദവിക്ക് അപേക്ഷ നൽകാനൊരുങ്ങുന്നു. സ്വാശ്രയ മെഡിക്കൽ എഞ്ചിനീയറിംഗ് കോളേജുകളടക്കം പത്തിലേറെ സ്ഥാപനങ്ങൾ ഇതിനായി നീക്കം തുടങ്ങി. ഫീസിലും പ്രവേശനത്തിലും നിയമനങ്ങളിലും സ്വകാര്യ സർവകലാശാലക്കാകും പൂർണ്ണ അധികാരമെന്നാണ് കരട് ബില്ലിലെ വ്യവസ്ഥ. മന്ത്രിസഭ അംഗീകരിച്ച് കരട് ബില്ലിൻ്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. രാജ്യത്തെ വമ്പൻ സ്വകാര്യ സർവകലാശാലകൾ മാത്രമല്ല കേരളത്തിലെ സ്വാശ്രയ കോളേജുകളും സ്വാകര്യ സർവകലാശാലയാകാനുള്ള ഒരുക്കത്തിലാണ്. സ്വാശ്രയRead More →





