അപ്ലൈഡ് മെറ്റീരിയല്‍സ് ഇന്ത്യയില്‍ 400 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കും

ന്യൂഡല്‍ഹി: അപ്ലൈഡ് മെറ്റീരിയല്‍സ് പ്രസിഡന്റും സിഇഒയുമായ ഗാരി ഇ ഡിക്കേഴ്സണുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് കമ്പനി 400 മില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് ആഗ്രഹം പ്രകടിപ്പിച്ചു. ബെഗളൂരുവില്‍ 400 മില്യണ്‍ ഡോളര്‍ സഹകരണ എഞ്ചിനീയറിംഗ് സെന്ററാണ് കമ്പനി സ്ഥാപിക്കുക. പ്രവര്‍ത്തനത്തിന്റെ ആദ്യ അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ സെന്റര്‍ 2 ബില്യണ്‍ ഡോളറിലധികം ആസൂത്രണ നിക്ഷേപങ്ങളെ പിന്തുണയ്ക്കും. 5 പുതിയ നൂതന എഞ്ചിനീയറിംഗ് ജോലികളും 2500 തൊഴിലവസരങ്ങള്‍ വേറെയും സെന്റര്‍Read More →

സിയെന്റ് ഡിഎല്‍എം ഐപിഒ ജൂണ്‍ 27 ന്

മുംബൈ: സിയെന്റ് അനുബന്ധ കമ്പനിയായ സിയെന്റ് ഡിഎല്‍എമ്മിന്റെ ഐപിഒ ജൂണ്‍ 27 ന് തുടങ്ങും. ജൂണ്‍ 30 വരെ നീളുന്ന പ്രാരംഭ പബ്ലിക് ഓഫറിംഗിന്റെ (ഐപിഒ) പ്രൈസ് ബാന്റ് 250-260 രൂപയാണ്. 592 കോടി രൂപയാണ് കമ്പനി സമാഹരിക്കാനുദ്ദേശിക്കുന്നത്. പ്രീ ഐപിഒ പ്ലേസ്മെന്റ് മുഖേന കമ്പനി നേരത്തെ 108 കോടി രൂപ സമാഹരിച്ചിരുന്നു. പൂര്‍ണ്ണമായും ഫ്രഷ് ഇഷ്യുവാണ് നടത്തുക. 592 കോടി രൂപയുടെ 22339623 ഓഹരികള്‍ പ്രാഥമിക വിപണിയില്‍ എത്തിക്കും.Read More →

മണപ്പുറം ഫിനാന്‍സ് എംഡിയായി വി പി നന്ദകുമാറിന് പുനര്‍നിയമനം

കൊച്ചി: മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് എംഡിയും സിഇഒയുമായി വി പി നന്ദകുമാറിനെ വീണ്ടും നിയമിക്കാന്‍ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു. 2024 ഏപ്രില്‍ ഒന്നു മുതല്‍ 2029 മാര്‍ച്ച് 31 വരെ അഞ്ചു വര്‍ഷത്തേക്കാണ് പുനര്‍നിയമനം. കമ്പനിയുടെ വാര്‍ഷിക പൊതുയോഗം  അംഗീകരിച്ചതിനു ശേഷമാകും ഈ നിയമനം.Read More →

600 കോടി അധിക ഫണ്ട് തേടി ഗോ ഫസ്റ്റ് എയർലൈൻ

ന്യൂഡൽഹി: ലെൻഡേഴ്‌സ് മീറ്റിംഗിൽ ഇന്ത്യൻ എയർലൈൻ ഗോ ഫസ്റ്റ് അതിന്റെ പ്രവർത്തനങ്ങൾക്കായി അധിക ഫണ്ട് ആവശ്യപ്പെട്ടതായി ബാങ്കിങ് വൃത്തങ്ങൾ പറഞ്ഞു. 400 കോടി മുതൽ 600 കോടി വരെ ഇന്ത്യൻ രൂപ (122 മില്യൺ ഡോളർ) അധിക ഫണ്ടായി എയർലൈൻ ആവശ്യപ്പെടുന്നുണ്ട്. വായ്പ നൽകുന്നവർ അടുത്ത 48 മണിക്കൂറിനുള്ളിൽ നിർദേശം വിലയിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ബുധനാഴ്ച വൈകുന്നേരം വൃത്തങ്ങൾ അറിയിച്ചു. പാപ്പരത്വ പരിരക്ഷയിലുള്ള ഗോ ഫസ്റ്റ്, ജൂലൈയിൽ പ്രവർത്തനം പുന:രാരംഭിക്കാനും പ്രതിദിനംRead More →

ഇലോൺ മസ്കിന്‍റെ സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക്

ന്യൂയോർക്ക്: പ്രധാനമന്ത്രി നരേന്ദ്രമോദിയും ടെസ്‌ല സ്പെയ്സ് എക്സ് സി.ഇ.ഒ ഇലോൺ മസ്കുമായുള്ള കൂടിക്കാഴ്ചയിൽ സ്റ്റാർലിങ്ക് പദ്ധതി ചർച്ചയായി. സ്പേസ് എക്സിന്റെ സാറ്റ്‍ലൈറ്റ് ഇന്റർനെറ്റ് പദ്ധതിയായ സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനുള്ള താത്പര്യം ഇലോൺ മസ്ക് പങ്കുവെച്ചു. കൃത്രിമ ഉപഗ്രഹണങ്ങളുടെ സഹായത്തോടെ അതിവേഗ ഇന്റർനെറ്റ് സേവനം കുറഞ്ഞ നിരക്കിൽ എത്തിക്കുന്ന സ്പെയ്സ് എക്സിന്റെ പദ്ധതിയാണ് സ്റ്റാർലിങ്ക്. ഇന്ത്യയുടെ വിദൂരഗ്രാമങ്ങളിലേക്ക് ഇന്റർനെറ്റ് എത്തിക്കാനുള്ള കമ്പനിയുടെ ശേഷിയെക്കുറിച്ച് മസ്ക് വിവരിച്ചു. അടുത്ത വർഷം ഇന്ത്യ സന്ദർശിക്കുമെന്നും,Read More →