കനറാ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ കിഡ്നി രോഗികൾക്കു സാമ്പത്തിക സഹായം നൽകി

കനറാ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ കിഡ്നി രോഗികൾക്കു സാമ്പത്തിക സഹായം നൽകി

April 29, 2020 0 By

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളോട് സഹകരിച്ചു കൊണ്ടു കനറാ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ മലപ്പുറം റീജിയൻ നടത്തിവരുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ നാലു കിഡ്നി രോഗികൾക്കു സാമ്പത്തിക സഹായം നൽകി. കോവിഡ് കാരണം സാമ്പത്തികമായി ബുദ്ധിമുട്ടിയ കുടുംബം ഡയാലിസിസ് ചെയ്യാൻ പോലും പണമില്ലാതെ വിഷമിക്കുകയായിരുന്നു.

അസോസിയേഷൻ ഭാരവാഹികളായ, ബിനോയ് (റീജിയണൽ സെക്രട്ടറി), ഷിജു (റീജിയണൽ ചെയർമാൻ), വരുണ് (അസ്സി സെക്രട്ടറി), ശ്രീനാഥ് (ജില്ല സെക്രട്ടറി), അനൂപ് എന്നിവർ നാലു കുടുംബങ്ങളുടെയും വീടുകളിൽ നേരിട്ടെത്തി സഹായം കൈമാറി മുൻ വർഷങ്ങളിൽ കനറാ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ മലപ്പുറം റീജിയൻ ജില്ലയിലെ ആരോഗ്യ പ്രവർത്തകർക്കുള്ള പ്രൊട്ടക്റ്റീവ് (പി പി ഈ) കിറ്റുകൾ ജില്ലാ മെഡിക്കൽ ഓഫീസർക്ക് സംഭാവന ചെയ്‌തിരുന്നു. തൃക്കലങ്ങോട് പഞ്ചായത്തിലെ 1000 കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യുന്നതിന് വേണ്ടി സമാഹരിക്കുന്നതിലേക്കു ഭക്ഷ്യസാധനങ്ങൾ സംഭാവന ചെയ്‌തിരുന്നു.