എസ്ബിഐയുടെ അറ്റാദായം 35% താഴ്ന്ന് 9,163 കോടിയായി

എസ്ബിഐയുടെ അറ്റാദായം 35% താഴ്ന്ന് 9,163 കോടിയായി

Spread the News
എസ്ബിഐയുടെ അറ്റാദായം 35% താഴ്ന്ന് 9,163 കോടിയായി

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയുടെ അറ്റാദായത്തില് 35 ശതമാനം ഇടിവ്. മുന് വര്ഷത്തെ 14,205 കോടി രൂപയില് നിന്ന് 9,164 കോടി രൂപയായാണ് കുറഞ്ഞത്.

ശമ്പള പരിഷ്കരണവും ഉയര്ന്ന പെന്ഷന് ചെലവുമാണ് ബാങ്കിന്റെ അറ്റാദായത്തെ ബാധിച്ചത്. വേതനം പരിഷ്കരിക്കുന്നതിനും പെന്ഷന് ചെലവുകള്ക്കുമായി 7,100 കോടി രൂപയാണ് ഇത്തവണ നീക്കിവെച്ചത്.

പലിശയിനത്തിലെ വരുമാനം 39,815 കോടി രൂപയാണ്. നിഷ്ക്രിയ ആസ്തി കഴിഞ്ഞ വര്ഷം ഇതേ പാദത്തിലെ 3.14 ശതമാനത്തില് നിന്ന് 2.42 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

നടപ്പ് സാമ്പത്തിക വര്ഷം ഒക്ടോബര്-ഡിസംബര് പാദത്തില് ബാങ്ക് 12,987 കോടി രൂപ അറ്റാദായം നേടുമെന്നായിരുന്നു അനലിസ്റ്റുകളുടെ കണക്കുകൂട്ടല്.

വെള്ളിയാഴ്ച ബിഎസ്ഇയില് എസ്ബിഐയുടെ ഓഹരി വില 650.40 രൂപയിലാണ് ക്ലോസ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *