വാഹനക്കുതിപ്പ്​: ഓരോ 1000 പേർക്കും​ 490 വാഹനങ്ങൾ

വാഹനക്കുതിപ്പ്​: ഓരോ 1000 പേർക്കും​ 490 വാഹനങ്ങൾ

February 4, 2024 0 By BizNews

തി​രു​വ​ന​ന്ത​പു​രം: വാ​ഹ​ന​പ്പെ​രു​പ്പം അ​നു​ദി​നം വ​ർ​ധി​ക്കു​ന്ന സം​സ്ഥാ​ന​ത്ത്​ ഓ​രോ 1000 പേ​ർ​ക്കു​മു​ള്ള​ത്​ ​490 വാ​ഹ​ന​ങ്ങ​ൾ. മു​ൻ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച്​ 5.06 ശ​ത​മാ​നം വാ​ഹ​ന​ങ്ങ​ളാ​ണ് വ​ർ​ധി​ച്ച​തെ​ന്ന്​ സാ​മ്പ​ത്തി​ക അ​വ​ലോ​ക​ന റി​പ്പോ​ർ​ട്ട്​ അ​ടി​വ​ര​യി​ടു​ന്നു. 155.65 ല​ക്ഷ​ത്തി​ൽ​നി​ന്ന്​ 163.52 ല​ക്ഷ​ത്തി​ലേ​ക്കാ​ണ്​ ഒ​രു​വ​ർ​ഷ​ത്തി​നി​ടെ വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം കൂ​ടി​യ​ത്. 7.87 ല​ക്ഷ​മാ​ണ്​ വ​ർ​ധ​ന. തൊ​ട്ട്​ മു​ൻ​വ​ർ​ഷം ഇ​ത്​ 7.18 ല​ക്ഷ​മാ​യി​രു​ന്നു. 2013 മു​ത​ൽ 2023 വ​രെ​യു​ള്ള പ​ത്ത്​ വ​ർ​ഷ​ക്കാ​ല​യ​ള​വി​ൽ 83.03 ല​ക്ഷം വാ​ഹ​ന​ങ്ങ​ൾ കൂ​ടി. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളാ​ണ്​ എ​ണ്ണ​ത്തി​ൽ കൂ​ടു​ത​ൽ, 106.79 ല​ക്ഷം.

സം​സ്ഥാ​ന​ത്ത്​ കൂ​ടു​ത​ൽ വാ​ഹ​ന​ങ്ങ​ളു​ള്ള​ത്​ 23.22 ല​ക്ഷം വാ​ഹ​ന​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്​​ത എ​റ​ണാ​കു​ളം ജി​ല്ല​യി​ലാ​ണ്. മൊ​ത്തം വാ​ഹ​ന​ങ്ങ​ളു​ടെ 14.2 ശ​ത​മാ​നം വ​രു​മി​ത്. 20.31 ല​ക്ഷം (12.42 ശ​ത​മാ​നം) വാ​ഹ​ന​ങ്ങ​ളു​ള്ള ത​ല​സ്ഥാ​ന ജി​ല്ല​യാ​ണ്​ ര​ണ്ടാ​മ​ത്. ഏ​റ്റ​വും കു​റ​വ്​ വാ​ഹ​ന​ങ്ങ​ളു​ള്ള​ത്​ വ​യ​നാ​ടും -2.75 ല​ക്ഷം.

ഇ-​വാ​ഹ​ന​ങ്ങ​ളെ പ്രാ​ത്സാ​ഹി​പ്പി​ക്ക​ലാ​ണ്​ സ​ർ​ക്കാ​ർ ന​യ​മെ​ങ്കി​ലും മൊ​ത്തം ര​ജി​സ്റ്റ​ർ ചെ​യ്ത വാ​ഹ​ന​ങ്ങ​ളു​ടെ 0.6 ശ​ത​മാ​നം മാ​ത്ര​മാ​ണ്​ ഇ​വ​യു​ടെ വി​ഹി​തം. 2022ൽ 39,576 ​ഇ-​വാ​ഹ​ന​ങ്ങ​ളാ​യി​രു​ന്നു പു​റ​ത്തി​റ​ങ്ങി​യ​തെ​ങ്കി​ൽ 2023ലെ ​ര​ജി​സ്​​ട്രേ​ഷ​ൻ 50,315 ആ​ണ്.

വാ​ഹ​ന​പ്പെ​രു​പ്പ​വും റോ​ഡു​ക​ളു​ടെ ക്ഷ​മ​ത​യും ത​മ്മി​ലു​ള്ള പൊ​രു​ത്ത​ക്കേ​ട്​ സം​സ്ഥാ​ന​ത്തു​ട​നീ​ളം വാ​ഹ​ന​ക്കു​രു​ക്കി​നും അ​പ​ക​ട​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​ന്നു​ണ്ടെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ടി​ലെ വി​ല​യി​രു​ത്ത​ൽ. 2020ൽ ​ഒ​രു​ല​ക്ഷം വാ​ഹ​ന​ങ്ങ​ൾ​ക്ക്​ 196 എ​ന്ന നി​ല​യി​ലാ​യി​രു​ന്നു അ​പ​ക​ട​ങ്ങ​ൾ. 2021ൽ ​ഇ​ത്​ 224ഉം 2022​ൽ 282ഉം ​ആ​യി ഉ​യ​ർ​ന്നു. 

 റോ​ഡു​ക​ളു​ടെ ദൈ​ർ​ഘ്യം കു​റ​ഞ്ഞു

സം​സ്ഥാ​ന​ത്തെ​​ റോ​ഡു​ക​ളു​ടെ ദൈ​ർ​ഘ്യം കു​റ​ഞ്ഞെ​ന്ന്​ സാ​മ്പ​ത്തി​കാ​വ​ലോ​ക​ന റി​പ്പോ​ർ​ട്ടി​ലെ ക​ണ​ക്കു​ക​ൾ. 2020-21 കാ​ല​ത്തു​നി​ന്ന്​ 2022-23ലേ​ക്കെ​ത്തു​മ്പോ​ഴാ​ണ്​ ഈ ​കു​റ​വ്​ പ്ര​ക​ട​മാ​കു​ന്ന​ത്. 2020-21ൽ 2.39 ​ല​ക്ഷം കി​ലോ​മീ​റ്റ​ർ റോ​ഡു​ക​ളാ​ണ്​ കേ​ര​ള​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. 2022-23 കാ​ല​ത്ത്​ ഇ​ത്​ 2.36 ല​ക്ഷം കി​ലോ​മീ​റ്റ​റാ​യാ​ണ്​ കു​റ​ഞ്ഞ​ത്. ഗ​താ​ഗ​ത യോ​ഗ്യ​മാ​യ റോ​ഡു​ക​ൾ കു​റ​ഞ്ഞ​താ​ണ്​ ക​ണ​ക്കി​ലെ കു​റ​വി​ന്​ കാ​ര​ണം.

മ​രാ​മ​ത്ത്​ വ​കു​പ്പി​നു​ള്ള ബ​ജ​റ്റ്​ വ​ക​യി​രു​ത്ത​ൽ 2712 കോ​ടി​യി​ൽ​നി​ന്ന്​ 2560 കോ​ടി​യി​ലേ​ക്ക്​ കു​റ​ഞ്ഞി​രു​ന്നു. ഇ​ത്​ ​സ്വാ​ഭാ​വി​ക​മാ​യും റോ​ഡു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​ലും പ​രി​പാ​ല​ന​ത്തി​ലും പ്ര​തി​ഫ​ലി​ച്ചി​ട്ടു​ണ്ട്.