കടപ്പത്രത്തിലൂടെ 750 കോടി രൂപ സമാഹരിച്ച് കെഎഫ്സി
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ധനകാര്യ സ്ഥാപനമായ കേരള ഫൈനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍(കെ.എഫ്.സി) കടപ്പത്ര വിപണിയിലൂടെ 750 കോടി രൂപ സമാഹരിച്ചു. 10 വര്‍ഷം കാലാവധിയോടെയാണ് കടപ്പത്രം പുറത്തിറക്കിയത്. സംസ്ഥാന സര്‍ക്കാരിന്റെ സംരംഭകത്വ വികസന പദ്ധതികള്‍ക്ക് (CMEDP) വായ്പ നല്‍കുന്നതിനായാണ് ഈ തുക വിനിയോഗിക്കുക.രണ്ട് ഘട്ടങ്ങളിലായി കുറഞ്ഞത് യഥാക്രമം 250 കോടി രൂപം 273 കോടി രൂപ എന്നിങ്ങനെ സമാഹരിക്കാനാണുദ്ദേശിച്ചിരുന്നത്. ബാക്കി തുക ഗ്രീന്‍ ഷൂ ഓപ്ഷന്‍ ആയിരുന്നു. 8.90 ശതമാനംRead More →




