കാത്തിരിപ്പിന് വിട.. കളർ ഫുള്ളായി “അനുരാഗം” ട്രെയിലര്‍ എത്തി
പ്രണയത്തിന്‍റെ രസകാഴ്ചകളുമായി ഷഹദ് സംവിധാനം നിര്‍വഹിച്ച “അനുരാഗം” എന്ന സിനിമയുടെ ട്രെയിലര്‍ സത്യം ഓഡിയോസിന്‍റെ യൂടുബ് ചാനല്‍വഴി പ്രേക്ഷകര്‍ക്ക് മുന്നിലെകെത്തി. രസകരമായ ഒട്ടേറെ മുഹൂര്‍ത്തങ്ങളിലൂടെ മൂന്ന് പ്രണയങ്ങൾ കോർത്തിണക്കി പറഞ്ഞുപോകുന്ന ഒരു കളർഫുൾ എന്റെർറ്റൈനെർ ചിത്രമായിരിക്കും “അനുരാഗം” എന്നാണ് ട്രെയിലറില്‍ നിന്ന് ലഭിക്കുന്ന സൂചന. ചിത്രം മേയ് അഞ്ചിന് പ്രദർശനത്തിനെത്തും. യുവത്വത്തോടൊപ്പം വിവിധ പ്രായത്തിലുള്ളവരിലൂടെ സഞ്ചരിക്കുന്ന വ്യത്യസ്ഥ പ്രണയയാത്ര കൂടിയാകും ‘അനുരാഗം’. തമിഴില്‍ നിരവധി പ്രണയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍Read More →




