2023 സാമ്പത്തികവര്‍ഷത്തില്‍ 342 എംഫ് സ്‌ക്കീമുകള്‍ നല്‍കിയത് നെഗറ്റീവ് വരുമാനം

2023 സാമ്പത്തികവര്‍ഷത്തില്‍ 342 എംഫ് സ്‌ക്കീമുകള്‍ നല്‍കിയത് നെഗറ്റീവ് വരുമാനം

August 7, 2023 0 By BizNews

മുംബൈ: കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയിലെ മ്യൂച്വല്‍ ഫണ്ട് മേഖല കടുത്ത പ്രതിസന്ധി നേരിട്ടു. സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) വാര്‍ഷിക റിപ്പോര്‍ട്ട് പറയുന്നു.  342 സ്‌കീമുകള്‍ നിക്ഷേപകര്‍ക്ക് നെഗറ്റീവ് വരുമാനം നല്‍കിയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച്, 5 ശതമാനത്തിലധികം വരുമാനം നല്‍കുന്ന സ്‌കീമുകളുടെ എണ്ണം 595 ആണ്. 2021-22 സാമ്പത്തികവര്‍ഷത്തില്‍ 898 എണ്ണമായിരുന്നു ഇത്. എന്നിരുന്നാലും, ഡെറ്റ്, ഇക്വിറ്റി സ്‌കീമുകള്‍ തമ്മിലുള്ള വ്യത്യാസം റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല,

കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളില്‍ വ്യത്യസ്ത വിഭാഗത്തിലുള്ള ഫണ്ടുകള്‍ എങ്ങനെ പ്രവര്‍ത്തിച്ചുവെന്നും വെളിപ്പെടുത്തിയിട്ടില്ല. രണ്ട് വര്‍ഷത്തെ അസാധാരണമായ പ്രകടനത്തിന് ശേഷം 2022-23 ല്‍ ഇക്വിറ്റി മാര്‍ക്കറ്റുകള്‍ ഇടിവ് നേരിട്ടിരുന്നു. ഇതാണ് മ്യൂച്വല്‍ ഫണ്ടുകളെ ബാധിച്ചത്.

2022-23 കാലയളവില്‍ 56 സ്‌കീമുകള്‍ -10 ശതമാനത്തിലധികം വരുമാനം നല്‍കിയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.കൂടാതെ, 2023 മാര്‍ച്ച് 31 ന് അവസാനിച്ച ഒരു വര്‍ഷ കാലയളവില്‍ 286 സ്‌കീമുകള്‍ പൂജ്യം മുതല്‍ -10 ശതമാനം വരെ വരുമാനം നല്‍കി.  വെറും 146 സ്‌കീമുകള്‍ മാത്രമാണ് 10 ശതമാനത്തിലധികം വരുമാനം പങ്കുവച്ചത്.മുന്‍വര്‍ഷത്തില്‍ 684 സ്‌ക്കീമുകള്‍ 10 ശതമാനത്തിലധികം റിട്ടേണ്‍ നല്‍കിയിരുന്നു.